Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നമുക്ക് കെ റെയിൽ പദ്ധതി നടപ്പിലാക്കണ്ടേ..! അതിനായി തള്ളുമ്പോൾ പിന്നെ ആദിവാസി ഭൂമിയുടെ കാര്യത്തിൽ ഒക്കെ ആർക്കാ സമയം; സഖാക്കൾ കെ റെയിലിന്റെ ന്യായീകരണവുമായി മുന്നോട്ടു പോകുമ്പോൾ ചെങ്ങറ സമരക്കാരെ മറന്നു; ഭൂമി ആദ്യം അർഹതപ്പെട്ടവർക്കു കൊടുക്കൂ, പിന്നെ മതി പദ്ധതികൾക്കെന്ന് ഹൈക്കോടതിയും

നമുക്ക് കെ റെയിൽ പദ്ധതി നടപ്പിലാക്കണ്ടേ..! അതിനായി തള്ളുമ്പോൾ പിന്നെ ആദിവാസി ഭൂമിയുടെ കാര്യത്തിൽ ഒക്കെ ആർക്കാ സമയം; സഖാക്കൾ കെ റെയിലിന്റെ ന്യായീകരണവുമായി മുന്നോട്ടു പോകുമ്പോൾ ചെങ്ങറ സമരക്കാരെ മറന്നു; ഭൂമി ആദ്യം അർഹതപ്പെട്ടവർക്കു കൊടുക്കൂ, പിന്നെ മതി പദ്ധതികൾക്കെന്ന് ഹൈക്കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ സഖാക്കൾ മുഴുവൻ കെ റെയൽ പദ്ധതിയുടെ പിന്നാലെയാണ്. അതിനായുള്ള വിശദീകരണങ്ങളിൽ മുഴുകിയിരിക്കയാണ് മന്ത്രിമാരും മറ്റുള്ളവരും. കെ റെയിൽ സജീവ ചർച്ചയാകുമ്പോൾ മറ്റു പദ്ധതികളുടെ കാര്യമാണ് കട്ടപ്പുക. ഈ പദ്ധതിയിലേക്ക് സർക്കാർ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുമ്പോൾ ആദിവാസി ഭൂമി പ്രശ്‌നം അടക്കം ഇപ്പോഴും പരിഹാരം ആകാതെ കിടക്കുകയാണ്. ചെങ്ങറയിൽ സമരം നടത്തുന്നവർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഒടുവിൽ ഹൈക്കോടതി അടക്കം ഇക്കാര്യത്തിൽ സർക്കാറിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നു.

ചെങ്ങറ ഭൂസമരക്കാർ ഉൾപ്പെടെ അർഹതപ്പെട്ടവർക്കു ഭൂമി നൽകാതെ, ഏറെ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന വിവിധ പദ്ധതികളിലേക്കു നീങ്ങുന്നതു സർക്കാരിനു വിനാശകരമാകുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ചെങ്ങറ സമരക്കാരുമായി 2001ൽ കരാറുണ്ടാക്കിയിട്ടു 2 പതിറ്റാണ്ടു കഴിഞ്ഞു. ഈ പ്രശ്‌നത്തിനു പരിഹാരമാകാതെ സ്ഥലമെടുപ്പും കുടിയൊഴിപ്പിക്കലും ഉൾപ്പെട്ട പദ്ധതികളിലേക്കു കടക്കുന്നതു കലഹത്തിനും ആശയക്കുഴപ്പത്തിനും വഴിവയ്ക്കുമെന്നു കോടതി പറഞ്ഞു.

ആദിവാസി ദലിത് മുന്നേറ്റ സമിതിയും പത്തനംതിട്ട സ്വദേശി പി. പി. നാരായണനും മറ്റും നൽകിയ ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ചെങ്ങറ സമരത്തെത്തുടർന്ന്, ഭൂരഹിത ആദിവാസികൾക്കും പട്ടികജാതി പട്ടികവർഗക്കാർക്കും ഭൂമി നൽകാൻ 2010ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും പലർക്കും ഭൂമി കിട്ടിയില്ലെന്നും ചിലർക്കു കിട്ടിയതു വാസയോഗ്യമല്ലെന്നും ആരോപിച്ചായിരുന്നു ഹർജികൾ.

ഹർജിക്കാർക്കും സമാന സാഹചര്യത്തിലുള്ളവർക്കും വാസയോഗ്യമായ ഭൂമി എന്നു നൽകാനാകുമെന്നു സർക്കാർ അറിയിക്കണമെന്നു കോടതി നിർദേശിച്ചു. ഭൂമി അവകാശപ്പെടുന്നവരുടെ ക്ലെയിം പരിഗണിക്കാൻ വേണ്ട സമയപരിധിയും അറിയിക്കണം. മുൻ വാഗ്ദാനങ്ങൾ തൃപ്തികരമായി പാലിക്കാൻ കഴിയുന്നില്ലെങ്കിൽ തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ എങ്ങനെ നിറവേറ്റുമെന്നു കോടതി ചോദിച്ചു.

ഭൂമി നൽകാൻ ലാൻഡ് റവന്യു കമ്മിഷണറും മറ്റു റവന്യു ഉദ്യോഗസ്ഥരും ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും 4 ജില്ലകളിലായി 36.3438 ഹെക്ടർ ഭൂമി ലഭ്യമാണെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇതിന്റെ ഇരട്ടി ഭൂമി ആവശ്യമുണ്ടെന്നും ഈ പറയുന്ന ഭൂമി താമസ യോഗ്യമാണോയെന്നു സംശയമുണ്ടെന്നും ഹർജിഭാഗം അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ്, വാസയോഗ്യമായ ഭൂമി നൽകാൻ വേണ്ട സമയപരിധി കോടതി ആരാഞ്ഞത്. കേസ് വീണ്ടും ഫെബ്രുവരി 2നു പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP