Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കളിയും ചിരിയും നിറഞ്ഞ വീട് നിശബ്ദമായത് വേദനയോടെ കണ്ടുനിന്ന് പൂന്തുറ കോളനി നിവാസികൾ; അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോൾ പിഞ്ചോമന നടന്നു നീങ്ങിയത് മരണത്തിലേക്കെന്ന് ഓർത്തില്ല; നെഞ്ചുപൊട്ടി കരഞ്ഞ് ജീനിന്റെ മാതാവ്; റോഡിൽ വീണ പന്തെടുക്കാനിറങ്ങിയ ഒന്നരവയസുകാരൻ പിക്ക് അപ്പ് വാനിനടിയിൽപ്പെട്ട ദാരുണ സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തുമ്പോൾ

കളിയും ചിരിയും നിറഞ്ഞ വീട് നിശബ്ദമായത് വേദനയോടെ കണ്ടുനിന്ന് പൂന്തുറ കോളനി നിവാസികൾ; അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോൾ പിഞ്ചോമന നടന്നു നീങ്ങിയത് മരണത്തിലേക്കെന്ന് ഓർത്തില്ല; നെഞ്ചുപൊട്ടി കരഞ്ഞ് ജീനിന്റെ മാതാവ്;  റോഡിൽ വീണ പന്തെടുക്കാനിറങ്ങിയ ഒന്നരവയസുകാരൻ പിക്ക് അപ്പ് വാനിനടിയിൽപ്പെട്ട ദാരുണ സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കളിയും ചിരിയും കൊഞ്ചലുമായി നിറഞ്ഞു നിന്ന വീട് ദുരന്തമുഖത്തിന് നേർസാക്ഷിയായപ്പോൾ വിശ്വാസിക്കാനാകാതെ നടുങ്ങി നിൽക്കുകയാണ് പൂന്തുറ ഐ.ഡി.പി കോളനി നിവാസികൾ. ഇന്നലെ വൈകിട്ട് അഞ്ചിനാണ് കളിക്കുന്നതിനിടയിൽ പന്തെടുക്കാൻ റോഡിലേക്കിറങ്ങിയ ഒന്നരവയസുകാരൻ പിക്ക് അപ്പ് വാൻ തട്ടി മരിച്ചത്. പൂന്തുറ മാർക്കറ്റിന് സമീപം ഐ.ഡി.പി കോളനിയിൽ ജെറാൾഡ് വിൻസെന്റ് പ്രമീള ദമ്പതികളുടെ ഇളയമകൻ ഒന്നരവയസുകാരൻ ജീൻ ജെറാൾഡിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

പ്രമീള വീടിനകത്ത് മൂന്ന് വയസുകാരൻ ജാൻ ജെറാൾഡിനോപ്പം നിൽക്കുമ്പോഴാണ് സംഭവം അരങ്ങേറിയത്. അമ്മയുടെ ശ്രദ്ധയിലാണ് കുഞ്ഞ് നിന്നതെങ്കിലും കണ്ണി തെറ്റിയ വാക്കിനാണ് റോഡിലേക്ക് പോയ പന്തെടുക്കാനായി കുഞ്ഞ് റോഡിലേക്കിറങ്ങിയത്. റോഡിനോട് ചേർന്നുള്ള വീട്ടുമുറ്റം ആയതിനാൽ പിക്കപ്പ് വാൻ വന്നതും കുട്ടി റോഡിലേക്ക് ഇറങ്ങിയതും ഒരുമിച്ചതായിരുന്നു. മൂന്നു റോഡുകളും തിരിയുന്ന ജംങ്ഷനിൽ മീൻ കയറ്റിയ വാൻ തിരിക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്.

വാഹനത്തിന് മുന്നിൽ കുനിഞ്ഞു നിന്ന കുട്ടിയെ കാണാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. ഇതോടെ ടയറിനിടയിൽ കുഞ്ഞ് കുടുങ്ങുകയും ചെയ്തു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ നാട്ടുകാർ കുഞ്ഞിനെ പുറത്തെടുത്ത് ഇഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിക്ക് അപ്പ് ഡ്രൈവർ പൂന്തുറ സ്വദേശിയായ സിബിനെ നാട്ടുകാർ പൊലീസിന് കൈമാറുകയുമായിരുന്നു.

കുഞ്ഞ് മരിച്ച വിവരം വിശ്വസിക്കാനാവാതെ കരയുകയാണ് വീട്ടുകാരും അയൽക്കാരും. മാതാവിന്റൈ കണ്ണൂനീരിനെ പിടിച്ചു നിർത്താൻ ്‌യൽവാസികൾക്കും സാധിക്കുന്നില്ല. തന്റെ കണ്ണ് തെറ്റിയപ്പോൾ പിഞ്ചോമന മരണത്തിലേക്ക് പോയത് അറിഞ്ഞതോടെ മാതാവ് അബോധാവസ്ഥയിലായി.

നാട്ടുകാർ ആശ്വസിപ്പിച്ച കൂടെയുണ്ടെങ്കിലും ജീവനറ്റ അവസ്ഥയിലാണ് ഈ മാതാപിതാക്കൾ. മിനിറ്റുകൾക്കു മുമ്പ് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നാട്ടുകാരിൽ പലരും കണ്ടതാണ്. പന്തിനു പിന്നാലെ ജീൻ നടന്നുനീങ്ങിയത് മരണത്തിലേക്കായിരുന്നു എന്ന് കരുതിയില്ലെന്ന് അയൽ വാസികളുടെ പ്രതികരണം.

ഇതേസമയം സംഭവസ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ കുട്ടി നിൽക്കുന്നകാര്യം ഡ്രൈവറുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല. കുട്ടിയുള്ള കാര്യമറിയാതെയാണ് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തത്. ഒരുപക്ഷേ, റോഡിൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ കുട്ടിയെ മാറ്റുകയോ ഡ്രൈവറെ തടയുകയോ ചെയ്യുമായിരുന്നെന്ന് സമീപവാസികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP