Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാംസ്‌കാരിക കേന്ദ്രമാക്കാനായി വീട് വാങ്ങിയത് 2002ൽ; ഇക്കാലയളവിൽ സന്ദർശകരായെത്തിയത് പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ; ചെ ​ഗുവേരയുടെ ജന്മഹൃഹം വിൽക്കാൻ ഫ്രാൻസിസ്‌കോ ഫറൂഗിയ തയ്യാറെടുക്കുന്നത് സ്വപ്ന പദ്ധതി നടക്കാതെ വന്നതോടെ; ലാറ്റിനമേരിക്കൻ വിപ്ലവ നക്ഷത്രം വീണ്ടും ചർച്ചകളിൽ നിറയുന്നത് ഇങ്ങനെ

സാംസ്‌കാരിക കേന്ദ്രമാക്കാനായി വീട് വാങ്ങിയത് 2002ൽ; ഇക്കാലയളവിൽ സന്ദർശകരായെത്തിയത് പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ; ചെ ​ഗുവേരയുടെ ജന്മഹൃഹം വിൽക്കാൻ ഫ്രാൻസിസ്‌കോ ഫറൂഗിയ തയ്യാറെടുക്കുന്നത് സ്വപ്ന പദ്ധതി നടക്കാതെ വന്നതോടെ; ലാറ്റിനമേരിക്കൻ വിപ്ലവ നക്ഷത്രം വീണ്ടും ചർച്ചകളിൽ നിറയുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള യുവാക്കളുടെ ഹരമായ വിപ്ലവ നക്ഷത്രം ചെ ഗുവേരയുടെ അർജന്റീനയിലെ റൊസാരിയോയിലെ ജന്മഗൃഹം വിൽപനയ്ക്ക്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാൻസിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് വാങ്ങുന്നത്. ഈ വീട് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫറൂഗിയ വീട് 2002ൽ വാങ്ങിയത്‌. എന്നാൽ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീടു വിൽക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ഈ കാലത്തിനിടയിൽ പ്രമുഖരായ ഒരുപാട് സന്ദർശകർ ഉർക്വിസ തെരുവിനും എൻട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാൻ എത്തിയിട്ടുണ്ട്. ഉറുഗ്വെ മുൻ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡൽ കാസ്‌ട്രോയുടെ മക്കൾ തുടങ്ങിയവരും ഇവിടം സന്ദർശിച്ചിട്ടുണ്ട്. സന്ദർശകരിൽ ഏറ്റവും പ്രമുഖൻ തെക്കേ അമേരിക്കയിലൂടെ ചെഗുവേര 1950കളിൽ നടത്തിയ മോട്ടോർസൈക്കിൾ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന ആൽബർട്ടോ ഗ്രനഡോസായിരുന്നു.

ചെ ഗുവേര 1928 ൽ ഒരു സമ്പന്ന മധ്യവർഗ കുടുംബത്തിൽ ജനിച്ചുവെങ്കിലും പിന്നീട് ദക്ഷിണ അമേരിക്കയിൽ കണ്ട ദാരിദ്ര്യവും പട്ടിണിയും അദ്ദേഹത്തെ ഒരു വിപ്ലവകാരിയാക്കിമാറ്റുകയായിരുന്നു.1953-59 കാലഘട്ടത്തിൽ ക്യൂബൻ വിപ്ലവത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. അത് സ്വേച്ഛാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അട്ടിമറിച്ചു. തെക്കേ അമേരിക്കയിലും മറ്റ് വികസ്വര രാജ്യങ്ങളിലും വിപ്ലവം വ്യാപിപ്പിക്കാനുള്ള ആഗ്രഹം ചെ ഗുവേര പ്രകടിപ്പിച്ചു.

ഇതേ തുടർന്ന്, പ്രസിഡന്റ് റെനെ ബാരിയന്റോസ് ഒർട്ടുവോയുടെ സർക്കാരിനെതിരെ വിപ്ലവം നയിക്കാൻ ക്യൂബയിൽ നിന്ന് അദ്ദേഹം ബൊളീവിയയിലേക്ക് പോയി. യുഎസ് സഹായത്തോടെ ബൊളീവിയൻ സൈന്യം ചെ ഗുവേരയെയും അവശേഷിക്കുന്ന പോരാളികളെയും പിടികൂടി. 1967 ഒക്ടോബർ 9 ന് ലാ ഹിഗ്വേര ഗ്രാമത്തിൽ വച്ച് അദ്ദേഹം വധിക്കപ്പെട്ടു. മൃതദേഹം രഹസ്യ സ്ഥലത്ത് സംസ്കരിച്ചു. 1997-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി, പുറത്തെടുത്ത് ക്യൂബയിലേക്ക് കൊണ്ടുപോയി ഉചിതമായി സംസ്കരിക്കുകയായിരുന്നു. ചെയുടെ അനുയായികൾ അദ്ദേഹത്തെ പ്രതിബദ്ധതയുടെയും ആത്മത്യാഗത്തിന്റെയും ഒരു ഉദാഹരണമായി കാണുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP