Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഷേ ക്ളാസീ കേറട്ടെ; ഒത്തു പിടിച്ചാൽ അശോകനും കെട്ടും, വിദ്യാർത്ഥി ഐക്യം സിന്ദാബാദ്; പകൽ ഓട്ടോ ഓടിക്കൽ; രാത്രി അർബൻ ബാങ്ക് വാച്ച് മാൻ; പ്രാരാബ്ദങ്ങൾക്കിടെ മറന്നത് കല്യാണം കഴിക്കാനും; അമ്പതാം വയസ്സിൽ പഴയ പത്താം ക്ലാസുകാർ ഒത്തുകൂടിയപ്പോൾ അറിഞ്ഞത് കൂട്ടില്ലാതെ മുന്നോട്ട് പോകുന്ന അശോകന്റെ കഥ; പെണ്ണിനെ കണ്ടെത്തി കതിർമണ്ഡപത്തിലേക്ക് സുഹൃത്തിനെ കൊണ്ടു പോകുന്നത് പൂർവ്വ വിദ്യാർത്ഥി സംഗമം; ചാവക്കാട്ടു നിന്നൊരു കല്യാണ വിശേഷം

മാഷേ ക്ളാസീ കേറട്ടെ; ഒത്തു പിടിച്ചാൽ അശോകനും കെട്ടും, വിദ്യാർത്ഥി ഐക്യം സിന്ദാബാദ്; പകൽ ഓട്ടോ ഓടിക്കൽ; രാത്രി അർബൻ ബാങ്ക് വാച്ച് മാൻ; പ്രാരാബ്ദങ്ങൾക്കിടെ മറന്നത് കല്യാണം കഴിക്കാനും; അമ്പതാം വയസ്സിൽ പഴയ പത്താം ക്ലാസുകാർ ഒത്തുകൂടിയപ്പോൾ അറിഞ്ഞത് കൂട്ടില്ലാതെ മുന്നോട്ട് പോകുന്ന അശോകന്റെ കഥ; പെണ്ണിനെ കണ്ടെത്തി കതിർമണ്ഡപത്തിലേക്ക് സുഹൃത്തിനെ കൊണ്ടു പോകുന്നത് പൂർവ്വ വിദ്യാർത്ഥി സംഗമം; ചാവക്കാട്ടു നിന്നൊരു കല്യാണ വിശേഷം

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: 'മാഷേ ക്‌ളാസീ കേറട്ടെ' എന്ന തലക്കെട്ടിലുള്ള കത്ത് അശോകന് വിവാഹജീവിതത്തിന്റെ ക്ലാസ്മുറിയിലേക്കുള്ള കടന്നുവരവുകൂടിയാണ്. 'ഒത്തുപിടിച്ചാൽ അശോകനും കെട്ടും, വിദ്യാർത്ഥിഐക്യം സിന്ദാബാദ്'-ഇതൊരു കല്യാണ ക്ഷണക്കത്തിലെ വാചകങ്ങലാണ്. അമ്പതാം വയസ്സിൽ വിവാഹിതനാകുന്ന അശോകന്റെ കല്യാണ ക്ഷണക്കത്ത്. ഏറെ പുതുമകളുണ്ട് ഈ വിവാഹത്തിന്. അതു തന്നെയാണ് ക്ഷണക്കത്തിലും ഒളിപ്പിച്ചു വയ്ക്കുന്നത്.

അശോകന്റെ വിവാഹം നടക്കാൻ പോകുന്നത് അമ്പതാം വയസ്സിലാണ്. ഒരു പൂർവ്വ വിദ്യാർത്ഥി സംഗമമാണ് അശോകനെ കുടുംബക്കാരനാക്കുന്നത്. ജീവിക്കാനായി ഓടി നടന്ന കൂട്ടൂകാരന് ജീവിത സഖിയെ നൽകുന്ന സ്‌നേഹ കൂട്ടായ്മ. പത്താംക്ലാസിൽ ഒപ്പം പഠിച്ചവരാണ് അമ്പതുവയസ്സുകാരൻ അശോകനെ വിവാഹം കഴിപ്പിക്കുന്നത്. വധുവിനെ കണ്ടെത്തിയതും കല്യാണത്തിന്റെ ചെലവ് വഹിക്കുന്നതുമെല്ലാം സഹപാഠികളും. മാമബസാർ തെക്കുംതല പരേതനായ കുഞ്ഞപ്പന്റെ മകനാണ് അശോകൻ. ചാവക്കാട് എം.ആർ.ആർ.എം. ഹൈസ്‌കൂളിലെ 1983-84 എസ്.എസ്.എൽ.സി. ബാച്ചിന്റെ പൂർവവിദ്യാർത്ഥിസംഗമമാണ് കല്യാണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ഈ സംഗമം ജൂലായ് 21-ന് സ്‌കൂളിൽ നടന്നിരുന്നു. സ്‌കൂൾവിട്ടശേഷം ആദ്യമായി നടന്ന ഒത്തുചേരലിനെത്തിയവരിൽ അശോകൻ ഒഴികെ എല്ലാവരും വിവാഹിതരായിരുന്നു. ചിലർക്ക് പേരക്കുട്ടികളുമായി. 140 പേർ പങ്കെടുത്ത സംഗമത്തിൽ കൂട്ടില്ലാത്തത് അശോകന് മാത്രം. ചെറുപ്പത്തിൽ അച്ഛനും 15 വർഷംമുമ്പ് അമ്മയും മരിച്ച അശോകനെ കുടുംബസ്ഥനാക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചു.

വിവാഹം നടത്തിക്കൊടുക്കണമെന്നത് സംഗമത്തിന്റെ ആശയമായിരുന്നു. പൂർവവിദ്യാർത്ഥിസംഘടനാ പ്രസിഡന്റ് എം.സി. സുനിൽകുമാർ, സെക്രട്ടറി ഇ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ വധുവിനായി അന്വേഷണം. അവർക്ക് മുമ്പിലേക്ക് ചക്കംകണ്ടം കാക്കശ്ശേരി പരേതനായ കൊച്ചുവിന്റെയും മണിയുടെയും മകൾ അജിത വന്നു. അജിതയുമായി കൂട്ടുകാർ അശോകന്റെ കല്യാണം ഉറപ്പിച്ചു. വിവാഹത്തിനുള്ള താലിമാലയും മോതിരവും ഇരുവർക്കുമുള്ള വിവാഹവസ്ത്രവും അവർ വാങ്ങി.

ബാച്ചിലെ ആണുങ്ങൾ അശോകനും പെണ്ണുങ്ങൾ അജിതയ്ക്കുമുള്ള വിവാഹവസ്ത്രങ്ങളെടുത്തു. 24-ന് രാവിലെ പത്തിന് ചക്കംകണ്ടത്തെ വധൂഗൃഹത്തിലാണ് വിവാഹം. തുടർന്ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന വിരുന്നും. എല്ലാ ചെലവും സഹപാഠികൾ വഹിക്കും. പകൽ ഗുരുവായൂരിൽ ഓട്ടോ ഓടിക്കുന്ന അശോകൻ രാത്രി ഗുരുവായൂർ അർബൻ ബാങ്കിന്റെ വാച്ച്മാനുമാണ്.

അശോകന്റെ വിവാഹക്ഷണക്കത്തും ഗൾഫിൽ ഡിസൈനർ ആയി ജോലിചെയ്യുന്ന ഒരു സഹപാഠിയാണിത് തയ്യാറാക്കിയത്. അങ്ങനെ എല്ലാം കൊണ്ടു സുഹൃത്തുക്കളുടെ കല്യാണ ചെക്കനായി മാറുകയാണ് അമ്പതാം വയസ്സിൽ അശോകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP