Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202114Friday

യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആവാസും തുണയായതോടെ ചിഞ്ചു പ്രവീൺ നാടണഞ്ഞു; ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ സഹോദരി കൊച്ചിയിലെത്തിയത് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ; അനുജത്തിയെ അവസാനമായി ഒരുനോക്ക് കാണാനാകാത്ത വിഷമം മറുനാടനോട് പങ്കുവെച്ച് ചിഞ്ചു

യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആവാസും തുണയായതോടെ ചിഞ്ചു പ്രവീൺ നാടണഞ്ഞു; ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ സഹോദരി കൊച്ചിയിലെത്തിയത് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ; അനുജത്തിയെ അവസാനമായി ഒരുനോക്ക് കാണാനാകാത്ത വിഷമം മറുനാടനോട് പങ്കുവെച്ച് ചിഞ്ചു

ആർ പീയുഷ്

കൊച്ചി: കഴിഞ്ഞ ദിവസം ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മൂത്ത സഹോദരി ചിഞ്ചു പ്രവീൺ സൗദിയിൽ നിന്നും നാട്ടിലെത്തി. സഹോദരിയുടെ മരണവാർത്ത അറിഞ്ഞതോടെ എങ്ങനെയും തന്നെ നാട്ടിലെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പലവാതിലുകളും മുട്ടിയെങ്കിലും നടന്നില്ല. ഒടുവിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻഷായോട് യുവതി തന്റെ അവസ്ഥ പറയുകയും യുഎൻഎയും ആവാസ് ചാരിറ്റബിൾ ട്രസ്റ്റും നടത്തിയ ഇടപെടലിലൂടെ ചിഞ്ചുവിന് നാട്ടിലെത്താൻ വഴിയൊരുങ്ങുകയുമായിരുന്നു.

ഇന്ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ചിഞ്ചു നാട്ടിലെത്തിയത്. യുഎൻഎയുടെയും ആവാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഇടപെടലിലൂടെയാണ് ഇന്ന് വൈകുന്നേരം ചിഞ്ചു നാട്ടിലെത്തിയത്. ചിഞ്ചുവിന്റെ ദയനീയാവസ്ഥ അറിഞ്ഞ ഒരു യാത്രക്കാരൻ പിന്മാറിയതോടെയാണ് ചിഞ്ചുവിന് നാടണയാനായത്. സൗദിയിലെ റിയാദ് അൽഖാസിം പ്രവിശ്യയിലെ അൽ റാസ് ജനറൽ ഹോസ്പിറ്റലിലെ നഴ്സാണ് അഞ്ചു.

സഹോദരിയുടെ മരണവാർത്ത അറിഞ്ഞതോടെ എങ്ങനെയും നാട്ടിലെത്താൻ ചിഞ്ചു ജാസ്മിൻഷായുടെ സഹായം തേടുകയായിരുന്നു. തുടർന്ന് യുഎൻഎ പ്രവർത്തകരും അഭ്യുദയകാംക്ഷികളും നടത്തിയ ഇടപെടലിലൂടെ ഇന്ന് രാവിലെ സൗദി സമയം 11 മണിക്ക് ജിദ്ദയിൽ നിന്നും വന്ദേഭാരത് മിഷന്റെ ഭാ​ഗമായുള്ള എയർ ഇന്ത്യ വിമാനത്തിൽ ചിഞ്ചുവിന് സീറ്റ് ലഭിച്ചു. എംബസി രജിസ്ട്രേഷനും എക്സിറ്റും ഉൾപ്പെടെയുള്ള നിയമനടപടികളും യുഎൻഎ പ്രവർത്തകരാണ് ചെയ്തുകൊടുത്തത്. അതിന് ശേഷം ആഭ്യന്തര വിമാനത്തിൽ അൽറാസിൽ നിന്നും ജിദ്ദയിലെത്തുകയായിരുന്നു. നാട്ടിലെത്താൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു എന്ന് കൊച്ചിയിലെത്തിയ ചിഞ്ചു മറുനാടനേട് പ്രതികരിച്ചു. അനിയത്തിയെ അവസാനമായി ഒരുനോക്ക് കാണാനാകാത്തതിന്റെ വിഷമവും ചിഞ്ചു പങ്കുവെച്ചു. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ചിഞ്ചു വെളിപ്പെടുത്തി.

കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു പി ഷാജി ബിവി എം ഹോളിക്രോസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയതിന് ശേഷമാണ് കാണാതായത്. പിന്നീട് തിങ്കളാഴ്ച മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോളേജിന് മൂന്ന് കിലോമീറ്റർ അകലെ ചെക്ക്ഡാമിന് സമീപത്താണ് മൃതദേഹം കണ്ടത്. സി.സി ടി.വി കാമറ ദൃശ്യങ്ങളിൽ പെൺകുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നുവരുന്നതായി കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലൽ കോളേജിൽ ബി.കോം. വിദ്യാർത്ഥിനിയായിരുന്ന അഞ്ജുവിന് ചേർപ്പുങ്കലിലെ ബിവി എം ഹോളിക്രോസ് കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ കാണാതായത്. കോളേജിൽനിന്ന് പുറത്തേക്ക് പോയ വിദ്യാർത്ഥിനി മീനച്ചിലാറ്റിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.

അഞ്ജു പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാർക്കുണ്ടായിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന പാരലൽ കോളേജിലെ അദ്ധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാൾടിക്കറ്റിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാർത്ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകുമെന്നും കോളേജ് അധികൃതർ പറയുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷൻ അംഗം ഇ എം രാധയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപോർട്ട് ആവശ്യപ്പെടുമെന്ന് ഇ എം രാധ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP