Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മാർത്താണ്ഡത്തു നിന്നും പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഊടു വഴിയിലൂടെ ടീച്ചറെത്തുന്നത് കോളേജിൽ നിന്ന് ഓൺലൈൻ ക്ലാസെടുക്കാൻ; അതിർത്തി കടന്ന് രഹസ്യ വഴികളിലൂടെ അദ്ധ്യാപിക വരുന്നത് മാനേജ്മെന്റിന്റെ കടുംപിടിത്തം മൂലം; കോവിഡ് ക്വാറന്റൈൻ സെന്ററിൽ കൊറോണ വോളണ്ടിയർമാരുടെ മുമ്പിൽ യോഗങ്ങളും; ചെറുവാരക്കോണത്തെ സി എസ് ഐ ഇൻസ്ററിററ്യൂട്ട് ഓഫ് ലീഗൽ സ്ററഡീസിലെ ക്ലാസെടുക്കൽ വിവാദത്തിൽ; കോവിഡ് വ്യാപനത്തിന്റെ സാധ്യകൾ ഉയർത്തി നാട്ടുകാർ പ്രതിഷേധത്തിന്

മാർത്താണ്ഡത്തു നിന്നും പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഊടു വഴിയിലൂടെ ടീച്ചറെത്തുന്നത് കോളേജിൽ നിന്ന് ഓൺലൈൻ ക്ലാസെടുക്കാൻ; അതിർത്തി കടന്ന് രഹസ്യ വഴികളിലൂടെ അദ്ധ്യാപിക വരുന്നത് മാനേജ്മെന്റിന്റെ കടുംപിടിത്തം മൂലം; കോവിഡ് ക്വാറന്റൈൻ സെന്ററിൽ കൊറോണ വോളണ്ടിയർമാരുടെ മുമ്പിൽ യോഗങ്ങളും; ചെറുവാരക്കോണത്തെ സി എസ് ഐ ഇൻസ്ററിററ്യൂട്ട് ഓഫ് ലീഗൽ സ്ററഡീസിലെ ക്ലാസെടുക്കൽ വിവാദത്തിൽ; കോവിഡ് വ്യാപനത്തിന്റെ സാധ്യകൾ ഉയർത്തി നാട്ടുകാർ പ്രതിഷേധത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ക്വാറന്റൈൻ സെന്ററിലെ ഓൺലൈൻ എൽ എൽ ബി ക്ലാസ് വിവാദത്തിൽ. പാറശാലയിലെ ചെറുവാരക്കോണത്തിന് അടുത്തുള്ള എൽ എൽ ബി കോളേജിനെതിരെയാണ് നാട്ടുകാരുടെ പരാതി. ഇവിടെ കൊറോണ സംശയിക്കുന്നവരുടെ ക്വാറന്റൈൻ കേന്ദ്രമാണ്. ഈ കേന്ദ്രത്തിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നടക്കം അദ്ധ്യാപകർ പഠിപ്പിക്കാൻ എത്തുന്നത്. ഇതിനെതിരെയാണ് പരാതി.

കേരളാ-തമിഴ്‌നാട് അതിർത്തിയിലാണ് ഈ കോളേജ്. മാർത്താണ്ഡത്തു നിന്ന് ഊടുവഴികളിലൂടെയാണ് അദ്ധ്യാപികമാർ ഇവിടെ എത്തുന്നത്. അതീവ രഹസ്യമായി പൊലീസിനെ വെട്ടിച്ച് ഇവിടെ ക്ലാസെടുക്കാൻ എത്തുന്നവരുടെ വിവരങ്ങൾ നാട്ടുകാർക്ക കിട്ടിയിട്ടുണ്ട്. ഇതോടെ പ്രതിഷേധം ഇരമ്പുകയാണ്. ഇതിനിടെ സിഎസ് ഐ സഭയുടെ യോഗം കഴിഞ്ഞ ദിവസം കോളേജിൽ നടന്നിരുന്നു. ഇത് സി എസ് ഐ സഭയുടെ വിഴുപ്പഴക്കലിന്റെ ഉദാഹരണമായി മാറുകയും ചെയ്തു. ഇതും കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലെ ചട്ടലംഘനമാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ കോവിഡ് വാളണ്ടിയർമാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സി എസ് ഐ സഭയുടെ ചട്ട ലംഘനങ്ങളിൽ ഇവർക്ക് ഒന്നും ചെയ്യാനാകുന്നില്ല.

കേരളത്തിലെ മിക്ക ലോ കോളേജിലും ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്. ഇവിടേയും അങ്ങനെ തന്നെയാണ് പഠനം നടക്കുന്നത്. എന്നാൽ അദ്ധ്യാപികമാർ ക്ലാസ് എടുക്കുന്നത് കോളേജിലാണ്. ഇതിന് വേണ്ടി അതിർത്തി കടന്ന് അദ്ധ്യാപികമാർ എത്തുമ്പോൾ രോഗ വ്യാപനത്തിനുള്ള സാധ്യത കൂടുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അദ്ധ്യാപികമാർക്ക് വീട്ടിൽ ഇരുന്ന് തന്നെ ക്ലാസ് എടുക്കാം. ഈ സാഹചര്യം ഉപയോഗിക്കാതെ ഓട്ടോയിലൂടേയും മറ്റും ഊടുവഴികളിലൂടെ അദ്ധ്യാപികർ എത്തുന്നു. നാട്ടുകാർ ഇതിൽ അമർഷത്തിലാണ്. അതിർത്തിയിൽ പൊലീസും മറ്റും നിതാന്ത കാവലിലാണ്. ഇത് മനസ്സിലാക്കിയാണ് അതിർത്തിയിലെ ഊടു വഴികളിലൂടെ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് അദ്ധ്യാപികമാർ എത്തുന്നത്.

കോളേജിലേക്ക് അദ്ധ്യാപകമാരുമായി ബസും വരുന്നുണ്ടെന്ന പരാതി നാട്ടുകാർക്കുണ്ട്. ഓൺലൈനിൽ ക്ലാസ് എടുക്കുന്ന കാലത്ത് എന്തിനാണ് ഇതെന്ന് ആർക്കും അറിയില്ല. അതിനിടെ അദ്ധ്യാപികമാരെ ഭീക്ഷണിപ്പെടുത്തിയാണ് കൊണ്ടു വരുന്നതെന്ന പരാതി വിദ്യാർത്ഥികളും ഉന്നയിക്കുന്നു. കോളേജിൽ വരാത്തവരെ പുറത്താക്കുമെന്ന ഭീഷണി സജീവമാണെന്നാണ് ഉയരുന്ന ആരോപണം. ലോ കോളേജിലും ലോ അക്കാഡമിയിലും മാർ ഇവാനിയസ് കോളേജിലെ ലോ കോളേജിലുമെല്ലാം ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. ഇവിടെ എല്ലാം അദ്ധ്യാപകർ വീട്ടിലിരുന്നാണ് ക്ലാസ് എടുക്കുന്നത്. ഇതിനിടെയാണ് കോവിഡ് ക്വാറന്റൈൻ സെന്ററായ ചെറുവാരക്കോണം കോളേജിലെ അദ്ധ്യാപകരുടെ വരവ്.

തിരുവനന്തപുരം ചെറുവാരക്കോണം സി എസ് ഐ ഇൻസ്ററിററ്യൂട്ട് ഓഫ് ലീഗൽ സ്ററഡീസിലെ വിദ്യാർത്ഥിനികൾുദ്രാവാക്യത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപങ്ങൾക്കിരയാകുന്നത് ഉൾപ്പെടെ പലവിവാദങ്ങളും മുമ്പും കോളേജിനെതിരെ ഉയർന്നിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു പൂട്ടാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെയായിരുന്നു സമരമാണ് രണ്ടു കൊല്ലം മുമ്പ് ചർച്ചയായത്. പരിശോധനയ്ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മോശമായ ഭക്ഷണവും ഭൗതിക സാഹചര്യങ്ങളുമാണെന്ന് മനസിലാക്കി നവീകരണത്തിന് നിർദ്ദേശം നല്കുകയായിരുന്നു. എന്നാൽ നവീകരണത്തിന് അടച്ചാൽ പെട്ടെന്നൊന്നും തുറക്കാനാകില്ലെന്നായിരുന്നു മാനേജ്മെന്റ് അന്നത്തെ നിലപാട്.

ചിലപ്പോൾ രണ്ടുമാസമോ രണ്ടു വർഷമോ എടുക്കും. തുറന്നില്ലെന്നും വരും. ധാർഷ്ട്യം നിറഞ്ഞ മാനേജ്മെന്റ് മറുപടിയിൽ വിദ്യാർത്ഥിനികൾ ഞെട്ടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പോകാൻ ഇടമില്ലായിരുന്നു. പ്രത്യേകിച്ചും തമിഴ്‌നാട് ബോർഡറിനോടു ചേർന്ന് ഉൾപ്രദേശത്തു സ്ഥിതി ചെയ്യുന്ന കോളേജിൽ. അതും പരീക്ഷാക്കാലത്ത്. അങ്ങനെ വിദ്യാർത്ഥികളെ ദ്രോഹിച്ചതുൾപ്പെടെ പലതും ചർച്ചയായി. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെ അന്ന് രണ്ടു ദിവസം സമരം ചെയ്തവർ ആവശ്യങ്ങൾ നേടിയെടുത്തു. പത്തു ദിവസത്തിനകം നവീകരണ ജോലികൾ പൂർത്തിയാക്കി ഹോസ്റ്റൽ തുറക്കുമെന്നും മാനോജ്മെന്റ് ഉറപ്പു നൽകി.

പിന്നീടായിരുന്ന കഥയുടെ ട്വിസ്ററ്. മുദ്രാവാക്യങ്ങളിൽ നിന്ന് ചില വാക്യങ്ങൾ മാത്രമെടുത്ത് ചിലർ മോശമായി പ്രചരിപ്പിച്ചു. നബീൽ തൃശൂർ എന്ന ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നു തുടക്കം. വിദ്യാർത്ഥിനികൾ സൈബർ സെല്ലിൽ പരാതി നൽകിയതോടെ ആ അക്കൗണ്ട് പൂട്ടിച്ചു. പേജുകളിൽ നിന്നും നീക്കം ചെയ്തു. പക്ഷേ ഇപ്പോഴും വീഡിയോ വാട്സാപ്പുകളിൽ നിന്ന് വാട്സാപ്പുകളിലേയ്ക്ക് പറന്നു കൊണ്ടിരിക്കുന്നു. ഇതും വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP