Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടികളോട് കന്യാസ്ത്രീ തോന്ന്യവാസം കാട്ടിയ സംഭവത്തിൽ നിലപാട് കടുപ്പിച്ച് നഴ്സിങ് കൗൺസിൽ; കോളേജിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ശുപാർശ; ചേർത്തല എസ് എച്ച് കോളേജിന് അംഗീകാരം നഷ്ടമാകാൻ സാധ്യത; പ്രതിരോധത്തിന് കത്തോലിക്കാ സഭയും; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനമെടുക്കാൻ സർക്കാർ

പെൺകുട്ടികളോട് കന്യാസ്ത്രീ തോന്ന്യവാസം കാട്ടിയ സംഭവത്തിൽ നിലപാട് കടുപ്പിച്ച് നഴ്സിങ് കൗൺസിൽ; കോളേജിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ശുപാർശ; ചേർത്തല എസ് എച്ച് കോളേജിന് അംഗീകാരം നഷ്ടമാകാൻ സാധ്യത; പ്രതിരോധത്തിന് കത്തോലിക്കാ സഭയും; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനമെടുക്കാൻ സർക്കാർ

സായ് കിരൺ

തിരുവനന്തപുരം: പെൺകുട്ടികളുടെ ലൈംഗികാധിക്ഷേപ പരാതിയുടെ പശ്ചാത്തലത്തിൽ ചേർത്തല എസ്.എച്ച് നഴ്സിങ് കോളേജിലെ വൈസ്പ്രിൻസിപ്പലായ കന്യാസ്ത്രീയുടെ നഴ്സിങ് ലൈസൻസ് റദ്ദാക്കിയ നഴ്സിങ് കൗൺസിൽ നടപടിയിൽ കത്തോലിക്കാ സഭ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ കോളേജിനെതിരെ നടപടി കടുപ്പിക്കാൻ ആരോഗ്യവകുപ്പും കച്ചമുറുക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡേ നഴ്സിങ് കൗൺസിലിനോട് അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് തേടിയിരുന്നു.

എസ്.എച്ച് നഴ്സിഗ് കോളേജിനെതിരായ പരാതി കെട്ടിചമച്ചതാണെന്നും നഴ്സിങ് കൗൺസിൽ വേട്ടക്കരാകുന്നുവെന്നും ആരോപിച്ച് കത്താലിക്കാ സഭ മുഖപത്രമായ ദീപികയിൽ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ദീകരിച്ചരിച്ചതിന് പിന്നാലെയാണ് നടപടികൾ കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചത്. 40 നഴ്സിങ് സീറ്റുള്ള കോളേജിൽ നിർബന്ധമായും 120 രോഗികൾ വേണമെന്നിരിക്ക എസ്.എച്ചിൽ അത് 60ൽ താഴെ മാത്രമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോളേജിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കമെന്ന റിപ്പോർട്ടാണ് കൗൺസിൽ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്.

അങ്ങനെയെങ്കിൽ നിലവിൽ കോളേജിൽ പഠിക്കുന്ന കുട്ടികളെ സമീപത്തെ സർക്കാർ കോളേജുകളിലേക്ക് എങ്ങനെ മാറ്റാം എന്നത് സംബന്ധിച്ചും കൗൺസിൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ കോളേജിലുണ്ടായ സംഭവങ്ങൾ കെട്ടിചമച്ചതാണെന്ന നിലപാടാണ് കത്താലിക്കാ സഭയ്ക്കും സഭയുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആസൂത്രിത നീക്കങ്ങൾ എന്ന പേരിൽ ദീപകയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചേർത്തല എസ്എച്ച് സിങ് കോളജുമായി ഉയരുന്ന വിവാദങ്ങൾ വിചിത്രമാണമെന്നാണ് സഭ തുറന്നടിക്കുകയാണ്. നാല് പതിറ്റാണ്ടായി കേരളത്തിലെ നഴ്സിങ് വിദ്യാഭ്യാസരംഗത്തിന് അഭിമാനമായി നില കൊള്ളുന്നതും, മികച്ച പത്ത് നഴ്സിം കോളജുകളിൽ ഒന്നുമായ കോളേജിനെതിരെ ചിലർ ഉയർത്തിയ ആരോപണങ്ങൾ ഏതാനും മാധ്യമങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ പർവതീകരിച്ച് അസത്യങ്ങൾ ളും അർധസത്യങ്ങളും സമൂഹത്തിൽ പചരിപ്പിക്കാൻ ചില തത്പരകക്ഷികർക്കും കഴിഞ്ഞിരിക്കുന്നു.

ഇതുവരെയും വ്യക്തമായ യാതൊരുവിധ വിവരങ്ങളും കെഎൻഎംസി കോളജ് മാനേജ്‌മെന്റിന് നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് മാധ്യമ ങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിച്ചത് എന്നുള്ളത് ദുഷ്പ്രചാരണങ്ങളുടെ ആസൂത്രിതമാണെന്നും സഭ ആരോപിക്കുന്നു. മെയ്‌ എട്ടിനാണ് എസ്.എച്ച് നഴ്സിങ് കോളേജിനെതിരായ നഴ്സിങ് കൗൺസിലിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. അദ്ധ്യാപകരുടെ ചെരുപ്പും ആശുപത്രി ശുചിമുറിയും വൃത്തിയാക്കിക്കുന്നതായും ,വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരി ലൈംഗികാധക്ഷേപം നടത്തുന്നതായും മൂന്നും നാലും വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.

അടുത്തിനിടെ നഴ്സിങ് കോളേജിനോട് ചേർന്നുള്ള ആശുപത്രിയിൽ പ്രവസത്തിനായി എത്തിയ യുവതിയാണ് വിദ്യാർത്ഥിനികൾ ടോയ് ലറ്റും ചെരുപ്പുകളും കഴുകുന്നത് കണ്ടത്. ആസ്‌ട്രേലിയയിൽ നഴ്സായ യുവതി ഇതെല്ലാം ഫോണിൽ ചിത്രീകരിച്ച് നഴ്സിങ് കൗൺസിൽ പ്രതിനിധികൾക്ക് ഫേസ്‌ബുക്കിലൂടെയും വാട്സാപ്പിലൂടെയും കൈമാറി. പിന്നാലെ കോളേജിലെത്തിയ നഴ്സിങ് കൗൺസിലിൽ നിന്നുള്ള മൂന്നംഗം അന്വേഷണ സംഘം വിദ്യാർത്ഥികളോട് കാര്യങ്ങൾ തിരക്കിയെങ്കിലും എല്ലായിടത്തും കാമറ സ്ഥാപിച്ചിരിക്കുന്നതിനാൽ എല്ലാവരും ഒഴിഞ്ഞുമാറി. കുറച്ച് സമയത്തിന് ശേഷം കുറച്ച് കുട്ടികൾ കൂട്ടമായി എത്തി ഒരു ക്ലാസ് മുറിക്ക് പുറകിൽ വട്ടം കൂടി നിന്ന് പരാതി പറയുകയായിരുന്നു. പ്രതികാര നടപടി ഭയന്നാണ് പ്രതികരിക്കാത്തതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

കൗൺസിൽ ഇക്കാര്യം ആരോഗ്യസർവകലാശാല അധികൃതരെയും അറിയിച്ചു. ഇരുകൂട്ടരുടെയും സാന്നിദ്ധ്യത്തിൽ കോളേജിൽ ഇക്കഴിഞ്ഞ അടിയന്തര പിടിഎ യോഗം ചേർന്നു. ആരോപണങ്ങൾ നിഷേധിക്കാത്ത കോളേജ് മാനേജ്‌മെന്റെ് തെറ്റുകൾ തിരുത്താമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഈമാസം 13ന് ചേർന്ന നഴ്സിങ് കൗൺസിൽ യോഗം പരാതികൾ ശരിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേരള നഴ്സിങ് കൗൺസിൽ കോളേജിന്റെ അഫിലിയേഷൻ താത്കാലികമായി റദ്ദാക്കി. ഇതോടൊപ്പം വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിയുടെ നഴ്സിങ് രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു.

പരാതികളെല്ലാം പരിഹരിച്ചെന്ന് കോളേജ് അധികൃതർ സത്യവാംങ്മൂലം സമർപ്പിക്കുന്നപക്ഷം വീണ്ടും പരിശോധന നടത്തിയ ശേഷമാകും അഫിലിയേഷൻ പുനഃസ്ഥാപിക്കുക. ഇത് നീണ്ട പ്രക്രിയയാതിനാൽ അടുത്തവർഷത്തേക്ക് കോളേജിലേക്ക് അഡ്‌മിഷൻ നടത്താൻ കഴിയില്ലെന്ന് ഉറപ്പായി. ഇതോടെയാണ് കത്തോലിക്കാസഭ രംഗത്ത് എത്തിയത്. അതേസമയം സംസ്ഥാനത്തെ മറ്റ് നഴ്സിങ് കോളേജികളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്ന വിവരത്തെ തുടർന്ന് നഴ്സിങ് കൗൺസിൽ അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച നടപടികളും പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP