Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത് വനിതാ നേതാക്കൾ എത്തി കരഞ്ഞു പറഞ്ഞപ്പോൾ; പ്രമുഖ നേതാക്കളുടെ കഥകൾ കേട്ടപ്പോഴും ഞെട്ടാതെ പഴയ നേതാവ്; വിവാദം മുറുകിയാൽ വെളിപ്പെടുത്തുമെന്ന ഭീഷണിയിൽ കോൺഗ്രസ് ക്യാമ്പുകൾ പിന്നോട്ട്

ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത് വനിതാ നേതാക്കൾ എത്തി കരഞ്ഞു പറഞ്ഞപ്പോൾ; പ്രമുഖ നേതാക്കളുടെ കഥകൾ കേട്ടപ്പോഴും ഞെട്ടാതെ പഴയ നേതാവ്; വിവാദം മുറുകിയാൽ വെളിപ്പെടുത്തുമെന്ന ഭീഷണിയിൽ കോൺഗ്രസ് ക്യാമ്പുകൾ പിന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എൻ ശക്തന്റെ ചെരുപ്പൂര് വിവാദത്തിന് ശേഷം സോഷ്യൽ മീഡിയയിൽ തുടങ്ങി ചാനലുകൾ ഏറ്റെടുത്ത മറ്റൊരു വിവാദ വിഷമായി മാറുകയാണ് സിപിഐ(എം) നേതാവ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രഹസ്യമായി ഉടുപ്പഴിക്കൽ സമരം നടത്തിയ വനിതകൾക്കെല്ലാം കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ഫേസ്‌ബുക്കിൽ ചെറിയാൻ ഫിലിപ്പ് കുറിച്ചത്. ഇതിന്റെ പേരിൽ നാനാ ഭാഗത്തു നിന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ ചെറിയാൻ ഫിലിപ്പ് വിമർശിക്കപ്പെടുകയാണ്. മഹിളാ കോൺഗ്രസുകാരും ഇടതു വനിതാ നേതാക്കളും ഒരുപോലെ ചെറിയാനെതിരെ രംഗത്തുണ്ട്.

എന്നാൽ പലവിധ സമ്മർദ്ദം ഉണ്ടായിട്ടും ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കാതിരിക്കുന്നതിന് പിന്നിൽ തിരുവനന്തപുരത്തെ തന്നെ ചില കോൺഗ്രസ് വനിതാ നേതാക്കൾ പറഞ്ഞ പരാതിയാണെന്നാണ് അറിവ്. ഇടതു സഹയാത്രികനാണെങ്കിലും കോൺഗ്രസിലെ പലരുമായി ഇപ്പോഴും ചെറിയാന് അടുപ്പമുണ്ട്. ഇങ്ങനെയുള്ള ചെറിയാൻ ഫിലിപ്പിനോട് ചില വനിതാ നേതാക്കൾ പാർട്ടിയിലെ ഇപ്പോഴത്തെ ദുരവസ്ഥയെ കുറിച്ച് കരഞ്ഞു പറഞ്ഞത്രേ. അതുകൊണ്ടാണ് ഇത്തരമൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് വിവാദമാകുമെന്ന കരുതിയില്ല.

ഫേസ്‌ബുക്കിൽ ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ടു പോകുകയായിരുന്നു. എന്നാൽ, തന്നോട് നേതാക്കൾ പറഞ്ഞ കാര്യങ്ങൾ ബോധ്യമുള്ളതിനാൽ പിന്മാറില്ലെന്ന വാശിയിലാണ് ചെറിയാൻ ഫിലിപ്പ്. ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കൾ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞപ്പോൾ എന്നാൽ മുതിർന്ന നേതാക്കൾ നാറുമെന്ന് ചെറിയാൻ വെല്ലുവിളിച്ചിട്ടുമുണ്ട്. ഇത് വെറുതേയല്ലെന്ന് കോൺഗ്രസിലെ തന്നെ പലർക്കും അറിവുള്ളതാണ്. കാരണം മുമ്പ് രാജ്‌മോഹൻ ഉണ്ണിത്താൻ വിഷയം വന്നപ്പോൾ ചാനൽ ചർച്ചയിൽ കോൺഗ്രസിലെ തന്നെ പല നേതാക്കളും വെള്ളം കുടിച്ചിരുന്നു.

ഇത്തരം ദുഷ്പ്രവണതകൾ കോൺഗ്രസിനുള്ളിൽ ഉണ്ടെന്ന ആക്ഷേപങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ രാഷ്ട്രീയ സിനിമകളിൽ പോലും ഇത്തരം രംഗങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ കോൺഗ്രസുകാരൻ അല്ലെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകൾ ചെറിയാൻ ഫിലിപ്പിന് അറിയാം. അതുകൊണ്ടാണ് ചെറിയാൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതും. ഇതോടെ കോൺഗ്രസ് നേതാക്കളും ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ്.

അതേസമയം പരാമർശം നടത്തിയ ചെറിയാൻ ഫിലിപ്പിനു പിന്തുണയുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. ചെറിയാൻ ഫിലിപ്പ് സ്ത്രീ വിരോധിയാണെന്നു കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.തൃശൂരിൽ സീറ്റ് വിഭജനത്തിലെ അവഗണനയ്ക്ക് എതിരെ യൂത്ത് കോൺഗ്രസുകാർ നടത്തിയ ഉടുപ്പഴിക്കൽ സമരത്തെ പരാമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് ഇപ്പോൾ സിപിഐ(എം) സഹയാത്രികനായ നിൽക്കുന്ന മുൻ കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ്പിന്റെ പരാമർശം നടത്തിയത്. രഹസ്യമായി ഉടുപ്പഴിക്കൽ സമരം നടത്തിയ വനിതകൾക്കെല്ലാം കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP