Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്ങന്നൂരിലെ രത്‌ന കവർച്ചാ കേസ് ഒത്തുതീർന്നു; കേസുമായി മുന്നോട്ട് പോകണ്ടെന്ന് പരാതിക്കാരനായ മജിസ്ട്രേറ്റ്; കസ്റ്റഡിയിൽ എടുത്ത ഫിനാൻസ് കമ്പനി ഉടമയെ പറഞ്ഞു വിട്ടു; ആശ്വാസം സിപിഎമ്മിന്; കോടികളുടെ ദുരൂഹത കാണാമറയത്ത് തന്നെ: മജിസ്ട്രേറ്റിനെപ്പോലും വിരട്ടിയോ?

ചെങ്ങന്നൂരിലെ രത്‌ന കവർച്ചാ കേസ് ഒത്തുതീർന്നു; കേസുമായി മുന്നോട്ട് പോകണ്ടെന്ന്  പരാതിക്കാരനായ മജിസ്ട്രേറ്റ്; കസ്റ്റഡിയിൽ എടുത്ത ഫിനാൻസ് കമ്പനി ഉടമയെ പറഞ്ഞു വിട്ടു; ആശ്വാസം സിപിഎമ്മിന്; കോടികളുടെ ദുരൂഹത കാണാമറയത്ത് തന്നെ: മജിസ്ട്രേറ്റിനെപ്പോലും വിരട്ടിയോ?

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ മൂന്നുകോടിയുടെ രത്നക്കല്ല് ഏഴംഗ സംഘം തന്നെ ആക്രമിച്ച ശേഷം തട്ടിയെടുത്തുവെന്ന പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന് പൊലീസിനോട് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റ് അനിയൻ. ഇതോടെ കസ്റ്റഡിയിൽ എടുത്തയാളെ് പൊലീസ് പറഞ്ഞു വിട്ടു. സിപിഎമ്മിന് ഇതോടെ ആശ്വാസമായി. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കം പ്രതിപ്പട്ടികയിൽ വന്ന കേസ് ഇതോടെ തേഞ്ഞു മാഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങി വെള്ളിയാഴ്ച വൈകിട്ട് വരെ നെട്ടോട്ടമോടിയ സിപിഎം നേതാക്കൾ ഇടപെട്ടാണ് കേസ് ഇല്ലാതാക്കിയത് എന്നാണ് വിവരം.

ഇതോടെ കോടികളുടെ തട്ടിപ്പാണ് കാണാമറയത്തേക്ക് പോയത്. പരാതിക്കാരന് പരാതി ഇല്ലാതായതോടെ ഇടനില നിന്ന് പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ആശ്വസിക്കാം. അടൂർ പതിനാലാംമൈലിൽ നന്ദികേശ ഫിനാൻസ് നടത്തുന്ന അരുൺ ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അടൂർ എസ്എൻഡിപി യൂണിയൻ മുൻപ്രസിഡന്റ് ബിആർ നിബുരാജിനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്താതിരിക്കുകയും ചെയ്തതു കൊണ്ട് ഇരുവരെയും പറഞ്ഞു വിടുകയായിരുന്നു.

അരുണിന്റെ മൊഴി മജിസ്ട്രേറ്റ് രത്നം തങ്ങൾക്ക് വിറ്റതാണെന്നാണ്. ഇന്നലെ വൈകിട്ടാണ് പ്രതികളിൽ ഒരാളെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ കേസ് ഒതുക്കാൻ സ്റ്റേഷനിലേക്ക് അടൂരിലെ സിപിഎം നേതാക്കളുടെ ഒഴുക്കായിരുന്നുവെന്ന് പറയുന്നു. ജില്ലാ പഞ്ചായത്തംഗം പ്രതിയായതാണ് സിപിഎമ്മിന് നാണക്കേടുണ്ടാക്കിയത്. മറുനാടൻ ഈ വാർത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അന്തിമ ഒത്തുതീർപ്പ് നടന്നത്. വ്യവസ്ഥകൾ എന്താണ് എന്ന കാര്യം വ്യക്തമല്ല. രണ്ടു പേരുടെ പേരിലാണ് താൻ പരാതി നൽകിയതെന്നും അതുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല എന്നുമാണ് പരാതിക്കാരനായ മജിസ്ട്രേറ്റ് മാധ്യമങ്ങളോട് സൂചിപ്പിച്ചിരിക്കുന്നത്. 2014-15 കാലഘട്ടത്തിൽ നടന്ന രത്നക്കല്ല് കച്ചവടമാണ് ഇപ്പോൾ വിവാദമായത്.

അടൂരിൽ നിന്നുള്ള സംഘമാണ് മജിസ്ട്രേറ്റിൽ നിന്ന് രത്നക്കല്ല് വിറ്റു കൊടുക്കാമെന്ന് പറഞ്ഞ് കൈപ്പറ്റിയത്. ഇവർ ഇതിന്റെ പണം മജിസ്ട്രേറ്റിന് കൊടുത്തിരുന്നില്ല. അങ്ങനെ അദ്ദേഹം അടൂർ പൊലീസിനെ സമീപിച്ചു. അന്നുണ്ടായിരുന്ന ഒരു ഉന്നത ഉേദ്യാഗസ്ഥൻ ഇടനില നിന്ന് 50 ലക്ഷത്തോളം രൂപ വാങ്ങി. ഇതിൽ 35 ലക്ഷം മജിസ്ട്രേറ്റിന് നൽകുകയും ബാക്കി സ്വന്തം കീശയിലാക്കുകയും ചെയ്തുവത്രേ. പിന്നീട് പണമോ രത്നമോ കിട്ടാതെ വന്നപ്പോഴാണ് തന്നെ കൊള്ളയടിച്ച് രത്്നം കൊണ്ടുപോയി എന്ന പരാതി മജിസ്ട്രേറ്റ് ചെങ്ങന്നൂർ പൊലീസിൽ നൽകിയത്. ഇതിൻ പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ആ കേസിൽ നിന്നാണ് ഇപ്പോൾ പരാതിക്കാരൻ പിന്മാറിയത്. ഇത് കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നു. കേവലം മൂന്നു കോടിയുടെ ഇടപാടായിട്ടാണ് പ്രതികൾ ഇതിനെ പറഞ്ഞത്. എന്നാൽ, യഥാർഥ തുക അതിൻെ്റ പതിന്മടങ്ങാണെന്നാണ് സൂചന. ഇതിന്റെ കണക്ക് പറഞ്ഞ് പരാതിക്കാരനെ സിപിഎം നേതാക്കൾ വിരട്ടിയെന്നും പറയുന്നു. ഏതായാലും ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട് കേസ് ഒത്തു തീർപ്പാകുന്നതു വരെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ സിപിഎം നേതാക്കളുടെ സ്വാധീന വലയത്തിലായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കവർച്ചാക്കേസിൽ പ്രതിയാകുന്നത് പാർ്ട്ടിക്ക് വലിയ നാണക്കേടാകുമെന്ന് കണ്ടാണ് നേതാക്കൾ ഇടപെട്ടത്. നേരത്തേ കോൺഗ്രസുകാരനായിരുന്നു കൊടുമൺ ഡിവിഷനിൽ നിന്നുള്ള പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ് കുമാർ. മറ്റു സിപിഎം നേതാക്കൾക്കിടയിൽ സ്വീകാര്യനല്ലെങ്കിൽ പോലും പാർട്ടിയുടെ നാണക്കേട് ഓർത്താണ് കേസ് ഒത്തു തീർപ്പാക്കാൻ മറ്റുള്ളവർ ഇറങ്ങിയത്.

തന്നെ ആക്രമിച്ച ശേഷം രത്നം കൊള്ളയടിക്കുയായിരുന്നുവെന്നായിരുന്നു റെയിൽവേ മജിസ്ട്രേറ്റിന്റെ പരാതി. എന്നാൽ, മജിസ്ട്രേറ്റിന്റെ പരാതി പൊലീസ് പൂർണമായും വിശ്വസിച്ചില്ല. ഇതേപ്പറ്റി അന്വേഷിച്ച പൊലീസിന് രത്നം കൊള്ളയടിച്ചതല്ല, പ്രതികൾക്ക് മജിസ്ട്രേറ്റ് തന്നെ നൽകിയതാണ് എന്ന വിവരം കിട്ടിയെന്നാണ് അറിയുന്നത്. രത്നത്തിന്റെ തൂക്കം, സംശുദ്ധി, മാറ്റ്, ഏതിനത്തിൽപ്പെടുന്നത് എന്നിവ വ്യക്തമാക്കുന്ന, ഇതിന്റെ ആധികാരികത ഉറപ്പിക്കുന്ന ഒരു രേഖ കൈവശം വച്ച ശേഷമാണ് മജിസ്ട്രേറ്റ് രത്നം പ്രതികൾക്ക് കൈമാറിയത്. രത്നം യഥാർഥമാണോ എന്ന് അറിയണമെങ്കിൽ ഈ രേഖ കൂടി ലഭിക്കണം. രത്നം കൈമാറി ഇത്രയും കാലം കഴിഞ്ഞിട്ടും പ്രതികൾ മജിസ്ട്രേറ്റിന് 35 ലക്ഷം രൂപ മാത്രമാണത്രേ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP