Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

സംസ്ഥാനത്ത് എവിയെയും നടക്കുന്ന എഫ് സിആർഎ ലംഘനം അന്വേഷിക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയത് 2017 ജൂൺ 8 ന് പിണറായി സർക്കാർ; പിണറായിക്ക് പുലിവാലാകുന്നത് വാല്യം 6, നമ്പർ 1202 എന്ന അസാധാരണ ഗസറ്റായി നൽകിയ അനുമതി വിജ്ഞാപനം; ലൈഫിൽ സിബിഐയ്ക്ക ഇടപെടാൻ അനുമതി നൽകിയതും ഇതേ സർക്കാർ; വിജ്ഞാപനം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; സർക്കാരിന്റെ വാലിൽ തീ പടിക്കാൻ കാരണം അന്വേഷണം പിണറായിയിൽ എത്തിയപ്പോഴെന്നും ചെന്നിത്തല

സംസ്ഥാനത്ത് എവിയെയും നടക്കുന്ന എഫ് സിആർഎ ലംഘനം അന്വേഷിക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയത് 2017 ജൂൺ 8 ന് പിണറായി സർക്കാർ; പിണറായിക്ക് പുലിവാലാകുന്നത് വാല്യം 6, നമ്പർ 1202 എന്ന അസാധാരണ ഗസറ്റായി നൽകിയ അനുമതി വിജ്ഞാപനം; ലൈഫിൽ സിബിഐയ്ക്ക ഇടപെടാൻ അനുമതി നൽകിയതും ഇതേ സർക്കാർ; വിജ്ഞാപനം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; സർക്കാരിന്റെ വാലിൽ തീ പടിക്കാൻ കാരണം അന്വേഷണം പിണറായിയിൽ എത്തിയപ്പോഴെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘനം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് രേഖകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാർ അനുമതിയില്ലാതെ സിബിഐ നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്യുന്ന പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന രേഖകളാണ് പുറത്തു വരുന്നത്. ഇത് അനുസരിച്ച് സിബിഐയ്ക്ക് ലൈഫ് മിഷനിൽ ഇടപെടൽ നടത്താമെന്നതാണ് വ്യക്തമാകുന്നത്.

ഇരുപത് കോടിയുടെ വിദേശ സഹായമാണ് ലൈഫ് മിഷനിലുണ്ടായത്. 2017 ജൂൺ 13നാണ് അസാധാരണ ഗസ്റ്റിലൂടെ വിജ്ഞാപനം പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പാണ് ഇതിനുള്ള നടപടികൾ എടുത്തത്. സുബ്രതോ ബിശ്വാസ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സിബിഐയുടെ ആവശ്യ പ്രകാരമാണ് ഉതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഈ നിയമ പ്രകാരമാണ് സിബിഐ ലൈഫിൽ ഇടപെടൽ നടത്തുന്നത്. എന്നാൽ ഇത്തരത്തിൽ കേസെടുക്കാനാകില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണ് പുറത്തു വന്ന രേഖ പൊളിക്കുന്നതും.

അതുകൊണ്ട് തന്നെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ഇവിടെ പ്രാബല്യത്തിലാകും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘനം അന്വേഷിക്കുന്ന സിബിഐയെ ഓടിക്കാൻ കൊണ്ടു പിടിച്ച ശ്രമം നടത്തുന്ന സംസ്ഥാന സർക്കാർ യഥാർത്ഥത്തിൽ ഇരട്ടത്താപ്പാണ് നടത്തുന്നതെന്ന് ചെന്നിത്തല പറയുന്നു. 2017 ജൂൺ 8 ന് ഇതേ സർക്കാർ തന്നെ സംസ്ഥാനത്ത് എവിയെയും നടക്കുന്ന എഫ്.സി.ആർ.എ ലംഘനം അന്വേഷിക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. 2017 ജൂൺ എട്ടിന് വാല്യം 6, നമ്പർ 1202 എന്ന അസാധാരണ ഗസറ്റായി സിബിഐയ്ക്ക് നൽകിയ അനുമതി സർക്കാർ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ രേഖയാണ്

കേന്ദ്ര ആക്ട് 42 ആയി എഫ്.സി.ആർ.എ നിലവിൽ വന്നത് 2010ലാണ്. അതനുസരിച്ചുള്ള കുറ്റ കൃത്യങ്ങൾ സംസ്ഥാനത്തിനുള്ളിൽ അന്വേഷിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അത് അനുവദിച്ചു കൊണ്ടാണ് ഇതേ പിണറായി സർക്കാർ 2017 ൽസിബിഐയ്ക്ക് അനുമതി നൽകിയത്. ഇത് മറച്ചു വച്ചു കൊണ്ടാണ് സർക്കാർ വാലിൽ തീപിടിച്ചതു പോലെ കോടതിയലേക്ക് ഓടിയത്. പൊതു ഖജനാവിൽ നിന്ന് വൻതുക മുടക്കി അഭിഭാഷകനെയും കൊണ്ടു വരികയും ചെയ്തുവെന്ന് ചെന്നിത്തല പറഞ്ഞു.

അഴിമതിക്ക് പിടിയിലാവുമെന്ന് കണ്ടപ്പോൾ സ്വന്തം ഉത്തരവിനെതിരെ പടവെട്ടേണ്ടി വരുന്നസർക്കാരിന്റെ ഗതികേടിൽ സഹതപിക്കുകയല്ലാതെ മറ്റു മാർഗമില്ല. സിബിഐ അന്വേഷണം തുടരാൻ കോടതി നൽകിയ അനുമതി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. ഇതിൽ നിന്നെങ്കിലും സർക്കാർ പാഠം പഠിച്ചാൽ കൂടുതൽ നാറാതിരിക്കും. അടിയന്തിരമായി കേസ് പിൻവലിച്ച് സിബിഐയുമായി അന്വേഷണത്തിൽ സഹകരിക്കണം. അതാണ് നല്ലതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തുകൊടുത്തത് മുഖ്യമന്ത്രിയാണ്. സ്വർണ്ണക്കടത്തിന്റെ തുടർച്ചയാണ് ലൈഫ് പദ്ധതി തട്ടിപ്പും. അത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വന്നപ്പോൾ കത്ത് നൽകിയസർക്കാർ തന്നെ അവരെ ഓടിക്കാനും നോക്കുന്നു. ഇത് വിചിത്രമാണ്. സിബിഐയെ കേരളത്തിൽ നിരോധിച്ചു കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാനാണ് ആദ്യം നോക്കിയത്. ഞാൻ അത് പുറത്തു കൊണ്ടു വന്നതോടെ അത് പാളി. തുടർന്നാണ് കോടതിയേക്ക് ഓടിയത്. അവിടെ നിന്നും അടി കിട്ടിയിരിക്കുകയാണ്. നാണം എന്നൊന്ന് ഉണ്ടെങ്കിൽ ഇനി സിബിഐയുമായി സഹകരിക്കണം.

അഴിമതി മൂടി വയ്്കകുന്നതിന് വാരി എറിയാനുള്ളതല്ല ജനങ്ങളുടെ നികുതി പണം എന്ന് സർക്കാർ ഓർക്കണം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ലൈഫ് മിഷന് എതിരായ സിബിഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ഈ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. വാദം തുടരുകയും ചെയ്യും.

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്, പിന്നിൽ മറ്റു താൽപ്പര്യങ്ങളുണ്ട്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സിബിഐ കേസെടുത്തിട്ടുള്ളത്. എന്നാൽ അത്തരം ചട്ടം ലൈഫ് മിഷൻ പദ്ധതിക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാർ. റെഡ് ക്രസന്റിൽ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഐ) 35ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്.

ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചതിനിടെയാണ് സർക്കാരിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP