Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പ് കുത്തിയ റിലയൻസ് ഭീമനെതിരെ ലണ്ടൻ കോടതിയിൽ കേസ്; വായ്പതുക തിരിച്ചടയ്ക്കാത്തതിന് കേസ് നൽകിയിരിക്കുന്നത് മൂന്ന് ചൈനീസ് ബാങ്കുകൾ; അനിൽ അമ്പാനിയുടെ സ്ഥാപനങ്ങളെല്ലാം അനുദിനം നഷ്ടത്തിലേക്കും; 6,000 കോടി നഷ്ടത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ; ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡിന് വിലക്കും; റിലയൻസ് കമ്യൂണിക്കേഷൻ പൂട്ടിയതിന് പിന്നാലെ വീണ്ടും പൂട്ടികെട്ടൽ ഭീഷണി

കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പ് കുത്തിയ റിലയൻസ് ഭീമനെതിരെ ലണ്ടൻ കോടതിയിൽ  കേസ്; വായ്പതുക തിരിച്ചടയ്ക്കാത്തതിന് കേസ് നൽകിയിരിക്കുന്നത് മൂന്ന് ചൈനീസ് ബാങ്കുകൾ; അനിൽ അമ്പാനിയുടെ സ്ഥാപനങ്ങളെല്ലാം അനുദിനം നഷ്ടത്തിലേക്കും; 6,000 കോടി നഷ്ടത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ; ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡിന് വിലക്കും; റിലയൻസ് കമ്യൂണിക്കേഷൻ പൂട്ടിയതിന് പിന്നാലെ വീണ്ടും പൂട്ടികെട്ടൽ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്ന റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അമ്പാനിക്കെതിരെ ലണ്ടൻ കോടതിയിൽ പുതിയ കേസ്. വായ്പാതുക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മൂന്ന് ചൈനീസ് ബാങ്കുകളാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അമ്പാനിക്കെതിരെ ലണ്ടൻ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. .68 കോടി ഡോളറാണ് (ഏകദേശം 4850 കോടി രൂപ) കുടിശികയെന്ന് ഹർജിയിൽ പറയുന്നു. 2012 ൽ റിലയൻസ് കമ്യൂണിക്കേഷന് 92.52 കോടി ഡോളറിന്റെ വായ്പയാണ് അനുവദിച്ചത്. കുറച്ചു തുക തിരിച്ചടച്ചെങ്കിലും 2017 ൽ അതു മുടങ്ങി.

തന്റെ സ്വകാര്യസ്വത്തുക്കൾ ഈടുനൽകിയല്ല വായ്പ എടുത്തതെന്നും വ്യക്തിപരമായ ഉറപ്പ് മാത്രമാണു നൽകിയിട്ടുള്ളതെന്നും അനിൽ അംബാനി അവകാശപ്പെടുന്നു. അതേസമയം അനിൽ അമ്പാനിയുടെ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.

അനിൽ അംബാനിയുടെ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡിന് (ആ്ര്എച്ച്ഐസിഎൽ) പുതിയ പോളിസികൾ വിപണനം ചെയ്യുന്നതിന് ശക്തമായ വിലക്കാണ് ഏർപ്പെടുത്തിയിട്ടള്ളത്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെ തുടർന്നാണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡിവല്പമെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ശക്തമായ നിയന്ത്രണം വന്നത് കഴിഞ്ഞ ദിവസസങ്ങളിലാണ്.

നിലവിൽ ആർഎച്ച്ഐസിഎല്ലിന്റെ മുഴുവൻ പോളികളുടെയും സാമ്പത്തിക ബാധ്യതകളുടെയും റിലയൻ് ഇൻഷുറൻസ് കമ്പനിക്ക് (ആർജിഐസിഐൽ) കൈമാറാനും ഐആർഡിഎഐ നിർദ്ദേശിക്കുകയും ചെയ്തു. നിലവിൽ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പോളിസി ക്ലെയ്മുകൾ സെറ്റിൽ ചെയ്യുന്നച് ആർജിഐസിഎൾ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം അനിൽ അംബാനിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറടക്കം സാമ്പത്തിക പ്രതിസന്ധിയിൽ വീണുപോയിരിക്കുകയാണ്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് 6000 കോടി രൂപയുടെ കടബാധ്യതയുണ്ടെങ്കിലും വലിയ അറ്റ ആസ്തിയുണ്ട്. കമ്പനി ചെലവ് ചുരുക്കി ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനുവും, ഗതാഗത പദ്ധതികളും കമ്പനി ഏറ്റെടുക്കും. പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ കമ്പനികളിൽ മുൻനിരയിലെത്താൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ള്ളത്. സാങ്കേതി വിദ്യയിലടക്കം കമ്പനി വൻ മുന്നേറ്റം നടത്തി ആഗോള പ്രതിരോധ മേഖലയിൽ ആഗോള വിതരണക്കാരനാകും ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രതിരോധ കമ്പനികളുമായി അനിൽ അംബാനിക്ക് വലിയ ബന്ധമുണ്ടാക്കാൻ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.

എന്നാൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റിലയൻസ് കാപ്പിറ്റൽ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയും, രൂക്ഷമായ വെല്ലുവിളികളും കാരണം റിലയൻസ് കാപ്പിറ്റലിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് വായ്പാ സംരംഭങ്ങളാണ് അടച്ചുപൂട്ടാൻ തയ്യാറെടുക്കുന്നത്. 2019 ഡിസംബറിനകം രണ്ട് വായ്പാ സംരംഭങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് വിവരം. വായ്പാ, ഇൻഷുറൻസ്, മ്യൂചൽ ഫണ്ട്സ്, റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ്, റിലയൻസ് ഹോം ഫിനാൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വായ്പാ കമ്പനികളാണ് അടച്ചുപൂട്ടാൻ പോകുന്നത്.

ഈ കമ്പനികളുടെയെല്ലാം മൊത്തം ആസ്തി 25,000 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അനിൽ അംബാനിയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ ബിസിനസ് സംരംഭമാണ് ഇപ്പോൾ അടച്ചുപൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻ രണ്ട് വർഷം മുൻപാണ് പ്രവർത്തനം അവസാനിപ്പിച്ചത്. കടബാധ്യത അധികരിച്ചത് മൂലമാണ് അനിൽ അംബാനിയുടെ ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന കമ്പനികൾ അടച്ചുപൂട്ടാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP