Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻസറിന് ബദൽ ചികിത്സ നിർദ്ദേശിക്കുന്ന മോഹനൻ വൈദ്യരെ കളിയാക്കുന്നവർ വായിച്ചറിയുക; കീമോതെറാപ്പി നടത്തിയാൽ കാൻസർ പടരാനും വീണ്ടും വരാനും കാരണമാകുമെന്ന് ന്യൂയോർക്കിൽ ഗവേഷകരുടെ കണ്ടുപിടിത്തം

കാൻസറിന് ബദൽ ചികിത്സ നിർദ്ദേശിക്കുന്ന മോഹനൻ വൈദ്യരെ കളിയാക്കുന്നവർ വായിച്ചറിയുക; കീമോതെറാപ്പി നടത്തിയാൽ കാൻസർ പടരാനും വീണ്ടും വരാനും കാരണമാകുമെന്ന് ന്യൂയോർക്കിൽ ഗവേഷകരുടെ കണ്ടുപിടിത്തം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കാൻസർ വന്നാൽ സാധാരണ ചെയ്യാറുള്ള ചികിത്സകളിലൊന്നാണ് കീമോ തെറാപ്പി. എന്നാൽ ഇതിന് പകരം ബദൽ ചികിത്സ വേണമെന്ന് നിർദ്ദേശിക്കുന്ന മലയാളി ചികിത്സകൻ മോഹനൻ വൈദ്യരെ പോലെ നിരവധി പേരുണ്ട്. മനുഷ്യ ശരീരത്തിലെ അസുഖങ്ങൾ കണ്ടെത്താനും ഭേദമാക്കുവാനും യന്ത്രങ്ങൾക്കാവില്ല കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും മാരകമായ വിഷാംശമാണെന്നും പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഏറെ പൊതുജന പിന്തുണയും ഉണ്ട്. അതിനിടെ വീണ്ടും മോഹനൻ വൈദ്യർക്കെതിരെ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇതിൽ മനംനൊന്ത് ചികിൽസ നിർത്താനൊരുങ്ങുകയാണ് വീണ്ടും മോഹനൻ വൈദ്യർ.

മനുഷ്യ ശരീരത്തിലെ ഒരു അവയവത്തിന്റെ പ്രവർത്തനത്തെകുറിച്ച് മനസ്സിലാക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല പിന്നെ എങ്ങനെയാണ് അത്തരം യന്ത്രങ്ങളുടെ സഹായത്താലുള്ള ചികിത്സാ രീതി ഫലവത്താവുക എന്നാണ് മോഹനൻ വൈദ്യർ ചോദിക്കുന്നത്. ചിട്ടയായ ജീവിത ശൈലി മാത്രമാണ് രോഗം എന്ന അവസ്ഥയിൽനിന്നുള്ള ഏക രക്ഷ എന്നും നാം കഴിക്കുന്ന ഭക്ഷണം പിന്നെ അതിന്റെ ശരിയായ ദഹന പ്രക്രിയ എന്നീ വസ്തുതകളുടെ ശരിയായ അറിവ് തുടങ്ങിയവയാണ് ആരോഗ്യമുള്ള ശരീരത്തിനാധാരമെന്നാണ് മോഹനൻ വൈദ്യരുടെ പക്ഷം. പക്ഷേ എതിർപ്പുകൾ അതി ശക്തമാണ്. അവർക്ക് നാട്ടു വൈദ്യന്മാർ പറയുന്നതിനെ വിശ്വസിക്കാൻ പറ്റുന്നില്ല. എന്നാൽ അവർ പറയുന്നതിൽ കാര്യമുണ്ടെന്നാണ് ന്യൂയോർക്കിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ.അതായത് കീമോതെറാപ്പി നടത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നാണ് പുതിയ കണ്ടെത്തൽ.

കീമോയ്ക്ക് വിധയമായാൽ കാൻസർ പടരാനും അത് വീണ്ടും വരാനും കാരണമാകുമെന്നാണ് ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. സ്തനാർബുദം ബാധിച്ചവർക്കടക്കം ആദ്യത്തെ മാർഗമെന്ന നിലയിലാണ് കീമോ പ്രയോഗിച്ച് വരുന്നത്. എന്നാൽ ഇതൊരു ഹ്രസ്വകാല പരിഹാരം മാത്രമാണെന്നാണ് ന്യൂയോർക്കിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കീമോ ചെയ്യുന്നത് മൂലം ട്യൂമറുകൾ ചുരുങ്ങുമെങ്കിലും അതേ സമയം ട്യൂമറുകൾ ബ്ലഡ് സിസ്റ്റത്തിലേക്ക് പടരാൻ ഇത് വാതിൽ തുറക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് കാൻസർ പൂർവാധികം ശക്തിയോടെ തിരിച്ച് വരുമെന്നുമാണ് അവർ മുന്നറിയിപ്പേകുന്നത്. പൊതുവെ ക്യാൻസർ ചികിത്സിച്ച് മാറ്റാൻ ബുദ്ധുമുട്ടാണ്. ഇത് ഒരിക്കൽ മറ്റ് അവയവങ്ങളിലേക്ക് പടർന്നാൽ ഗുരുതരാവസ്ഥയായ സ്റ്റേജ് 4ലെത്തിച്ചേരുന്നു.

കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികളുടെ ട്യൂമറുകളുടെ ഗതിയെക്കുറിച്ച് മികച്ച രീതിയിൽ നിരീക്ഷിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന് സാധിക്കുമെന്നാണ് ഇന്നലെ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ ഓഥറായ ഡോ. ജോർജ് കരാഗിയാനിസ് വെളിപ്പെടുത്തുന്നത്. ചെറിയ തോതിൽ ട്യൂമറുള്ളവർക്ക് കീമോ കൊടുത്തതിന് ശേഷം അത് വ്യാപിക്കുന്നുവെന്നാണ് തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചതെന്നും അതിനാൽ കീമോയ്ക്ക് പകരം ഓപ്പറേഷൻ നടത്തി പിന്നീട് കീമോ തെറാപ്പി നിർവഹിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ക്യാൻസർ ബാധിച്ചാൽ കീമൊതെറാപ്പി കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് വാദിച്ചതിനെ തുടർന്ന് ഏറെ വിമർശനം നേരിടേണ്ടി വന്ന മലയാളി ചികിത്സകനാണ് മോഹനൻ വൈദ്യർ.ഏതെങ്കിലും രോഗിക്ക് കീമോ ചെയ്യുമ്പോൾ അത് ഒരു മനുഷ്യനെ കൊല്ലുന്നതിന് സമമാണെന്നാണ് വൈദ്യർ മുന്നറിയിപ്പേകിയിരുന്നത്. ഏതെങ്കിലും ഒരു ക്യാൻസറിന് കീമോ ചെയ്യുമ്പോൾ ആ രോഗിക്ക് തന്നെ ബ്ലഡ് കാൻസർ ഉണ്ടാകുമെന്നും മോഹനൻ വൈദ്യർ മുന്നറിയിപ്പേകിയിരുന്നു. കീമോ തെറാപ്പി ചെയ്തതിന് ശേഷം അഞ്ച് വർഷത്തിലധികം ജീവിക്കുന്ന ക്യാൻസർ രോഗികൾ കുറവാണെന്നാണ് വൈദ്യർ പറയുന്നത്. ക്യാൻസർ മാറില്ലെന്ന് മാത്രമല്ല കീമോ തെറാപ്പി മൂലം ശരീരം ആകമാനം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

അതായത് ഇതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച കുറയുകയും തലമുടി കൊഴിയുകയും ആർത്തവവിരാമം സംഭവിക്കുകയും എല്ലുകൾക്ക് ബലം കുറയുമെന്നും വൃക്കകൾ തകരുമെന്നും കരൾ നശിക്കുമെന്നും വൈദ്യർ മുന്നറിയിപ്പേകുന്നു. കാൻസർ എന്നത് മാറാരോഗമല്ലെന്നും വിദ്രതിയും അർബുദവുമാണ് കാൻസർ എന്ന പേരിൽ മനുഷ്യരെ ഭയപ്പെടുത്തുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവ രണ്ടിനേയും നിസ്സാരമായ ചില മരുന്നുകൾ കൊണ്ട് പണ്ട് വൈദ്യന്മാർ മാറ്റിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്യാൻസർ എന്നത് മരുന്നു മാഫിയ കെട്ടിച്ചമച്ചുണ്ടാക്കിയ സൃഷ്ടിയാണെന്നും വൈദ്യർ വാദിച്ചിരുന്നു. എന്നാൽ തങ്ങളുടെ മരുന്ന് കച്ചവടത്തിന് വൈദ്യർ കടുത്ത ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ മരുന്ന് മാഫിയ വൈദ്യർക്കും കുടുംബത്തിനും നേർക്ക് കടുത്ത ഭീഷണിയുമായി രംഗത്തെത്തിയതോടെ ഇദ്ദേഹം ചികിത്സ നിർത്തുകയും ചെയ്തിരുന്നു.

ഏതായാലും ന്യൂയോർക്കിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ വൈദ്യരുടെ നിലപാടുകൾക്ക് ശാസ്ത്രീയമായ പിന്തുണയാണേകിയിരിക്കുന്നത്. ഇതോടെ ഇത് സംബന്ധിച്ച നീക്കം ആഗോളതലത്തിൽ ത്വരിതപ്പെടുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP