Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയാനന്തര പുനർ നിർമ്മാണത്തിന് ഇതാ ഒരു ചെമ്പേരി മാതൃക; പ്രളയത്തിൽ പുഴയെടുത്ത പാലത്തിന് പകരം പുതിയ പാലം നിർമ്മിച്ച് നിർമ്മലാ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ; നാടിന്റെ അത്യാവശ്യങ്ങൾ പോലും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമ്പോൾ കുട്ടികൾ പാലം നിർമ്മിച്ചത് പണംപിരിച്ച്; വിദ്യാർത്ഥികൾ നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് മൂന്നര പതിറ്റാണ്ടിലധികമായി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന കെ സി ജോസഫ് എംഎൽഎയും

പ്രളയാനന്തര പുനർ നിർമ്മാണത്തിന് ഇതാ ഒരു ചെമ്പേരി മാതൃക; പ്രളയത്തിൽ പുഴയെടുത്ത പാലത്തിന് പകരം പുതിയ പാലം നിർമ്മിച്ച് നിർമ്മലാ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ; നാടിന്റെ അത്യാവശ്യങ്ങൾ പോലും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമ്പോൾ കുട്ടികൾ പാലം നിർമ്മിച്ചത് പണംപിരിച്ച്; വിദ്യാർത്ഥികൾ നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് മൂന്നര പതിറ്റാണ്ടിലധികമായി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന കെ സി ജോസഫ് എംഎൽഎയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രളയാനന്തര പുനർനിർമ്മാണത്തിന് ഉത്തമ മാതൃകയായി ഒരുപറ്റം വിദ്യാർത്ഥികൾ. കണ്ണൂർ മണ്ണംകുണ്ടിൽ ചെമ്പേരി നിർമ്മലാ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരു പറ്റം മിടുക്കന്മാരായ കുട്ടികളാണ് നാടിന് മാതൃകയാക്കാവുന്ന പ്രവർത്തനം നടത്തിയത്. കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ പാലം പണം സമാഹരിച്ച് പുനർ നിർമ്മിച്ചിരിക്കുകയാണ് ഇവിടുത്തെ കുട്ടികൾ. 75,000 രൂപയോളം സമാഹരിച്ച വിദ്യാർത്ഥികൾ പാലത്തിന്റെ പണിയിലും സജീവമായി പ്രവർത്തിച്ചു. തങ്ങളുടെ പൂർവികർ നാല് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച പാലം പുഴ എടുത്തതോടെയാണ് കുട്ടികൾ പുതിയ പാലം എന്ന ആശയവുമായി രംഗത്തെത്തിയത്. ഇതോടെ കുട്ടികളുടെ നിശ്ചയദാർഢ്യം പുഴക്ക് മുകളിൽ പുതിയ പാലമായി രൂപം കൊള്ളുകയായിരുന്നു.

കുടിയേറ്റ മേഖലയായ ചെമ്പേരിയിൽ പുഴക്ക് കുറുകെ കുടിയേറ്റ കാലത്ത് നിർമ്മിച്ച ഒരു പഴയ പാലമായിരുന്നു ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ പ്രളയത്തിൽ പുഴ കൊണ്ടുപേയി. ഇതോടെയാണ് എത്രയും വേഗം പുതിയ പാലം എന്ന ആശയത്തിലേക്ക് കുട്ടികൾ എത്തിയത്. ചുവപ്പുനാടയിൽ കുടുങ്ങി തങ്ങളുടെ പാലം പണി വർഷങ്ങളോളം നീണ്ടു പോകാതിരിക്കാനാണ് പണം സമാഹരിച്ച് പാലം നിർമ്മിക്കാം എന്ന് കുട്ടികൾ തീരുമാനിച്ചത്.

അനുഭവം ഗുരു

കഴിഞ്ഞ പ്രളയകാലത്തും നിർമ്മല സ്‌കൂളിലെ കുട്ടികൾ ദുരിത ബാധിതർക്കായി ധനസമാഹരണം നടത്തിയിരുന്നു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രളയാനന്തര പുനർ നിർമ്മാണത്തിന് എടുക്കുന്ന കാലവിളംബവും അർഹരായവരിലേക്ക് സഹായം എത്താതിരിക്കുന്നതും കുട്ടികളുടെ ശ്രദ്ധയിൽ പെട്ടു. ഇതോടെയാണ് ഇത്തവണ പണം ഉപയോഗിച്ച് നാടിന്റെ ഏറ്റവും അത്യാവശ്യമായ പുനർനിർമ്മാണ പ്രവർത്തനം നടത്താം എന്ന് കുട്ടികൾ തീരുമാനിച്ചത്. ഇതോടെയാണ് പുഴ എടുത്ത പാലം പുനർ നിർമ്മിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങിയത്.

നാടും മടിച്ചുനിന്നില്ല

കുട്ടികളുടെ ചിന്തകൾക്ക് നാടും രക്ഷകർത്താക്കളും പിന്തുണ നൽകിയതോടെ കുഞ്ഞുകൈകളിലേക്കെത്തിയത് 75,000 രൂപയോളം. കുട്ടികളുടെ അധ്വാനം കൂടി ആയതോടെ ജിവൻ പണയം വെച്ച് പുഴകടക്കേണ്ട അവസ്ഥയിൽ നിന്നും നാടിന് മേചനമായി. തടിയും ഇരുമ്പും ഉപയോഗിച്ച് പുതിയ പാലം ചെമ്പേരി പുഴക്ക് കുറുകെ തലഉയർത്തി. പണ്ട് കാടിനെ കീഴടക്കിയ തങ്ങളുടെ പൂർവികരുടെ അതേ ആത്മധൈര്യത്താൽ കുട്ടികൾ പുഴയേയും അതിജീവിച്ചു.. പുതിയ പാലം യാഥാർത്ഥ്യമായി.

ഉദ്ഘാടനത്തിന് എംഎൽഎ തന്നെ

പണി പൂർത്തിയായതോടെ പാലം തുറന്നു നൽകാൻ കുട്ടികൾ വിളിച്ചത് കഴിഞ്ഞ 35 വർഷത്തിലധികമായി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന സ്ഥലം എംഎൽഎ കെ സി ജോസഫിനെ. ഉദ്ഘാടനം ചെയ്യാൻ നേതാവ് കൃത്യമായെത്തി. ജനപ്രതിനിധി ചെയ്യേണ്ട ചുമതല കുട്ടികൾ പൂർത്തീകരിച്ചപ്പോൾ ഉദ്ഘാടനം ചെയ്യാനെത്തിയ ജോസഫിനെ വിമർശിക്കുകയാണ് ഇപ്പോൾ നാട്ടുകാർ. ഇത്രയും കാലവും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും എംഎൽഎക്ക് കഴിഞ്ഞിരുന്നില്ല എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ കുട്ടികൾ പണം പിരിച്ച് ഉണ്ടാക്കിയ നടപ്പാലം വരെ ഉദ്ഘാടനം ചെയ്യേണ്ട ഗതികേടിലാണ് കെ സി ജോസഫ് എന്നാണ് നാട്ടുകാർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP