1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ആപ്പുകൾക്ക് നിരോധനം; അതിർത്തി സംഘർഷത്തെ കുറിച്ച് പറയാതെ പ്രതികാരം തീർക്കൽ; ഇനി നിർണ്ണായകം ഗൂഗിളിന്റേയും ആപ്പിളിന്റേയും നിലപാട്; ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമായാൽ തീരുമാനം അട്ടിമറിക്കപ്പെടും; പകരം മെയ്ഡ് ഇൻ ഇന്ത്യാ ആപ്പുകളും റെഡി; ലഡാക്കിലെ അതിക്രമത്തിന് സൈബർ സ്‌പെയ്‌സിൽ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

June 30, 2020 | 06:40 AM IST | Permalink



രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ആപ്പുകൾക്ക് നിരോധനം; അതിർത്തി സംഘർഷത്തെ കുറിച്ച് പറയാതെ പ്രതികാരം തീർക്കൽ; ഇനി നിർണ്ണായകം ഗൂഗിളിന്റേയും ആപ്പിളിന്റേയും നിലപാട്; ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമായാൽ തീരുമാനം അട്ടിമറിക്കപ്പെടും; പകരം മെയ്ഡ് ഇൻ ഇന്ത്യാ ആപ്പുകളും റെഡി; ലഡാക്കിലെ അതിക്രമത്തിന് സൈബർ സ്‌പെയ്‌സിൽ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:അതിർത്തിയിൽ ചൈനീസ് കടന്നു കയറ്റം തുടരവെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ നയം വ്യക്തമാക്കുകയാണ്.. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്‌സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ആപ്പുകളെ നിരോധിച്ച് ഇറക്കിയ കുറിപ്പിൽ ഇന്ത്യചൈന സംഘർഷത്തെക്കുറിച്ച് സർക്കാർ എവിടെയും വ്യക്തമാക്കിയിട്ടില്ല.

ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദും നിരോധനം സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷ, പ്രതിരോധം, അഖണ്ഡത, ഐക്യം എന്നിവയ്ക്കു വേണ്ടിയും ജനങ്ങളുടെ ഡേറ്റയും സ്വകാര്യതയും സംരക്ഷിക്കാനുമാണ് 59 ആപ്പുകൾ നിരോധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഈ ട്വീറ്റിൽ കാരണം പറയാതെ പറയുന്നുമുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയിൽ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 14 കോടിയാണ് 'ലൈക്കീ' ആപ്പിന്റെ ഡൗൺലോഡ്. യുസി ബ്രൗസർ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉൾപ്പെടെ ലഭ്യമാക്കിയിരുന്നു.

ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് എപ്രകാരം നടപ്പാക്കുമെന്നത് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈൽ ആപ്പുകൾക്കാണ് നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്റ്റോർ. ആപ് സ്റ്റോറിലെ ആപ്പുകളിന്മേൽ തീരുമാനമെടുക്കുന്നത് ആപ്പിളും. ഈ കമ്പനികൾക്ക് നിരോധനം സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടോയെന്നതും വ്യക്തമല്ല. സർക്കാർ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ആപ്പിൾ നിലപാട് പറയുന്നുമില്ല. ഇന്ത്യയിൽ 59 ആപ്പുകൾക്കും പ്രവർത്തനാനുമതി നൽകാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും നിലവിൽ ഒട്ടേറെ ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ട്. നിരോധനം എങ്ങനെ പ്രാവർത്തികമാക്കുമെന്നും എപ്പോൾ മുതൽ നിലവിൽ വരുമെന്നും കേന്ദ്രം വിശദീകരിക്കുന്നുമില്ല.

59 ആപ്പുകളും ബ്ലോക്ക് ചെയ്യണമെന്ന് വിവിധ ഫോൺ കമ്പനികൾക്ക് കത്തു നൽകിയതായി റിപ്പോർട്ടുകളുണ്ട്. ആപ് സ്റ്റോറുകളിൽനിന്ന് ഇവ നീക്കം ചെയ്യുമോയെന്നും അറിയേണ്ടതുണ്ട്. കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയിൽ ഇവ പ്രവർത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്.

ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ 69എ പ്രകാരമാണ് 59 ആപ്പുകൾക്കു നിരോധനമേർപ്പെടുത്തിയത്. ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിക്കുന്ന ആപ്പുകളെപ്പറ്റി ഒട്ടേറെ യൂസർമാർ പരാതി നൽകിയിരുന്നു. ചില കമ്പനികൾ ഇന്ത്യയ്ക്കു പുറത്തുള്ള സെർവറുകളിലേക്ക് ഡേറ്റ അനധികൃതമായ മാർഗങ്ങളിലൂടെ കടത്തുന്നുമുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിലുള്ള പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ഈ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡേറ്റ ഇത്തരത്തിൽ ശേഖരിക്കുന്നത് രാജ്യസുരക്ഷയെ വരെ ബാധിക്കാൻ തുടങ്ങിയതോടെയാണ് നിരോധനമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ രൂപീകരിച്ച ദി ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററും ആഭ്യന്തര മന്ത്രാലയവും ഈ 59 ആപ്പുകൾ നിരോധിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ക്രമസമാധാനനിലയെ പോലും തകർക്കും വിധമുള്ള പ്രവർത്തനങ്ങളിലേക്കും ചില ആപ്പുകൾ വഴിമരുന്നിട്ടു. ഇതോടൊപ്പം ഡേറ്റ സുരക്ഷ സംബന്ധിച്ചും മന്ത്രാലയത്തിനു കീഴിലെ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് (സിഇആർടിഇന്ത്യ) ഒട്ടേറെ പരാതി ലഭിച്ചിരുന്നു.

ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ചതാണ് സിഇആർടി. എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഒട്ടേറെ പൊതുപ്രവർത്തകരും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. മൊബൈൽ, നോൺമൊബൈൽ ഡിവൈസുകളിലെല്ലാം നിരോധനം വരും. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മൊബൈൽഇന്റർനെറ്റ് ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷയും സ്വകാര്യതാ സംരക്ഷണവും ലക്ഷ്യമിട്ടാണു നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

പകരം ആപ്പുകളും റെഡി

ദേശീയ സുരക്ഷ മുൻനിർത്തി ചൈനീസ് കമ്പനികളുടെ ഈ മൊബൈൽ ആപ്ലിക്കേഷനുകൾ രാജ്യത്തു നിരോധിക്കുമ്പോൾ ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകളെ കുറിച്ചും ചർച്ചകൾ തുടങ്ങി.

ടിക്ടോക് - ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുത്ത 'മിത്രോം' (ങശൃേീി) ആപ് ആണ് പകരക്കാരനായി വരിക. എന്നാൽ ടിക്ടോക് പോലെ വൻതോതിൽ ആളുകളെ ആകർഷിക്കാൻ മിത്രോമിനു കഴിഞ്ഞിട്ടില്ല. ഈ ആപ്പിനു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു വാർത്തയുണ്ടായിരുന്നു, എന്നാൽ ഇന്ത്യൻ ആപ്നിർമ്മാതാക്കൾ ഇതു തള്ളി. ഇടയ്ക്ക് പ്ലേ സ്റ്റോറിൽനിന്ന് അപ്രത്യക്ഷമായ ആപ് ജൂൺ ആദ്യവാരം തിരികെയെത്തുകയും ചെയ്തു. ടിക്ടോക് താരങ്ങൾക്ക് ഫേസ്‌ബുക്കിനു കീഴിലെ ഇൻസ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരൻ.

യുസി ബ്രൗസർ - ഇന്ത്യയിൽ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസർ. മോസില്ല ഫയർഫോക്‌സും മികച്ച മറ്റൊരു പകരക്കാരനാണ്.

ഷെയർഇറ്റ് / എക്‌സെൻഡർ - ഫോണുകളിൽനിന്നു ഫോണുകളിലേക്ക് ഫയൽ ട്രാൻസ്ഫറിങ്ങിന് ഉപയോഗിക്കുന്നു. ഐഒഎസ് ഉപയോക്താവിന് ബിൽറ്റ് ഇൻ ആയ എയർഡ്രോപ് സംവിധാനം ഉപയോഗിച്ച് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയൽസ് ഗോ ആപ് ഉപയോഗിക്കാം.

ക്യാംസ്‌കാനർ - മൈക്രോസോഫ്റ്റ് ലെൻസ്, അഡോബി സ്‌കാൻ എന്നിവ ഉപയോഗിക്കാം.

ഷെയ്ൻ - വനിതകളുടെ വസ്ത്രങ്ങൾക്കു വേണ്ടിയുള്ള പ്ലാറ്റ്‌ഫോം. നിലവിൽ ഇന്ത്യയിൽ 'മിന്ത്ര' കഴിഞ്ഞേയുള്ളൂ ഇത്തരം ഫാഷൻ ആപ്പുകൾക്കു സ്ഥാനം.

ക്ലബ് ഫാക്ടറി - ഫാഷൻ, സൗന്ദര്യ വർധക, ലൈഫ്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ്. നിലവിൽ ഇന്ത്യയിൽ ആമസോൺ, ഫ്‌ളിപ്കാർട്ട് പോലുള്ള വൻകിട ഇ കൊമേഴ്‌സ് സൈറ്റുകളും മറ്റു സൈറ്റുകളും മികച്ച ഓഫറുകളുമായി പ്രവർത്തിക്കുന്നുണ്ട്.

ഹലോ -പകരം ഉപയോഗിക്കാവുന്നത് ഷെയർചാറ്റ്. ഹലോയുടെ നിരോധനം ഇന്ത്യൻ നിർമ്മിത ആപ്പുകളായ ഷെയർചാറ്റ് പോലുള്ളവയ്ക്ക് പ്രോത്സാഹനം നൽകുമെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

ബ്യൂട്ടി പ്ലസ് - പകരം ഉപയോഗിക്കാവുന്ന കാൻഡി ക്യാമറ, ബി612 ബ്യൂട്ടി ആൻഡ് ഫിൽറ്റർ ക്യാമറ

നിരോധിച്ച 59 ചൈനീസ് ആപ്പുകൾ

ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്‌ബോ, എക്‌സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്‌പെയ്‌സ്, എംഐ വിഡിയോ കോൾ ഷാവോമി,

എസ് ഫയൽ എക്‌സ്‌പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്‌ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്ഡു ട്രാൻസ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്‌ളൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്‌സ്, ഡിയു പ്രൈവസി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ; ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല; സ്പീക്കർക്കെതിരെ അപകീർത്തി പരാമർശവുമായി ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ; പ്രതിഷേധിച്ച് കെ.എൻ. ബാലഗോപാൽ എംപി
സ്വപ്ന സുരേഷ് ചെറിയ മീൻ മാത്രം; വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഇവിടെ ഒന്നുമല്ല; സ്വന്തമായി പാർട്ടിയും കോടതിയും എംഎൽഎയും വരെയുള്ളവർ; വീട്ടമ്മമാർ തൊട്ട് നടിമാർ വരെ കണ്ണികൾ; മലദ്വാരത്തിലും യോനിയിലുമൊക്കെയായി ഒളിപ്പിച്ച് കടത്തുന്നത് കോടികൾ; കൂപ്പറടിച്ച കോടിയേരിയും അറബി വേഷത്തിലെത്തിൽ ജയിലെത്തിയ ഫയാസും ചില സൂചകങ്ങൾ; മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തിനിൽക്കുന്ന കനകമാഫിയയുടെ 'നയതന്ത്ര ബന്ധങ്ങൾ' ഞെട്ടിക്കുന്നത്
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരുബന്ധവുമില്ല; ചില അവസരവാദികളോട് പറയാനുള്ളത് തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല എന്നാണ്; കളവ് പ്രചരിപ്പിച്ച് തന്നെ കരിവാരി തേക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടും; കേസിൽ ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ശശി തരൂർ എംപി
രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്‌നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്‌സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
നവദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബിന്റേയും ഭാര്യ ദേവികാദാസിന്റേയും മൃതശരീരം; രണ്ടുമാസം ഗർഭിണിയായ ദേവികയെ കണ്ടെത്തിയത് തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ; തൂങ്ങിയ നിലയിൽ ജിതിന്റെ മൃതദേഹവും; പ്രണയവിവാഹിതരുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പൊലീസും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
സ്വർണക്കടത്ത് കേസിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ച് യുഎഇയും; നടപടി കോൺസുലേറ്റിന്റെ സൽപ്പേര് സംശയത്തിൽ ആയതിനാൽ; ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം കടത്തിയത് അതീവ ഗൗരവമായി എടുക്കുന്നുവെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന; ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാതെ പ്രതികളെ കുരുക്കാനുറച്ച് ഇരുരാജ്യങ്ങളും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്