Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലേക്കും; ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര ശിൽപശാലയിൽ തീരുമാനം; കേരളം ദുരന്തത്തെ അതിജീവിച്ചതും അതിൽ യുവാക്കളുടെ പങ്കും അടിസ്ഥാനമാക്കി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രബന്ധം

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലേക്കും; ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര ശിൽപശാലയിൽ തീരുമാനം; കേരളം ദുരന്തത്തെ അതിജീവിച്ചതും അതിൽ യുവാക്കളുടെ പങ്കും അടിസ്ഥാനമാക്കി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രബന്ധം

മറുനാടൻ ഡെസ്‌ക്‌

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പിലാക്കാൻ ജർമ്മനിയിൽ നടന്ന ഐക്യരാഷ്ട്രസഭ സർവകലാശാലയുടെ അന്താരാഷ്ട്ര ശില്പശാലയിൽ തീരുമാനം. ലോകമെമ്പാടും ദുരന്ത സാധ്യതകൾ വർദ്ധിക്കുകയും കാലാവസ്ഥ വ്യതിയാനം കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയും പരിസ്ഥിതി നാശം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് പരിസ്ഥിതി സംരക്ഷണവും ദുരന്ത ലഘൂകരണവും ഒരുമിച്ചു കൊണ്ടുപോകുന്ന ദുരന്തലഘൂകരണ പദ്ധതിയെ പറ്റി ചർച്ച ഉണ്ടായത്.

ഫിലിപ്പൈൻസ്, ടാൻസാനിയ തുടങ്ങി പത്തു രാജ്യങ്ങളോടൊപ്പം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന നടപ്പിലാക്കുന്ന പദ്ധതിയിലേക്കാണ് കേരളത്തെയും ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രതിനീധികരിച്ച് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താജെറോം ശില്പശാലയിൽ പ്രബന്ധം അവതരിപ്പിച്ചു. കേരളം പ്രളയത്തെ അതിജീവിച്ചതും അതിൽ യുവാക്കൾ വഹിച്ച പങ്കും അടിസ്ഥാനമാക്കി ആയിരുന്നു പ്രബന്ധം. കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ വഹിക്കുന്ന പങ്കും പ്രബന്ധത്തിൽ പരാമർശിക്കപ്പെട്ടു.

സെമിനാറിൽ പങ്കെടുത്ത മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംസ്ഥാനത്തിന്റെ പ്രളയ അതിജീവന പ്രവർത്തനത്തെ പ്രകീർത്തിച്ചു. പുതുതലമുറയുടെ സാമൂഹിക ശൃംഖലകൾ വഴി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം എന്നിവയെപ്പറ്റിയുള്ള സാമൂഹികാവബോധം വർധിപ്പിക്കുക, ദുരന്ത ലഘൂകരണത്തിൽ യൂവാക്കളുടെ പങ്കാളിത്തമുണ്ടാക്കുക തുടങ്ങിയവയും ശില്പശാലയിൽ വിഷയമായി. ശില്പശാലയിൽ ഹ്യൂമൻ നെറ്റ് വർക്കിങ് എന്ന വിഷയത്തെ ആസ്പദമാക്കിയും ചിന്താ ജെറോം സംസാരിച്ചു.

മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും നയരൂപീകരണ വിദഗ്ദ്ധരും പങ്കെടുത്തു.ഐക്യരാഷ്ട്രസഭ സർവകലാശാലയും യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേർന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്ന വിഷയത്തിലാണ് ജർമനിയിലെ ബേണിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചത്.

ഓഗസ്റ്റിലെ മഹാപ്രളയം ആണ് ചിന്തയ്ക്കു ജർമൻ യാത്രയ്ക്ക് വഴി തുറന്നത്. പ്രളയസമയത്ത് കേരളത്തിലെ യുവജനങ്ങൾ പ്രതികരിച്ച രീതി ലോകശ്രദ്ധ ആകർഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP