Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെക് പോസ്റ്റിൽ സിസിടിവി കണ്ട് ഞെട്ടുന്ന വിജിലൻസുകാർ! സുതാര്യതയ്ക്ക് വേണ്ടി ക്യാമറ വച്ചത് എന്തിനെന്ന വിചിത്ര ചോദ്യവുമായി അഴിമതി നിരോധന അന്വേഷണ ഏജൻസി; മോട്ടോർ വാഹന വകുപ്പിനെതിരെ നൽകിയ റിപ്പോർട്ട് ഞെട്ടിച്ചത് മുഖ്യമന്ത്രിയേയും; വിജിലൻസ് എത്തുന്നത് പണപിരിവിനെന്ന എം വി ഐ മാരുടെ പരാതി ഗൗരവത്തോടെ എടുക്കാൻ സർക്കാരും; വിജിലൻസിനെ പൂട്ടാൻ സൂപ്പർ വിജിലൻസ് വരുമോ ?

ചെക് പോസ്റ്റിൽ സിസിടിവി കണ്ട് ഞെട്ടുന്ന വിജിലൻസുകാർ! സുതാര്യതയ്ക്ക് വേണ്ടി ക്യാമറ വച്ചത് എന്തിനെന്ന വിചിത്ര ചോദ്യവുമായി അഴിമതി നിരോധന അന്വേഷണ ഏജൻസി; മോട്ടോർ വാഹന വകുപ്പിനെതിരെ നൽകിയ റിപ്പോർട്ട് ഞെട്ടിച്ചത് മുഖ്യമന്ത്രിയേയും; വിജിലൻസ് എത്തുന്നത് പണപിരിവിനെന്ന എം വി ഐ മാരുടെ പരാതി ഗൗരവത്തോടെ എടുക്കാൻ സർക്കാരും; വിജിലൻസിനെ പൂട്ടാൻ സൂപ്പർ വിജിലൻസ് വരുമോ ?

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. വാളയാർ ചെക്ക് പോസ്റ്റിൽ ഈ മാസം 11ന് നടത്തിയ പരിശോധയിലാണ് നാല് ക്യാമറകൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ അനുമതി കൂടാതെ വാളായാർ ഇൻ ചെക്ക് പോസ്റ്റിൽ സി സി ടി വി സ്ഥാപിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാടുള്ള ഒരു ഏജൻസിയെ കൊണ്ട് ആർ ടി ഒ ഓഫീസ് പരിസരത്ത് അനധികൃതമായി ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് ഐ പി എസ് സർക്കാരിന് നല്കിയ റിപ്പോർട്ടിലുള്ളത്.

റിപ്പോർട്ട് കണ്ട് മുഖ്യമന്ത്രി ഞെട്ടി. ചെക്കു പോസ്റ്റുകൾ സുതാര്യതയിലേക്ക് മാറുന്നതിൽ വിജിലൻസിന് എന്താണ് കണ്ണു കടിയെന്ന് ഗതാഗത മന്ത്രിയെ വിളിച്ചു ആരാഞ്ഞുവെന്നാണ് വിവരം. എന്നാൽ സർക്കാർ അനുമതിയോടെയാണ് ചെക്ക് പോസ്റ്റിൽ ക്യാമറ സ്ഥാപിച്ചതെന്ന് ഗതാഗത മന്ത്രി അന്വേഷണം നടത്തിയ ശേഷം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ ചെക്ക് പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കാൻ ട്രാൻസ് പോർട്ട് കമ്മീഷണർ ആസ്ഥാനത്തു നിന്നും ഈ മാസം മൂന്നാം തിയ്യതി രേഖാ മൂലം നിർദ്ദേശം നല്കിയിരുന്നുവെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ഉത്തരവ് സഹിതം മുഖ്യമന്ത്രിക്ക് ഗതാഗത മന്ത്രി മറുപടി നല്കിയെന്നാണ് അറിയുന്നത്.

ഗതാഗത കമ്മീഷറേറ്റിൽ നിന്നും ഉത്തരവ് നല്കും മുൻപ് തന്നെ സംസ്ഥാന സർക്കാരിൽ നിന്നും ചെക്കു പോസ്റ്റുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഗതാഗത കമ്മീഷണറേറ്റ് ഉത്തരവിറക്കിയത്. തങ്ങൾക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്തോ വലിയ പാതകം കണ്ടെത്തി എന്ന രീതിയിൽ സർക്കാരിനെ സമീപിച്ച വിജിലൻസ് ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഇതിനിടെ ഒരു കൂട്ടം മോട്ടർ വാഹന ഇൻസ്പെക്ടർമാർ വിജിലൻസിനെതിരെ ഗതാഗത മന്ത്രിക്ക് നല്കിയ പരാതിയും ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ കാണിച്ചുവെന്നാണ് വിവരം.

വിജിലൻസിനെതിരെ മോട്ടോർ വാഹന ജീവനക്കാർ നൽകി പരാതിയിൽ പറയുന്നത് ഇങ്ങനെ.

മുൻപ് എങ്ങും ഇല്ലാത്ത വിധം തുടരെ തുടരെ വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകളിൽ എത്തി ജോലി തടസപ്പെടുത്തുന്നു. എന്നാൽ വിജിലൻസ് പരിശോധനക്ക് ഞങ്ങൾ എതിരല്ല, പക്ഷേ വിജിലൻസ് ചെയ്യുന്നത് അധാർമ്മികമായ കാര്യങ്ങളാണ് ചെക്ക് പോസ്റ്റിലെ ആർ ടി ഒ ഓഫീസിന് മുന്നിൽ വന്ന് നിന്ന് എം വി ഐ യാണന്ന് പരിചയപ്പെടുത്തി പണ പിരിവ് നടത്തിയശേഷം ഓഫീസിൽ ഡ്യൂട്ടിയൽ ഉള്ള ജീവനക്കാരനെ കൈക്കൂലി വാങ്ങിയെന്ന് കുറ്റം ചുമത്തി നടപടി സ്വീകരിക്കുന്നു. എം വി ഐ മാർക്കും എ എം വി ഐ മാർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ നിയന്ത്രണം വന്നശേഷമാണ് വിജിലൻസിന്റെ പീഡനം ഉണ്ടായി തുടങ്ങിയത്. മുൻ കാലങ്ങളിൽ പരാതി ഉണ്ടായ്ൽ പോലും വിജിലൻസ് ചെക്ക് പോസ്റ്റുകളിൽ പേരിന് മാത്രമാണ് പരിശോധന നടത്തിയിരുന്നത്.

അയപ്പ ഭക്തരിൽ നിന്നും വിജിലൻസ് പണം പിരിക്കുന്നു. അതും ആർ ടി ഓ മാരുടെ തലയിൽ കെട്ടി വെയ്ക്കുന്നു. അതു കൊണ്ട് തന്നെ എല്ലാ ചെക്ക് പോസ്റ്റുകളിലും സി സി ടിവി ക്യാമറ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ക്യാമറ ഇല്ലാത്ത ചെക്ക് പോസ്റ്റുകളിൽ ഉടൻ ക്യാമറ സ്ഥാപിക്കണമെന്നും ആവിശ്യപ്പെടുന്നു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ചെക്ക് പോസ്റ്റുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ അഴിമതിക്കാരല്ലന്നാണ്. കാരണം മുൻപ് ഏത് ഉദ്യോഗസ്ഥനും ചെക്ക് പോസ്റ്റ് ഡ്യൂട്ടി വാങ്ങി പോകാം. സ്വാധീനവും കാശും മാത്രം മതിയായിരുന്നു. ഒരു വർഷത്തേക്ക് അഞ്ചും ഏഴും ലക്ഷം രൂപ വരെ കൈക്കൂലി കൊടുത്താണ് പണ്ട് പലരും ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഇന്ന് അതല്ല സ്ഥിതി.

അഴിമതി രഹതരായ ഒരു കൂട്ടം ഉദ്യോഗസ്ഥർ നിരന്തരം ആവിശ്യപ്പെട്ടതു പ്രകാരം എൽ ഡി എഫ് സർക്കാർ വന്ന ശേഷം കേരളത്തെ നാലു സോണുകളായി തിരിച്ച് എല്ലാ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടി നിർബന്ധമാക്കി റൊട്ടേഷൻ വ്യവസ്ഥയിലാണ് ഡ്യൂട്ടി ക്രമീകരണം. അതു കൊണ്ട് തന്നെ ഒരു ഉദ്യോഗസ്ഥന് ശരാശരി ഒരു വർഷത്തിൽ ഒരിക്കൽ മാത്രമേ ചെക്ക് പോസ്റ്റ് ഡ്യൂട്ടി ലഭിക്കുന്നുള്ളു. പിന്നീട് അടുത്ത ഊഴം ലഭിക്കണമെങ്കിൽ ആ സോണിലെ മുഴുവൻ എം വി ഐമാരും ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്തുവെന്ന് ഉറപ്പു വരുത്തണം. വാളായാർ ചെക്ക് പോസ്റ്റിൽ ഇപ്പോൾ നിയമനം ലഭിച്ചത്.

അടുത്തിടെ ജോലിയിൽ കയറിയ സേഫ് സോൺ ചുമതലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാണ്. ഇതിൽ കലിപൂണ്ട സ്ഥിരം ചെക്ക് പോസ്റ്റ് ഡ്യൂട്ടി മാത്രം നോക്കിയിരുന്നു ഉദ്യോഗസ്ഥർ വിജിലൻസുമായി ഒത്തുകളിച്ചാണ് ഇപ്പോഴത്തെ പരിശോധ പ്രഹസനമെന്നാണ് ഇവരുടെ പരാതി. കാരണം ചെക്ക് പോസ്റ്റുകളിൽ മാത്രം സ്ഥിരം ഡ്യൂട്ടി നോക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ ഒരു വർഷത്തെ ശമ്പളത്തിന് പുറമെയുള്ള വരുമാനം തന്നെ അൻപ്ത ലക്ഷത്തിനും ഒരു കോടിക്കും ഇടയിലായിരുന്നു. ഇവരിൽ പലരും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലും മറ്റു വകുപ്പ തല നടപടികളിലും അന്വേഷണം നേരിടുന്നുണ്ട്.

എന്തായാലും മോട്ടർ വാഹന വകുപ്പ് ഉദ്യാഗസ്ഥരുടെ പരാതി അങ്ങനെ കളയാൻ സർക്കാർ ഒരുക്കമല്ലന്ന സൂചനയാണ് ലഭിക്കുന്നത്. ഡ്യൂട്ടി റൊട്ടേഷൻ വന്ന ശേഷമുള്ള വിജിലൻസിന്റെ നടപടിയും അതിന് മുൻപുള്ള വിജിലൻസിന്റെ നീക്കവും പ്രത്യേകം പ്രത്യേകം പരിശോധിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആശിർവാദവും ഉണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP