Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യൻ സാറ്റലൈറ്റുകളെ തകർക്കാൻ ചൈന ശ്രമിച്ചതായി റിപ്പോർട്ട്; നിർണായക വിവരം പുറത്തുവിട്ടത് യുഎസിലെ ചൈനീസ് എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്; 2012നും 2018നും ഇടക്ക് നിരവധി തവണ ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനത്തെ സൈബർ ആക്രമണത്തിലൂടെ തകർക്കാൻ ശ്രമിച്ചു; ചൈനീസ് നീക്കം തിരിച്ചറിഞ്ഞു ഇന്ത്യ പ്രതിരോധം തീർത്തത് ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ട്; ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ പരാജയപ്പെട്ടു കാണുമെന്ന് ഐ.എസ്.ആർ.ഒയും

ഇന്ത്യൻ സാറ്റലൈറ്റുകളെ തകർക്കാൻ ചൈന ശ്രമിച്ചതായി റിപ്പോർട്ട്; നിർണായക വിവരം പുറത്തുവിട്ടത് യുഎസിലെ ചൈനീസ് എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്; 2012നും 2018നും ഇടക്ക് നിരവധി തവണ ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനത്തെ സൈബർ ആക്രമണത്തിലൂടെ തകർക്കാൻ ശ്രമിച്ചു; ചൈനീസ് നീക്കം തിരിച്ചറിഞ്ഞു ഇന്ത്യ പ്രതിരോധം തീർത്തത് ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ട്; ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ പരാജയപ്പെട്ടു കാണുമെന്ന് ഐ.എസ്.ആർ.ഒയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം അതിരൂക്ഷമായ സാഹചര്യത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനം തകർക്കാൻ ചൈന ശ്രമിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. യു.എസ് ആസ്ഥാനമായുള്ള ചൈനീസ് എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഈ വിവരം ഉറപ്പിച്ചു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ ബഹിരാകാശ നീക്കങ്ങൾ വിശദമാക്കുന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ സാറ്റലൈറ്റുകൾക്ക് നേരെയുള്ള ആക്രമണ ശ്രമത്തെ കുറിച്ച് പറയുന്നത്. 2012നും 2018നും ഇടക്ക് ചൈന നിരവധി സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ഈ നീക്കത്തെ ഇന്ത്യ സമർത്ഥമായി തന്നെ ചെറുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ചൈനീസ് ഭീഷണി കൂടി മുന്നിൽ കണ്ടാണ് ഇന്ത്യ 2019 മാർച്ചിൽ ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇത് ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകൾക്ക് ഭീഷണിയാകാൻ ഇന്ത്യയെയും പ്രാപ്തമാക്കി. ഇതോടെ ചൈനയും ഭയപ്പെട്ടു തുടങ്ങുകയും ചെയ്തു.

സാറ്റലൈറ്റുകളെ നേരിട്ട് ആക്രമിക്കുന്ന മിസൈലുകൾ, കോ-ഓർബിറ്റൽ സാറ്റലൈറ്റുകൾ, എനർജി വെപ്പൺസ്, ജാമ്മറുകൾ, മറ്റ് സൈബർ സാങ്കേതികതകൾ മുതലായവ ചൈനക്കുണ്ട്. ഇന്ത്യക്ക് സൈബർ ആക്രമണം നേരിടാൻ പരിമിതമായ സംവിധാനങ്ങൾ മാത്രമുള്ളപ്പോൾ ചൈനക്ക് ആധുനികമായ സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശേഷിയുണ്ട്.

വർഷങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്ക് സൈബർ ആക്രമണം കണ്ടെത്താനും നേരിടാനുമുള്ള സംവിധാനമുണ്ടെന്നും ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ പരാജയപ്പെട്ടിട്ടുണ്ടാകുമെന്നും മുതിർന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സാറ്റലൈറ്റുകളെയും ഭൗമ സ്റ്റേഷനുകളെയും ചൈന ആക്രമിച്ചതായ റിപ്പോർട്ട് ഐ.എസ്.ആർ.ഒ മേധാവി കെ. ശിവൻ നിഷേധിച്ചു. ഇന്ത്യയുടെ ബഹിരാകാശ വിനിമയ നെറ്റ്‌വർക്കുകൾ സുരക്ഷിതമാണ്. എന്നാൽ, നിരവധിയായ ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ഇത് ഇന്ത്യക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്റി സാറ്റലൈറ്റ് മിസൈൽ (മമെ)േബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് തകർക്കാൻ കഴിയുന്ന രീതിയിലുള്ള മിസൈലുകളാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. മിസൈലുകളെ തകർക്കാനോ അവയുടെ പ്രവർത്തനം താറുമാറാക്കാനോ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമ്മാണം. കര, വായു, ജലം തുടങ്ങിയ പ്രതലങ്ങളിൽ നിന്ന് മിസൈൽ വിക്ഷേപിക്കാം.

1957ൽ സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയത്. 1980കളിൽ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ആന്റി സാറ്റലൈറ്റ് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചു. എന്നാൽ ബഹിരാകാശത്തേക്ക് ആയുധം പ്രയോഗിക്കരുതെന്ന 1967ലെ യു.എൻ ഉടമ്പടിക്ക് വിരുദ്ധമായിരുന്നു ഇത്. പിന്നീട് ഇരുരാജ്യങ്ങളും പരീക്ഷണം നിറുത്തിയെങ്കിലും 2007ൽ ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപിച്ച് ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചു. മൂന്ന് പരാജയങ്ങൾക്ക് ശേഷമായിരുന്നു ചൈനയുടെ വിക്ഷേപണ വിജയം.

സൈനിക രംഗത്ത് വൻ കുതിച്ച് ചാട്ടംകൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെ തകർത്ത് ആശയവിനിമയം തടസപ്പെടുത്താനും കഴിയും.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ഇക്കാര്യം ശക്തിപ്പെടുത്തുമെന്നും അതേസമയം ഇത് ഏതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കില്ല എന്ന് അന്താരാഷ്ട്രസമൂഹത്തിന് ഉറപ്പ് നൽകുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷാഉദ്യമങ്ങളുടെ ഭാഗമാണ് ഇതെങ്കിലും ബഹിരാകാശത്തെ ആയുധവത്കരണത്തെ എതിർക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിക്കില്ല. ഒരു അന്താരാഷ്ട്ര നിയമത്തേയും ഉടമ്പടിയേയും ലംഘിക്കില്ല. അതേസമയം 2010ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ ഈ ശേഷി വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു എന്നതാണ് വസ്തുത.

ശീതയുദ്ധകാലത്ത് ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കിയ റഷ്യയും അമേരിക്കയും ഈ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പിന്നീട് ചൈന ഈ സാങ്കേതിക വിദ്യ കരസ്ഥമാക്കുകയും മിസൈലുകൾ വിട്ട് ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളെ നശിപ്പിച്ച് പ്രദർശനം നടത്തുകയും ചെയ്തിരുന്നു. ചൈനയുടെ ഈ പ്രദർശനങ്ങൾ ഉപഗ്രഹ സാങ്കേതികവിദ്യയിൽ വളരെ മുന്നിലായ ഇന്ത്യയെ ലക്ഷ്യം വെച്ചിട്ടുള്ളത് ആണെന്ന് അന്നുതന്നെ പ്രതിരോധ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ഇന്ത്യയും ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP