Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

'വെടിയേറ്റു പിടയുമ്പോഴും നിലപാടുകൾ ഉയർത്തി പിടിക്കുന്ന ആ വിപ്ലവകാരിയാണ് ഇപ്പോൾ നമ്മുക്കൊപ്പം ഈ വേദിയിലുള്ളത്; വിമതശബ്ദം ഉയർത്തിയതിന് വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റേയും നരേന്ദ്ര ദാബോൽക്കറുടേയും കുൽബർഗിയുടേയും ശബ്ദം മുഴങ്ങുന്ന ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്; ഫാസിസത്തിന് മുന്നിൽ നാം മുട്ടുമടക്കില്ല'; ഐഎഫ്എഫ്‌കെ സമാപന സമ്മേളനത്തിൽ കൈയടി നേടി മുഖ്യമന്ത്രി പിണറായി വിജയൻ

'വെടിയേറ്റു പിടയുമ്പോഴും നിലപാടുകൾ ഉയർത്തി പിടിക്കുന്ന ആ വിപ്ലവകാരിയാണ് ഇപ്പോൾ നമ്മുക്കൊപ്പം ഈ വേദിയിലുള്ളത്; വിമതശബ്ദം ഉയർത്തിയതിന് വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റേയും നരേന്ദ്ര ദാബോൽക്കറുടേയും കുൽബർഗിയുടേയും ശബ്ദം മുഴങ്ങുന്ന ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്; ഫാസിസത്തിന് മുന്നിൽ നാം മുട്ടുമടക്കില്ല'; ഐഎഫ്എഫ്‌കെ സമാപന സമ്മേളനത്തിൽ കൈയടി നേടി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫാസിസത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വിമത ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടിച്ചമർത്തപ്പെട്ടവർക്കും മർദ്ദിതർക്കുമൊപ്പമാണ് ചലച്ചിത്രമേളയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലെ മുഖ്യാതിഥിയായ അർജന്റീനിയൻ സംവിധായകൻ സോളാനസിന്റെ ജീവിതം ഉദ്ധരിച്ചാണ് അദ്ദേഹം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തിയത്.

Stories you may Like

'സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയും ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത സോളാനസിന് ഒരിക്കൽ തെരുവിൽ വച്ച് വെടിയേറ്റു. വെടി കൊണ്ടു പരിക്കേറ്റ ആംബുലൻസിലേക്ക് കയറുമ്പോൾ സോളാനസ് വിളിച്ചു പറഞ്ഞത് 'അർജന്റീന മുട്ടുകുത്തുകയില്ല, താൻ നിശബ്ദനാവാനും പോകുന്നില്ല' എന്നായിരുന്നു. വെടിയേറ്റു പിടയുമ്പോഴും നിലപാടുകൾ ഉയർത്തി പിടിക്കുന്ന ആ വിപ്ലവകാരിയാണ് ഇപ്പോൾ നമ്മുക്കൊപ്പം ഈ വേദിയിലുള്ളത്.വിമതശബ്ദം ഉയർത്തിയതിന് വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റേയും നരേന്ദ്ര ദാബോൽക്കറുടേയും കുൽബർഗിയുടേയും ശബ്ദം മുഴങ്ങുന്ന ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. രാഷ്ട്രീയബോധമുള്ളവർക്ക് ആവേശം പകരുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നത്തെ സാഹചര്യത്തിൽ നമ്മുക്കും ആവർത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുട്ടുകുത്തുകയില്ല.... നമ്മൾ നിശബ്ദരാവാനും പോകുന്നില്ല...'- നിറഞ്ഞ കൈയടിക്കിടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ഐഐഎഫ്‌കെ വേദിയിൽ മുൻവർഷങ്ങളിൽ വന്നു പോയ പ്രകാശ് രാജിനെ പോലുള്ളവർ പറഞ്ഞത് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരേ ഒരിടം കേരളമാണ് എന്നാണ്. സമഗ്രാധിപത്യത്തിനും ഫാസിസത്തിനും മുന്നിൽ മുട്ടുകുത്താതെ വഴങ്ങാതെ നിവർന്നു നിൽക്കാനും അഭിപ്രായം വെട്ടിത്തുറന്നു പറയാനുമുള്ള നിശ്ചദാർഢ്യം നേടാൻ സോളാനസിനെപ്പോലുള്ളവരുടെ സിനിമകൾ നമ്മളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ എന്ന രാജ്യം ഇടുങ്ങിയ ചിന്തയുള്ള ഒന്നായി മാറുന്നതിൽ വിഷമം ഉണ്ടെന്ന് ഐഎഫ്എഫ്‌കെയിൽ പ്രത്യേക ജൂറി പരാമർശം നേടിയ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞു.ചടങ്ങിൽ ഫെർണാൻഡോ സൊളാനസിന് മുഖ്യമന്ത്രി ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചു.സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മന്ത്രി എ കെ ബാലൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരുന്നു. മേയർ കെ ശ്രീകുമാർ, കെ റ്റി ഡി സി ചെയർമാൻ എം വിജയകുമാർ, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്സൺ ബീനപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, റാണി ജോർജ് ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP