Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവൂരിലെ ഗ്വാളിയോർ റോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ആലിക്കുട്ടി ഹാജിയുടെ 92 ഏക്കർ വിലയ്ക്ക വാങ്ങി വിമാനത്താവളം ഉണ്ടാക്കിയത് ബിർള; കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായി ദിവസേന എത്തിയത് ഹിന്ദു പത്രത്തിന്റെ വിമാനം; ഈ ഡെക്കോട്ട വിമാനം തകർന്ന് വീണത് 1969ൽ; സംഭവ സ്ഥലത്ത് മരിച്ചത് പൈലറ്റും സഹ പൈലറ്റും; മലപ്പുറത്തെ ആദ്യ വിമാനത്താവളം ചേളാരിയിൽ; കരിപ്പൂരിലെ ദുരന്തം ചർച്ചയാക്കുന്ന 51 കൊല്ലം മുമ്പത്തെ ആകാശ അപകടം ഇങ്ങനെ

മാവൂരിലെ ഗ്വാളിയോർ റോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ആലിക്കുട്ടി ഹാജിയുടെ 92 ഏക്കർ വിലയ്ക്ക വാങ്ങി വിമാനത്താവളം ഉണ്ടാക്കിയത് ബിർള; കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായി ദിവസേന എത്തിയത് ഹിന്ദു പത്രത്തിന്റെ വിമാനം; ഈ ഡെക്കോട്ട വിമാനം തകർന്ന് വീണത് 1969ൽ; സംഭവ സ്ഥലത്ത് മരിച്ചത് പൈലറ്റും സഹ പൈലറ്റും; മലപ്പുറത്തെ ആദ്യ വിമാനത്താവളം ചേളാരിയിൽ; കരിപ്പൂരിലെ ദുരന്തം ചർച്ചയാക്കുന്ന 51 കൊല്ലം മുമ്പത്തെ ആകാശ അപകടം ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: 1969ൽ മലപ്പുറം ചേളാരിയിലും വിമാനം തകർന്നു വീണു അപകടമുണ്ടായി. കരിപ്പൂരിൽനിന്നും 10 കിലോമീറ്റർമാത്രം ദൂരമുള്ള മലപ്പുറം ചേളാരിയിലാണ് വിമാനം തകർന്നു വീണ് പൈലറ്റും സഹപൈലറ്റും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചത്. തകർന്ന് വീണത് ദി ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനമായിരുന്നു.

മലപ്പുറം ജില്ലയിലെ ചേളാരിയിലായിരുന്ന സ്വകാര്യ വിമാനത്തവളം പിന്നീടാണ് കരിപ്പൂരിലേക്ക് മാറ്റിയത്. കരിപ്പൂരിലെ നടുക്കുന്ന വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 50 വർഷം മുമ്പു നടന്ന വിമാനാപകടത്തിന്റെ വിവരങ്ങൾ ഓർത്തെടുക്കുകയാണ് മലപ്പുറം ചേളാരിക്കാർ. കരിപ്പൂരിൽ നിന്ന് 10 കിലോമീറ്റർ മാത്രം ദൂരമുള്ള ചേളാരിയിലായിരുന്നു അന്നത്തെ ദാരുണാപകടം. 1969 ജനുവരി 17നു മറ്റൊരു വെള്ളിയാഴ്ച.

ചേളാരിയിലെ പഴയ എയർസ്ട്രിപ്പിൽ(വിമാനത്തവളം) ദി ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനം തകർന്ന് വീണു പൈലറ്റും സഹപൈലറ്റും മരിച്ചത് പഴയ തലമുറയിലെ പലർക്കും ഇപ്പോഴും ഓർമയുണ്ട്. പത്രവുമായിവരികയായിരുന്ന വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. രാവിലെ 6.45 നു ചേളാരിയിലെ എയർ സ്ട്രിപ്പിനു സമീപത്തെ വയലിലേക്കാണ് വിമാനം തകർന്ന് വീണത്. പത്രക്കെട്ടുകൾ ഇറക്കി തിരിച്ചു പറക്കുന്നതിനിടയിൽ വിമാനം ഒരു വശത്തേക്ക് ചിറകുകുത്തിവീഴുകയായിരുന്നു.

എൻജിൻ തകരാറായിരുന്നത്രെ കാരണം. വിമാനം വീണു ഒരു മണിക്കൂറോളം കാഴ്ച മറക്കുന്ന പൊടിയായിരുന്നു. പൈലറ്റ് മെഹ്ത്തയും സഹപൈലറ്റ് റെഡ്ഢിയും വിമാനത്തിൽ നിന്നും വയലിലേക്ക് തെറിച്ചുവീണു. സഹപൈലറ്റ് റെഡ്ഢി സംഭവസ്ഥലത്ത്തന്നെ മരിച്ചു. കാലുകൾ വേർപെട്ട നിലയിലായിരുന്നു മൃതദേഹം. മെഹ്തയിൽ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അപകടത്തിന് ദൃക്സാക്ഷിയായിരുന്ന ഹിന്ദു പത്രത്തിന്റെ അന്നത്തെ സബ് ഏജന്റ് ചേളാരിക്കാരൻ ബാവാക്ക പറഞ്ഞിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ഡോക്ടർമാരെത്തി പൈലറ്റുമാരുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ ടെന്റ് കെട്ടി പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നുവെത്രെ. തകർന്ന വിമാനം ഒരുമാസത്തോളം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് യന്ത്രഭാഗങ്ങൾ അഴിച്ച് വേർപെടുത്തിയാണ് ചേളാരിയിൽനിന്നും കൊണ്ടുപോയത്. മാവൂരിലെ ഗ്രാസിം അഥവാ ഗ്വാളിയോർ റയോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ 1962ൽ ബിർളാ കമ്പനിയാണു ചേളാരിയിൽ ഒരു സ്വകാര്യ മിനി വിമാനത്താവളം നിർമ്മിച്ചത്.

അന്നത്തെ ബിർളാ മാനേജർ ആയിരുന്ന കേണൽ രാജൻ ആണ് ചേളാരിക്കാരനായ ആലിക്കുട്ടി ഹാജിയുടെ 92 ഏക്കർ സ്ഥലം വിലയ്ക്കെടുത്ത് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ആലിക്കുട്ടി ഹാജിക്ക് തന്നെയായിരുന്നു നിർമ്മാണകരാർ. എട്ട് കിലോമീറ്റർ നീളത്തിലുള്ള റൺവേയുമായി ഒന്നര വർഷം കൊണ്ട് എയർ സ്ട്രിപ്പ് പ്രവർത്തനസജ്ജമായി. ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി ഇറങ്ങുന്ന വിമാനം പാത മുറിച്ച കടന്ന് പടിഞ്ഞാറോട്ട് കുതിച്ച് ലാൻഡ് ചെയ്യുന്ന രീതിയിലായിരുന്നു റൺവേയുടെ നിർമ്മാണം. വിമാനം ലാൻഡ് ചെയ്യുന്ന സമയം ഇരുപത് മിനിറ്റോളം ദേശീയപാതയുടെ ഇരുവശവും ചങ്ങലയിട്ട് പൂട്ടി ഗതാതം നിയന്ത്രിക്കും.

ബിർളയുടെ സ്വകാര്യാവശ്യത്തിനു നിർമ്മിച്ചതായിരുന്നെങ്കിലും ദി ഹിന്ദുവിന്റെ പത്രമിറക്കാനായും ചേളാരി എയർസ്ട്രിപ്പ് ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ആറേകാലോടെ പത്രവുമായി ഹിന്ദുവിന്റെ ഡെക്കോട്ട വിമാനം ചേളാരിയിലെത്തും. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായാണ് വിമാനം ദിവസേന ചേളാരിയുടെ മണ്ണിൽ പറന്നിറങ്ങിയിരുന്നത്.

കരിപ്പൂർ വിമാനത്താവളം വരുന്നതുവരെ ചേളാരിയിലെ എയർസ്ട്രിപ്പ് പ്രവർത്തിച്ചിരുന്നു.കരിപ്പൂർ വിമാനത്താവളം നിർമ്മിക്കുന്നതിനു മുൻപ് ബിർളയുടെ ഈ സ്വകാര്യ വിമാനത്താവളം ഏറ്റെടുത്ത് കോഴിക്കോട് വിമാനത്താവളമാക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ഉയർത്തി ഇന്ത്യൻ എയർലൈൻസ് ഇതിനെ എതിർക്കുകയായിരുന്നു.

ചേളാരി വിമാനത്താവളം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ബോട്ടിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നത്. യൂണിറ്റിന്റെ എതിർവശം ദേശീയപാതക്ക് അപ്പുറം തകർന്ന എയർസ്ട്രിപ്പിന്റെ ഭാഗങ്ങൾ ഇപ്പോഴും കാണാനാകും.

(കടപ്പാട്: റിയാസ് അബൂബക്കർ)

റിയാസ് അബൂബക്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ് കൂടി വായിക്കാം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP