Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വന്യമൃഗങ്ങളുടെ വിൽപ്പനയും നിരോധിച്ച് ചൈന; വളർത്താനും മാംസ വിപണിക്കും അനുമതിയില്ല; വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ; നടപടി കൊറോണ വൈറസ് ബാധിച്ച് 56 പേർ മരിച്ച പശ്ചാത്തലത്തിൽ; ഭീതി വിട്ടകലാതെ ചൈനീസ് ജനത

വന്യമൃഗങ്ങളുടെ വിൽപ്പനയും നിരോധിച്ച് ചൈന; വളർത്താനും മാംസ വിപണിക്കും അനുമതിയില്ല; വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ; നടപടി കൊറോണ വൈറസ് ബാധിച്ച് 56 പേർ മരിച്ച പശ്ചാത്തലത്തിൽ; ഭീതി വിട്ടകലാതെ ചൈനീസ് ജനത

മറുനാടൻ മലയാളി ബ്യൂറോ

ഷാങ്ഹായ്: ചൈനയിൽ വന്യജീവികളുടെ വിൽപന നിരോധിച്ചു. ചന്തകളിലും സൂപ്പർ മാർക്കറ്റുകളിലും ഭക്ഷണ ശാലകളിലും ഓൺലൈൻ വഴിയുമുള്ള എല്ലാ തരം വന്യജീവി വിൽപനയാണ് നിരോധിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് 56 പേർ മരിച്ച പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നടപടി. മാംസ വിപണിയിലേക്കും വളർത്താൻ വേണ്ടിയും വന്യമൃഗങ്ങളെ വിൽക്കുന്നതിനും വിലക്ക് ബാധകമാണ്. ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ചൈന വ്യക്തമാക്കി.

വന്യമൃഗങ്ങളെ അനധികൃതമായി കച്ചവടം നടത്തിയ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യം നിലവിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

Stories you may Like

നേരത്തെ കൊറോണ വൈറസ് രാജ്യത്ത് പടർന്ന് പിടിക്കുന്നത് തടയാനായി ഹോങ്കോങ്ങിലെ ഡിസ്നിലാൻഡ്, ഒഷ്യൻ എന്നീ അമ്യൂസ്മെന്റ് പാർക്കുകൾ ഈ മാസം 26 മുതൽ അടച്ചിട്ടതായി ഷാങ്ഹായ് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഡിസ്നിലാൻഡിനുള്ളിലെ ഹോട്ടലുകളിൽ പതിവുപോലെ പ്രവർത്തിക്കുമെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

രാജ്യാന്തരതലത്തിൽ 2000 ത്തോളം ആളുകൾക്ക് കൊറോണ വൈറസ് ബാധയുണ്ടാവുകയും ചൈനയിൽ 56 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് ചൈന കടക്കുന്നത്. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഇതുവരെ സ്ഥിരീകരിച്ച മരണങ്ങളും ചൈനയിലാണ്. മധ്യ ചൈനീസ് നഗരമായ ഹുബെയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പടർന്നത്. ചൈനീസ് നഗരങ്ങളായ ബീജിയിങ്, ഷാങ്ഹായ് എന്നീ നഗരങ്ങൾ കൂടാതെ അമേരിക്ക, തായ്ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീതിയിൽ ചൈനീസ് ജനത

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘത്തെയാണ് ഇന്നലെ രോഗികളെ പരിശോധിക്കിനായി ഇവിടെ നിയോഗിച്ചത്. ഇന്നലെ ആശുപത്രികളിലും മറ്റും നീണ്ട ക്യൂവാണ് ഉണ്ടായത്. വുഹാൻ സിറ്റിയിൽ നിന്നും പുറത്തേക്ക് കടക്കാൻ കാറുകളുടെയും മറ്റും നീണ്ട നിര കാണാമായിരുന്നു. മാസ്‌കുകൾ അണിഞ്ഞആണ് ജനം പുറത്തേക്ക് ഇറങ്ങുന്നത്.അതേസമയം ഇവിടുത്തെ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നത് ഭരണ കൂടം തടഞ്ഞിരിക്കുകയാണ്.110 ലക്ഷം ജനങ്ങളാണ് വുഹാൻ സിറ്റിയിൽ താമസിക്കുന്നത്. 2000 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 56 പേർ കൊറോണ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു.

ഡോക്ടറെ കാണാനായി ഒരു ആശുപത്രിക്ക് മുന്നിൽ കാത്തു നിന്ന ജനങ്ങൾ അക്ഷമരാകുകയും വഴക്കിലേക്ക് നീളുകയും ചെയ്തു. ഒരു ഡോക്ടറെ കാണാൻ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും എടുക്കുന്ന അവസ്ഥയാണ് ഉള്ളത്. രണ്ട് ദിവസമായി ആശുപത്രികളിൽ ക്യൂ നില്ഡക്കുന്നവർ വരെയുള്ളതായി 30കാരനായ ഒരാൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭർത്താവിനെ ആശുപത്രിയിൽ നിന്നും ആശുപത്രിയിലേക്ക് കൊറോണ വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കൊണ്ടോടുകയാണെന്ന് പറയുന്നു. തനിക്ക് ഒരു മാസ്‌ക് പോലും ഇല്ലെന്നും സുരക്ഷാ വസ്ത്രങ്ങളും ഇല്ല. ഒരു റെയിൻ കോട്ടുമിട്ട് മഴയത്ത് ആശുപത്രിയുടെ മുന്നിൽ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണെന്നും സിയോമി എന്ന യുവതി പറയുന്നു.

കിലോമീറ്ററുകൾ അകലെ വരെ റോഡിൽ കാറുകളും മറ്റും ഒന്ന് അനങ്ങാൻ പോലും ആവാത്ത അവസ്ഥയിൽ കിടക്കുന്നത് കാണാം. വുഹാൻ സിറ്റിക്ക് പുറത്തേക്ക് പോവുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ പൊലീസ് ബാരിക്കേഡുകളും ഉപയോഗിച്ച് പുറത്തേക്കുള്ള വഴി തടഞ്ഞിരിക്കുകയാണ്. ആർക്കും സിറ്റി വിട്ട് പുറത്തേക്ക് പോകാനാവില്ലെന്നും പൊലീസ് പറയുന്നുണ്ട്. സാർസ് എബോള പോലുള്ള രോഗങ്ങൾ പൊട്ടി പുറപ്പെട്ട സമയത്ത് ചികിത്സ നടത്തിയ ഡോക്ടർമാരാണ് വെള്ളിയാഴ്ച ഇവിടെ എത്തിയ മെഡിക്കൽ ടീം. അസുഖം ബാധിച്ച രോഗികളെയും പേടിച്ചരണ്ട നാട്ടുകാരും ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാൽ കിടത്തി ചികിത്സയ്ക്ക് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP