Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പ്രണയത്തിന്റെ... കൂടിച്ചേരലിന്റെ സന്തോഷത്തിന് ലൈംഗികതയുടെ മാനങ്ങൾ മാത്രം തേടുന്നവർ; മറ്റുള്ളവന്റ സ്വകാര്യതയിൽ ഒരുളുപ്പുമില്ലാതെ അഭിപ്രായം പറഞ്ഞ് നാറുന്നവർ; പെണ്ണ് രണ്ടാം കെട്ടാണെന്നും സീൽ പൊട്ടിയതാണെന്നും പറഞ്ഞ് കൈ പിടിച്ചവന്റെ മുഖത്ത് നോക്കി സ്വയം മാലിന്യക്കൂമ്പാരമാകുന്നവർ! ചെമ്പൻ വിനോദിന് പിന്തുണയുമായി സോഷ്യൽ മീഡിയ; നടന്റെ വിവാഹത്തെ വിവാദമാക്കിയവർ പരിഹാസരാകുമ്പോൾ

പ്രണയത്തിന്റെ... കൂടിച്ചേരലിന്റെ സന്തോഷത്തിന് ലൈംഗികതയുടെ മാനങ്ങൾ മാത്രം തേടുന്നവർ; മറ്റുള്ളവന്റ സ്വകാര്യതയിൽ ഒരുളുപ്പുമില്ലാതെ അഭിപ്രായം പറഞ്ഞ് നാറുന്നവർ; പെണ്ണ് രണ്ടാം കെട്ടാണെന്നും സീൽ പൊട്ടിയതാണെന്നും പറഞ്ഞ് കൈ പിടിച്ചവന്റെ മുഖത്ത് നോക്കി സ്വയം മാലിന്യക്കൂമ്പാരമാകുന്നവർ! ചെമ്പൻ വിനോദിന് പിന്തുണയുമായി സോഷ്യൽ മീഡിയ; നടന്റെ വിവാഹത്തെ വിവാദമാക്കിയവർ പരിഹാസരാകുമ്പോൾ

ആർ പീയൂഷ്

കൊച്ചി: സിനിമാ താരം ചെമ്പൻ വിനോദിന്റെ വിവാഹം അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ ആഘോഷങ്ങളില്ലാതെയാണ് നടന്നത്. എന്നാൽ സോഷ്യൽമീഡിയയിലെ ഒരു കൂട്ടം സദാചാരവാദികൾ ഈ വിവാഹത്തെ ആഘോഷിക്കുകയാണ്, അവരുടെ കപട സദാചാരം കൊണ്ട്. ഇരുപത്തി അഞ്ചുകാരിയായ മറിയം ജോസിനെ 43 കാരനായ വിനോദ് വിവാഹം കഴിച്ചതിനെ 'അലുവയും മത്തിക്കറിയും, അച്ഛനും മോളും, കുറച്ച് കാലം കഴിഞ്ഞാൽ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില, പരട്ട കെളവന് കല്യാണം' എന്നീ രീതിയിൽ പോസ്റ്റുകളിട്ട് സദാചാരവാദികൾ അപമാനിക്കുകയാണ്. കോവിഡ് കാലത്തും മാനസിക വൈകൃതമുള്ള ഒരു കൂട്ടം മലയാളികളുടെ ദുഷിച്ച ചിന്താഗതിക്ക് മാറ്റമില്ലാത്തതിനെ വിമർശ്ശിച്ച് നിരവധിപേർ മുന്നോട്ട് വരികയും ചെമ്പൻ വിനോദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹാഷ് ടാഗ് ക്യാമ്പൈനും ആരംഭിച്ചിരിക്കുകയാണ്.

പ്രായം കൂടിയ ആളുകൾ തങ്ങളേക്കാൾ പ്രായം കുറവുള്ളവരെ വിവാഹം കഴിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്? ചിലരുടെ മാനസിക വൈകൃതമാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണം. വിദേശ രാജ്യങ്ങളിൽ ഇത് സർവ്വ സാധാരണമാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളാണ് കൂടുതലും ഇത്തരം വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതും. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പിൽ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്. അവരുടെ മനസ്സിൽ ആഴത്തിൽ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാൻ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങൾ ആണ്, ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളും എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു പോസ്റ്റിൽ പറയുന്നു.

അതേ സമയം ചിലരുടെ സ്വകാര്യതയിൽ കയറി എന്തും പറയാം എന്ന ചിന്താഗതിയുള്ള ഒരു കൂട്ടം ആളുകളുടെ മാനസിക വൈകൃതമാണ് ഇതിന് പിന്നിലെന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. അത്യാവശ്യം ജീവിതാനുഭവമുള്ള ഒരു പുരുഷനും വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയും സ്വമനസാലെ അവർ പരസ്പരം യോജിക്കുന്നുവരാണെന്ന് മനസ്സിലാക്കി വിവാഹം കഴിച്ചിരിക്കുകയാണ്. അവരുടെ വ്യക്തി സ്വാതന്ത്ര്യമാണത്. പരമ്പരാഗതചിന്തകളുടെ കുടുക്കിൽ പെട്ട് കിടക്കുന്നവർക്ക് ഈ വിവാഹം അംഗീകരിക്കാൻ കഴിയുന്നില്ല. അതിന്റെ ഒരു പ്രതിഭലനം കൂടിയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണം. ചെമ്പൻ വിനോദ് അറിയപ്പെടുന്ന ഒരാളാണ്. അതിനാൽ അദ്ദേഹത്തിന്റെ സ്വകാര്യതയിൽ കടന്നു കയറി അഭിപ്രായം പറയുന്നതിൽ എന്ത് തെറ്റാണുള്ളത് എന്ന് ചിലർ ചോദിച്ചേക്കാം. അറിയപ്പെടുന്നയാളുകളുടെ സ്വകാര്യജീവിതവും നമ്മൾ സ്വകാര്യത കൽപ്പിച്ച് നൽകണം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കർമ്മ മൺണ്ഡലത്തെപറ്റി വിമർശിക്കാം, പക്ഷേ സ്വകാര്യതയെ വിമർശിക്കാൻ പൊതു ജനങ്ങൾക്ക് ഒരു അവകാശവുമില്ല എന്നും അവർ എടുത്തിരിക്കുന്ന തീരുമാനം ശരിയാണോ എന്ന് കാലം തീരുമാനിക്കട്ടെ, ഇപ്പോൾ നമുക്ക് ചെമ്പൻ വിനോദിനും മറിയം തോമസിനും ആശംസയർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും സദാചാരവാദികൾക്കെതിരെ സേഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം തന്നെ രൂപം കൊണ്ടിരിക്കുകയാണ്. ചെമ്പൻ വിനോദിനും ഭാര്യക്കും പൂർണ്ണ പിൻതുണയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഏതാനും ചില പോസ്റ്റുകൾ കാണാം..

'അലുവയും മത്തിക്കറിയും, അച്ഛനും മോളും, കുറച്ച് കാലം കഴിഞ്ഞാൽ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില, പരട്ട കെളവന് കല്യാണം'

ചെമ്പൻ വിനോദിന്റെ വിവാഹ വാർത്തക്ക് കീഴിലെ, കൊറോണയെ പൊരുതി തോൽപ്പിച്ചു കൊണ്ടിരിക്കുന്ന പ്രബുദ്ധ മലയാളികളുടെ ചില 'സഭ്യമായ' പ്രതികരണങ്ങളാണ്. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പിൽ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്. അവരുടെ മനസ്സിൽ ആഴത്തിൽ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാൻ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങൾ ആണ്, ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളും.

മനുഷ്യർക്ക് പലതരം ഫ്രസ്ട്രേഷനുകൾ ഉണ്ടാകും. അതിൽ മലയാളി സമൂഹത്തിൽ ഏറ്റവും രൂക്ഷമായി നിലനിൽക്കുന്നത് ലൈംഗിക ഫ്രസ്ട്രേഷൻ തന്നെയാണ്. അതിനുള്ള കാരണം എന്തെന്നാൽ മലയാളികൾക്ക് ലൈംഗികതക്കായി എളുപ്പത്തിൽ ലഭ്യമാകുന്നതും സാമൂഹിക ദൃഷ്ടിയിൽ അംഗീകരിക്കപ്പെട്ടതുമായ ഒരേ ഒരു സാധ്യത വ്യവസ്ഥാപിത വിവാഹം മാത്രമാണ്. ആ വിവാഹത്തിനാണെങ്കിൽ പല ചട്ടക്കൂടുകളുമുണ്ട്. ആണിന്റെയും പെണ്ണിന്റെയും ജാതി, മതം, പ്രായം, പാരമ്പര്യം, സൗന്ദര്യം തുടങ്ങിയ പല മാനദണ്ഡങ്ങളുടെയും പരിശോധന കഴിഞ്ഞ് മാത്രമേ ആ സ്ഥാപനകത്തു നിന്നും ഒരു ഇണയെ കിട്ടു. അതായത് പല മനുഷ്യരും മേൽ പറഞ്ഞ മാനദണ്ഡങ്ങളിൽ തട്ടി വിവാഹം എന്ന സ്ഥാപനത്തിന് പുറത്തായി പോകാം. ഉദാഹരണത്തിന് പ്രായക്കൂടുതലുള്ള ഒരാണിനോ വിധവയായ ഒരു സ്ത്രീക്കോ ആ വ്യക്തി ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ ലഭിക്കാൻ ആൺ പെൺ ബന്ധത്തിന് വ്യവസ്ഥാപിത വിവാഹത്തെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തിൽ പ്രയാസമാണ്.

പ്രായപൂർത്തിയായ ഒരു വ്യക്തി വിവാഹത്തിനായി (ലൈഗികതക്കായി) നല്ലൊരു പ്രായം തികയുന്നത് വരെ കാത്തിരിക്കുകയും വേണം. കാത്തിരുന്നാൽ തന്നെ ദാമ്പത്യ ലൈംഗികത പല കാരണങ്ങൾ കൊണ്ടും അസംതൃപ്തികളിൽ അകാലചരമം പ്രാപിക്കാനും കാരണങ്ങൾ നിരവധിയാണ്. വിവാഹേതര ലെഗിറ്റിമേറ്റ് ബന്ധങ്ങളോ ഉത്തരേന്ത്യയിലെ പോലെ വേശ്യാലയങ്ങളോ (ഉത്തരേന്ത്യൻ വേശ്യാലയ മാതൃകകളോട് യോജിപ്പില്ല) കൂടിയില്ലാത്ത കേരള സമൂഹത്തിൽ സ്വഭാവികമായും ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്ട്രേഷൻ അനുഭവിച്ചിലെങ്കിലേ അത്ഭുതമുള്ളു. ഇനി വ്യവസ്ഥാപിത വിവാഹത്തിന്റെ ചട്ടക്കൂടുകളെ പൊളിച്ചു കളയാൻ ആത്മവിശ്വാസവും കഴിവുമുള്ള ഒരു ചെമ്പൻ വിനോദോ, അല്ലെങ്കിൽ വ്യവസ്ഥാപിത വിവാഹത്തിന് പുറത്ത് ലിവിങ് റിലേഷൻഷിപ്പോ പ്രണയമോ നയിക്കാൻ കഴിവും ധൈര്യവുമുള്ള മറ്റാരെങ്കിലുമോ പാരമ്പര്യ വഴക്കങ്ങളിൽ നിന്നും വിരുദ്ധമായ ആരോഗ്യകരമായ ഒരു ആൺ-പെൺ ബന്ധം പുലർത്തുന്നത് കണ്ടാൽ മേൽ പറഞ്ഞ ശരാശരി ഫ്രസ്ട്രേറ്റഡ് മലയാളിക്ക് സ്വഭാവികമായും കുരുപൊട്ടും. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്നുള്ള വെറും മനുഷ്യ സഹജമായ കുശുമ്പ്!

അതിന്റെ പുറത്ത് നിന്ന് അവർ ഇത്തരം ബന്ധങ്ങളെ സദാചാര നിഷ്ഠ പറഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ച് സ്വയം ആശ്വാസം കണ്ടെത്തും. പക്ഷേ അപ്പോഴും സദാചാര വെറിയന്മാർ അവരുടെ യഥാർത്ഥ പ്രശ്നത്തെ നേരിടുന്നില്ല.They are not treating the cause. അവരുടെ യഥാർത്ഥ പ്രശ്നം അവരുടെ ഉപബോധ മനസ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള ആൺ പെൺ ബന്ധം പുലർത്തുന്നതിന് വേണ്ട കഴിവോ (കഴിവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് mental quality) സാമൂഹിക കീഴ്‌വഴക്കങ്ങളെ പൊട്ടിച്ചെറിയാനുള്ള ആത്മവിശ്വാസമോ അവർക്കില്ല എന്നതാണ്. അതുകൊണ്ട് തന്നെ സദാചാര വെറിയന്മാരേ, നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങൾ തടയാൻ നടന്നതുകൊണ്ടോ ചെമ്പൻ വിനോദിനെ അധിക്ഷേപിച്ചതുകൊണ്ടോ നിങ്ങളുടെ യഥാർത്ഥ പ്രശ്നം തീരാൻ പോകുന്നില്ല. നിങ്ങളുടെ പ്രശ്നം നിങ്ങൾക്കുള്ളിൽ തന്നെയാണ്. അതിനുള്ള ആരോഗ്യകരമായ പരിഹാരം നിങ്ങൾ തന്നെ കണ്ടെത്തു.ചുരുങ്ങിയ പക്ഷം ഒന്ന് പ്രണയിക്കാൻ ശ്രമിക്കൂ. നിങ്ങളേയും ഈ നാടിനെയും രക്ഷിക്കൂ.

ചെമ്പൻ വിനോദിന്റെ കാര്യത്തിൽ സിനിമാക്കാരടക്കം ചേർന്ന് സൃഷ്ടിച്ച് വെച്ചിട്ടുള്ള സിനിമക്കാർ പൊതു സമൂഹത്തിന്റെ സൃഷ്ടിയാണെന്നുള്ള തെറ്റായ ബോധം കൂടി പ്രവർത്തിച്ചിട്ടുണ്ട്. പൊതുമുതലായതുകൊണ്ട് തന്നെ അവർക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് വിശ്വാസിക്കുന്ന കുറെ അല്പബുദ്ധികളും നമുക്കിടയിലുണ്ട്.
ആ ചീഞ്ഞ ബോധങ്ങളും വലിച്ചെറിഞ്ഞേ തീരു.

നടൻ ചെമ്പൻ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകൾ.

© Shafi Poovathingal

#മാനസിപികെ എഴുതുന്നു..

#ചെമ്പൻവിനോദിന്റെ വിവാഹ വാർത്ത
കണ്ട് കൃമി കടി തുടങ്ങിയ ചില ഊളകളെ
കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത്.

പ്രണയത്തിന്റെ, കൂടിച്ചേരലിന്റെ സന്തോഷത്തിന് ലൈംഗികതയുടെ മാനങ്ങൾ മാത്രം തേടുന്നവർ. അല്ലെങ്കിൽ മറ്റുള്ളവന്റ സ്വകാര്യതയിൽ ഒരുളുപ്പുമില്ലാതെ അഭിപ്രായം പറഞ് നാറുന്നവർ. ഇക്കൂട്ടരെ ഇവിടെ മാത്രമല്ല പലയിടങ്ങളിലും കാണാം.

പെണ്ണ് രണ്ടാം കെട്ടാണെന്നും സീൽ പൊട്ടിയതാണെന്നും പറഞ്ഞ് കൈ പിടിച്ചവന്റെ മുഖത്ത് നോക്കി സ്വയം മാലിന്യക്കൂമ്പാരമാകുന്നവർ. തന്നേക്കാൾ പ്രായം കൊണ്ട് മുതിർന്നവരുടെ ശരീരത്തിന്റേയും, ലൈംഗികാവയവങ്ങളുടെയും,ചുളിവിലും, മടക്കിലും, അശ്ലീല കണ്ണുകൾ പായിക്കുന്നവർ. നിറത്തിന്റെ, ഉയരത്തിന്റെ, തടിയുടെ, വണ്ണമില്ലായ്മയുടെ പേരിലൊക്കെ ആക്ഷേപങ്ങൾ ലൈംഗികതയോട് മാത്രം ചേർത്ത് മസാലക്കഥ വിളമ്പുന്നവർ.

പ്രണയമില്ലായ്മ മാത്രമല്ല ഇവരുടെ പ്രശ്നം. അവിഞ്ഞ പൊതുബോധങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളും കൂടിയാണ് ഇവരുടെ മനസ്സുകൾ. ഇവയൊക്കെ ഉള്ളിൽ നിന്ന് പുളിച്ച് തികട്ടിക്കൊണ്ടിരിക്കും. മനസ്സുകളുടെ കൂടിച്ചേരലിന് അവിടെ വിലയുണ്ടാകണമെന്ന് നമ്മളാഗ്രഹിച്ചാൽ അത്യാഗ്രഹമെന്നേ പറയാൻ പറ്റുള്ളൂ.

പ്രായത്തെ തോൽപിച്ച്, നിലവിലുള്ള പൊതുബോധങ്ങളെ എല്ലാം തകർത്തെറിഞ്ഞ് വീണ്ടും ഒരുപാട് #പ്രണയമരങ്ങൾ പൂക്കട്ടെ. അതിനു ചുറ്റും പ്രകാശം പരക്കട്ടെ.
മനുഷ്യാ നിങ്ങൾക്കും മറിയത്തിനും ഒരായിരമാശംസകൾ <3

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP