Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏകദേശം ഒരടി വീതിയിൽ നാല് അടി താഴ്ചയിൽ എണ്ണൂറോളം മീറ്റർ നീളത്തിൽ ലക്കം ന്യൂ ഡിവിഷനിൽ തേയിലത്തോട്ടത്തിൽ വിള്ളൽ; മഴക്കാലത്ത് ഇത് കൂടുന്നു; കനാൽ കീറി മഴവെള്ളം തിരിച്ചുവിട്ടില്ലങ്കിൽ കാത്തിരിക്കുന്നത് പെട്ടിമുടിയിലേതിന് സമാനമായ ദുരന്തം; ചട്ട മൂന്നാറിൽ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ കഴിയുന്നത് ഭീതിയിൽ; എല്ലാം അറിഞ്ഞിട്ടും ദുരന്തത്തിന് വേണ്ടി കണ്ണും പൂട്ടി കാത്തിരിക്കുന്ന കണ്ണൻ ദേവൻ ടി കമ്പനിയും; മൂന്നാറിൽ നിന്നൊരു ഭീതിയുടെ കാഴ്ച

ഏകദേശം ഒരടി വീതിയിൽ നാല് അടി താഴ്ചയിൽ എണ്ണൂറോളം മീറ്റർ നീളത്തിൽ ലക്കം ന്യൂ ഡിവിഷനിൽ തേയിലത്തോട്ടത്തിൽ വിള്ളൽ; മഴക്കാലത്ത് ഇത് കൂടുന്നു; കനാൽ കീറി മഴവെള്ളം തിരിച്ചുവിട്ടില്ലങ്കിൽ കാത്തിരിക്കുന്നത് പെട്ടിമുടിയിലേതിന് സമാനമായ ദുരന്തം; ചട്ട മൂന്നാറിൽ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ കഴിയുന്നത് ഭീതിയിൽ; എല്ലാം അറിഞ്ഞിട്ടും ദുരന്തത്തിന് വേണ്ടി കണ്ണും പൂട്ടി കാത്തിരിക്കുന്ന കണ്ണൻ ദേവൻ ടി കമ്പനിയും; മൂന്നാറിൽ നിന്നൊരു ഭീതിയുടെ കാഴ്ച

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ചട്ടമൂന്നാറിൽ പെട്ടിമുടിയിലേതിന് സമാനമായ ദുരന്തത്തിന് സാധ്യതയെന്ന് വിലയിരുത്തൽ. ആശങ്കയിലായത് 35-ളം കുടുംബങ്ങളാണ്. ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് 6 ലയങ്ങളിലെ താമസക്കാർ രംഗത്ത് .സ്ഥിതിഗതികൾ രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്നും ആക്ഷേപം.

ചട്ടമൂന്നാർ ലക്കം ന്യൂ ഡിവിഷനിൽ തേയിലത്തോട്ടത്തിൽ ഭൂമിക്ക് വിള്ളൽ വീണ് തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടുവെന്നും ഇതെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനോ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നിതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നീക്കം ഉണ്ടായിട്ടില്ലന്നുമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നിലവിൽ ഏകദേശം ഒരടി വീതിയിൽ 4 അടി താഴ്ചയിൽ 800 -ളം മീറ്റർ നീളത്തിൽ ഈ ഭാഗത്ത് ഭൂമിയിൽ വിള്ളൽ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.

കുന്നിന്മുകളിൽ 2018-ലെ പ്രളയകാലത്ത് ഏകദേശം ഒരടി വീതിയിലും 4 അടിയോളം താഴ്ചയിലും പ്രത്യക്ഷപ്പെട്ട വിണ്ടുകീറൽ മഴക്കാലത്ത് നേരിയതോതിൽ വർദ്ധിക്കുന്നതായി സംശയമുയർന്നിട്ടുണ്ടെന്നും ഇതിന്റെ മുകൾ ഭാഗത്ത് കനാൽ കീറി മഴവെള്ളം തിരിച്ചുവിട്ടില്ലങ്കിൽ ഒരു പക്ഷേ പെട്ടിമുടിയിലേതിന് സമാനമായ ദുരന്തം ഇവിടെയും സംഭവിച്ചേക്കാമെന്നുമാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.

ഭൂമി വിണ്ടുകീറൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻ പ്രദേശത്തെ താമസക്കാരായ തൊഴിലാളികൾ കണ്ണൻദേവൻ റ്റീ കമ്പനി അധികൃതരെ വിവരമറിയിച്ചിരുന്നെന്നും ഇതുവരെ ആവശ്യമായ സുരക്ഷ മുൻകരുതൽ കമ്പനി സ്വീകരിച്ചിട്ടില്ലന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.80-ലേറെ ജീവനുകൾ നഷ്ടമായ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടുത്തെ ഭൂമിവിണ്ടുകീറൽ വീണ്ടും സജീവചർച്ച വിഷയമാവുന്നത്.

ഭൂമി വിണ്ടുകീറിയിട്ടുണ്ടെന്നും ഒരു പ്രദേശമാകെ ഇടിയുന്നതിന് സാധ്യതയുണ്ടെന്നും അതിനാൽ ഇതിന്റെ താഴ്‌വാരത്ത് ലയങ്ങളിൽ താമസിക്കുന്ന കുടംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളിൽ ചിലർ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ദേവികുളം സബ്ബ്കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് മറയൂർ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു.ദുരന്ത സാധ്യത നിലനിൽക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.ഇക്കാര്യം വില്ലേജ് ഒഫീസർ പ്രദേശവാസികളെ അറിക്കുകയും ചെയ്തിരുന്നു. പിന്നെ മൂന്നാർ വില്ലേജ് ഓഫീസ് അധികൃതരും ദുരന്ത നിവാരണ സേനയും ഒരുമിച്ചെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വൈകിട്ട് 5.30 -തോടെ പ്രദേശത്തെത്തിയ ഇക്കൂട്ടർ സ്ഥലം കണ്ടു എന്നുവരുത്തി മടങ്ങിപ്പോവുകയായിരുന്നെന്നും ഇതിന് പിന്നിൽ കണ്ണൻദേവൻ റ്റീ കമ്പിനിയുടെ ഇടപെടൽ ഉണ്ടെന്നും പരക്കെ ആരോപണമുയർന്നിരുന്നു.വിസ്തൃമായ തേയിലത്തോട്ടത്തിൽ കുന്നിൻ മുകളിൽ വളഞ്ഞും പുളഞ്ഞും പ്രത്യക്ഷപ്പെട്ടിട്ടുള്ള വിണ്ടുകീറലിന്റെ യഥാർത്ഥകാരണം കണ്ടെത്താൻ ജിയോളജിസ്റ്റിനെ വരുത്തുമെന്നായിരുന്നു റവന്യൂവകുപ്പധികൃതർ പ്രദേശവാസികളെ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ചെറുവരലനക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

തുടർച്ചയായി മഴപെയ്യുമ്പോൾ പരിസരപ്രദേശങ്ങളിൽ പലഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടാവാറുണ്ട്. ഈർപ്പം തങ്ങിനിന്ന് മണ്ണിന് ബലക്ഷയം സംഭവിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്തരമൊരുസ്ഥിതി വിശേഷം കുന്നിന്മുകകളിൽ ഭൂമി വിണ്ടുകീറയപ്രദേശത്തും നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

കഴിഞ്ഞദിവസങ്ങളിൽ മഴകനത്തപ്പോൾ ഇവിടെ നിന്നും താമസക്കാരെ മാറ്റാൻ റവന്യൂ അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നീക്കം നടത്തിയിരുന്നു.രാത്രി 10 മണിയോടടുത്താണ് ഉദ്യോഗസ്ഥ സംഘം അറിയിപ്പുമായി ലയങ്ങളിലെത്തിയതെന്നും തുടർന്ന് ഒരു വിഭാഗം താമസക്കാർ സമീപത്തെ ബന്ധുവീടുകളിലും മറ്റുമെത്തി രാത്രി കഴിച്ചുകൂട്ടുകയായിരുന്നെന്നുമാണ് കോളനിവാസികൾ പങ്കുവയ്ക്കുന്ന വിവരം.

ഇതിനിടെ പരാതിയുമായി രംഗത്തുള്ളവരെ പിൻതിരിപ്പിക്കാൻ കണ്ണൻദേവൻ റ്റീ കമ്പിനിയുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.നേരത്തെ പരാതിക്കാർക്കൊപ്പം നിന്നിരുന്നവരിൽ ചിലർ ഇപ്പോൾ കമ്പനിയുടെ നിലപാടുകൾക്കൊപ്പമാണെന്നും ഇവർ ഉൾപ്പെടുന്ന സംഘം പരാതിയുമായി രംഗത്തുള്ളവരുടെ മനോവീര്യം തകർക്കാൻ തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP