Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

യുഎഇയിൽ നിന്നുള്ള സഹായത്തിന്റെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്; തർക്കിക്കാനും തമ്മിൽ തല്ലാനുമുള്ള സമയമായി ഇതിനെ കാണരുത്; ഒത്തൊരുമ വേണമെന്നത് പ്രതിപക്ഷത്തിനെക്കുറിച്ചോ എന്ന ചോദ്യത്തിന് മറുപടി ചെറു ചിരി മാത്രം; മുന്നിലുള്ളത് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ; വീട് നഷ്ടപ്പെട്ടവർക്ക് പലിശരഹിത വായ്പ; ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ ദുരിതബാധിതർക്ക് സ്പെഷ്യൽ കിറ്റ്; ജനങ്ങളുടെ പ്രശ്നങ്ങളാണ് വലുതെന്ന് രാഷ്ട്രീയ പാർട്ടികൾ മറക്കരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യുഎഇയിൽ നിന്നുള്ള സഹായത്തിന്റെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്; തർക്കിക്കാനും തമ്മിൽ തല്ലാനുമുള്ള സമയമായി ഇതിനെ കാണരുത്; ഒത്തൊരുമ വേണമെന്നത് പ്രതിപക്ഷത്തിനെക്കുറിച്ചോ എന്ന ചോദ്യത്തിന് മറുപടി ചെറു ചിരി മാത്രം; മുന്നിലുള്ളത് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ; വീട് നഷ്ടപ്പെട്ടവർക്ക് പലിശരഹിത വായ്പ; ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ ദുരിതബാധിതർക്ക് സ്പെഷ്യൽ കിറ്റ്; ജനങ്ങളുടെ പ്രശ്നങ്ങളാണ് വലുതെന്ന് രാഷ്ട്രീയ പാർട്ടികൾ മറക്കരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്ന തൃപ്തികരമായ രീതിയിലെന്ന് മുഖ്മന്ത്രി പിണറായി വിജയൻ. നാം ഇപ്പോൾ മുൻഗണന നൽകേണ്ടത് ദുരിതനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കാണെന്നും വെറുതെ രാഷ്ട്രീയം പറഞ്ഞ് ഒത്തൊരുമ ഇല്ലാതാക്കേണ്ട സമയമല്ലെന്നും അദ്ദേഹ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം തലസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. വീട് നഷ്ടപ്പെട്ട കുടുംബനാഥയ്ക്ക് പലിശരഹി വായ്‌പ്പയായി ഒരു ലക്ഷം രൂപ ബാങ്കുകളുമായി സഹകരിച്ച നൽകുമെന്നും ഇതിന്റെ പലിശ സർക്കാർ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒത്തൊരുമ വേണമെന്നത് എല്ലാവർക്കുമുള്ള മറുപടിയാണ് പൊതുവിൽ പറയുന്നതാണ്. യുഎഇയിൽ നിന്നുള്ള സഹായം വ്യക്തതവരേണ്ടതുണ്ട്. ക്യാമ്പുകളിലെ മോഷണങ്ങൾ ഗൗരവകരമായി കാണുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വിമർശനം കടുപ്പിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ ചെറുചിരിയിലൊതുക്കിയായിരുന്നു മറുപടി.

ക്യാമ്പുകൾ പലതും പ്രവർത്തിക്കുന്നത് സ്‌കൂളുകളിലും കോളേജുകളിലുമാണ്. ഓണ അവധി കഴിയുമ്പോൾ ക്ലാസുകൾ ആരംഭിക്കേണ്ടതുണ്ട്. അപ്പോൾ വീടില്ലാത്തവര് ക്യാമ്പുകളിൽ കഴിയുന്നതിനായി കല്യാണ മണ്ഡപങ്ഹളും ഹാളുകളും പരിഗണിക്കും. കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിരമായി പ്രകൃതിദുരന്തമുണ്ടാകുന്ന പ്രശ്‌നമുണ്ട്. കടൽ തീരം, നദീ തീരം ഉരുൾപ്പൊട്ടൽ മേഖലകൾ തുടങ്ങിയവയാണ് ഇത്. അപ്പോൾ അവിടെ നിന്ന് മാറ്റി പാർപ്പിക്കേണ്ടത്. പക്ഷേ ജനിച്ച് വളർന്ന സ്ഥലത്ത് നിന്നും ഒരുപാട് മാറി വീട് വയ്ക്കാനും ബുദ്ധിമുട്ടാണ്. ഇതെല്ലാം പരിഗണിച്ചായിരിക്കും നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

3314 ക്യാമ്പുകളായിരുന്നത് 2774 ആയി ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ 327280 കുടുംബങ്ങൾ ആയിരുന്നത് ഇന്ന് 278781 ആയി മാറിയിട്ടുണ്ട്. മൊത്തം 1040688 ആയി ഇന്നലത്തെ 12 ലക്ഷത്തിൽ നിന്നും മൊത്തം ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി വിതരണമാണ് മറ്റൊരു പ്രശ്‌നം. ഇത് പുനഃസ്ഥാപിക്കുന്നതിനും നടപടി. പ്രവർത്തനം നിലച്ച സബ്‌സ്റ്റേഷനുകളും ട്രാൻസ്‌ഫോർമറുകളിൽ ഭൂരിഭാഗവും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.സർവ്വീസ് കണക്ഷനുകൾ പരിശോധിച്ചാലും നല്ല പുരോഗതിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പുകളുടെ നടത്തിപ്പ് നല്ല ആസൂത്രണത്തോടെ. നല്ല നിലയ്ക്ക് പ്രവർത്തിക്കുന്നതിന് എല്ലാവരും സഹായിക്കുന്നുണ്ട്. ആരും പുറത്ത് നിന്ന് ഇടപെടരുതെന്നതിലും യോജിപ്പുണ്ട്. ഇന്ന് ചില സ്ഥലങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ചെങ്ങന്നൂർ, കോഴഞ്ചേരി, ആലപ്പുഴ, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലാണ് പോയത്. ക്യാമ്പുകളിലുള്ളവർ പൊതുവെ തൃപതരാണ്. പക്ഷേ അവിടേക്ക് എത്തിപ്പെട്ടത് വലിയ ദുഃഖമാണ്. അതിന്റെ പ്രയാസം എല്ലാവർക്കും ഉണ്ട്.

ഭക്ഷണത്തെപ്പറ്റി പലരും നല്ല അഭിപ്രായം എടുത്ത് പറഞ്ഞു പലരും. ഭക്ഷണം പാകം ചെയ്ത് നൽകുന്ന സ്ഥിതിയാണ്. തിരിച്ച് ചെല്ലുമ്പോൾ വീടുകളില്ലെന്നത് പലരേയും അലട്ടുന്നു. അത് തുറന്ന പറയുന്നു. രക്ഷാപ്രവർത്തനം നടത്തിയവരോടുള്ള നന്ദി തീർത്താൽ തീരാത്തതതെന്നും പലരും പറഞ്#ു. വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ടവരുടെ വിഷമങ്ങളും ഉയർന്ന് വരുന്നുണ്ട്. ക്യാമ്പുകളിൽ ഉള്ള ചില പ്രശ്‌നങ്ങൾ പറയുന്നുണ്ട്. അതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആശങ്ക ക്യാമ്പുകൾ വിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ ഉള്ള അവസ്ഥയെക്കുറിച്ചാണ്. ആ ആശങ്ക ചെറുതല്ല അത് വലിയ ഒരു പ്രശ്‌നമാണ്. വീടില്ലാതാകുന്ന അവസ്ഥയിൽ ഭയപ്പാട് വേണ്ട. വേണ്ടുന്ന നടപടികൾ സർക്കാർ സ്വീകരിക്കും. വീട് കേട്പാടുപറ്റിയത് വൃത്തിയാക്കുന്നുണ്ട്. ഇതിൽ സന്നദ്ധ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. വീടുകളിലേക്ക് മടങ്ങി ചെല്ലുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്.

പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്ക് ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റ് നൽകുമെന്ന് സർക്കാർ. 22 സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോയ്ക്കും ഹോർട്ടികോർപ്പിനുമാണ് സാധനങ്ങൾ പായ്ക്ക് ചെയ്ത് ക്യാമ്പുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പുറത്തിറക്കി.

ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങിത്തുടങ്ങുന്ന സമയം മുതൽ ഈ ആനുകൂല്യം ലഭിക്കുമെന്നും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ മേൽനോട്ടമെന്നും റവന്യൂമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കിറ്റിലുള്ള ഭക്ഷ്യവസ്തുക്കൾ ഇപ്രകാരമാണ് അരി അഞ്ച് കിലോ പയർ 500 ഗ്രാം പരിപ്പ് 500 ഗ്രാം വെളിച്ചെണ്ണ 500 ഗ്രാം സാമ്പാർ പൊടി 200 ഗ്രാം ചില്ലി പൗഡർ 200 ഗ്രാം മല്ലിപ്പൊടി 100 ഗ്രാം മഞ്ഞപ്പൊടി 50 ഗ്രാം പഞ്ചസാര 500 ഗ്രാം വലിയ ഉള്ളി 1 കിലോ ചെറിയ ഉള്ളി 500 ഗ്രാം ഉരുളക്കിഴങ്ങ് 1 കിലോ ബീൻസ് 500 ഗ്രാം ബക്കറ്റ് മീഡിയം സൈസ് ബാത്തിങ് കപ്പ് 1 സോപ്പ് 1 ടൂത്ത് പേസ്റ്റ് 1 ടൂത്ത് ബ്രഷ് 4 ചീപ്പ് 1 കൈലിമുണ്ട് 1 നൈറ്റി 1 കുട്ടികൾക്കുള്ള വസ്ത്രം 2 ജോഡി

ഇത്‌കൊണ്ട് മാത്രം പ്രശ്‌നം തീരില്ല. വിശദമായ പദ്ധതി തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻഗണന നൽകുക മടങ്ങിയെത്തുന്നവർക്ക് താമസസൗകര്യമൊരുക്കുക എന്നതിലാണ്. ഓരോ ദിവസവും നിരവധി വീടുകളാണ് വൃത്തിയാക്കുന്നത്. അതിന് വേണ്ട് സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

റിപ്പയർ ചെയ്യാൻ പറ്റാത്ത പല സാധനങ്ങളും ഉണ്ട്. അത് പരിഹരിക്കുന്നതിനും കർമ്മ പദ്ധതി. കേരളത്തിലുള്ള എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കുകളുമായി സഹകരിച്ച് വീട് നിർമ്മാണത്തിന് തുക നൽകുന്നതിന് പദ്ധതി. ഒരു ലക്ഷം രൂപ വരെ വായ്പ. കുടുംബനാഥയ്ക്ക് ഈ തുക വായ്‌പ്പയായി പലിശ രഹിതമായി നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ പഴയപോലെയുള്ള ജീവിത സൗകര്യം ഒരുക്കാൻ കഴിയും. വീടുകൾ നഷ്ടപ്പെട്ടതാണ് പ്രധാന പ്രശ്‌നം

വെല്ലുവിളിയായി നിൽക്കുന്നത് പക്ഷി മൃഗാതികളുടെ സംസ്‌കാരമാണ്. വീടുകളുടെ സുരക്ഷാ പരിശോധന തദ്ദേശ സ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിങ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലെ ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായം തുടരുന്നത് സന്തോഷം വർധിപ്പിക്കുന്നു. സഹായം നൽകാൻ കഴിയുന്നത് പോലെ എല്ലാവരും ചെയ്യുന്നുണ്ട്. ക്യാമ്പുകളിൽ ചില ഉൽപ്പന്നങ്ങളും സഹായങ്ങളും പ്രവഹിക്കുകയാണ്. സഹോദരസ്‌നേഹത്തിന്റെ ഭാഗമായി വൻ സഹായത്തിന്റെ പ്രവാഹം കരുത്ത് പകരുന്നു. ജുഡീഷ്യറിയിൽ നിന്നും ലഭിക്കുന്ന സഹായം, ജഡ്ജിമാരും വക്കീലന്മാരും ചേർന്ന സഹായിക്കുന്നു. പഞ്ചാബ് ഹൈക്കോടതിയിൽ നിന്നും പോലും സഹായം ലഭിക്കുന്നു.

ഏറ്റവും പ്രധാനം യോജിപ്പാണ്. ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിക്കു്‌നന തർക്കങ്ങളിലേക്ക് ഇപ്പോൾ പോകരുത്. ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണ്. ജനങ്ങൾ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിലൊരു ഏകോപനമാണ് സർക്കാരും പ്രതീക്ഷിക്കുന്നത്. ജനങ്ങളാണ് കരുത്ത്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. അത് ദുർബലപ്പെടുത്താൻ അനുവദിക്കരുത്. ഒറ്റക്കെട്ടോടെ മുന്നോട്ട് പോകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP