Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

റഹിമിനെ ഷാനി പൊളിച്ചടുക്കിയത് അതി ദാരുണമായി! സർക്കാരിനെതിരെ ഉയരുന്ന ആരോപണ കടലിൽ സിപിഎം പ്രതിനിധികൾ പതറുന്നു; ഓരോ ചർച്ചയും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു; ഉത്തരം മുട്ടിയതോടെ ചോദ്യത്തെ നേരിടാതിരിക്കാൻ ചാനലുകൾ കൂട്ടത്തോടെ ബഹിഷ്‌കരിക്കാൻ സിപിഎം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദങ്ങൾ ചർച്ച ചെയ്യാൻ ഇനി സിപിഎം പ്രതിനിധികൾ ഉണ്ടാവില്ല; ഇന്നലെ മുതൽ ബഹിഷ്‌കരണം നിലവിൽ വന്നു

റഹിമിനെ ഷാനി പൊളിച്ചടുക്കിയത് അതി ദാരുണമായി! സർക്കാരിനെതിരെ ഉയരുന്ന ആരോപണ കടലിൽ സിപിഎം പ്രതിനിധികൾ പതറുന്നു; ഓരോ ചർച്ചയും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു; ഉത്തരം മുട്ടിയതോടെ ചോദ്യത്തെ നേരിടാതിരിക്കാൻ ചാനലുകൾ കൂട്ടത്തോടെ ബഹിഷ്‌കരിക്കാൻ സിപിഎം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദങ്ങൾ ചർച്ച ചെയ്യാൻ ഇനി സിപിഎം പ്രതിനിധികൾ ഉണ്ടാവില്ല; ഇന്നലെ മുതൽ ബഹിഷ്‌കരണം നിലവിൽ വന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചർച്ച ചെയ്ത് ചർച്ച ചെയ്ത് സിപിഎം തോൽവി സമ്മതിക്കുകയാണ്. സ്വർണ്ണ കടത്തിലേയും ലൈഫ് മിഷനിലേയും ആരോപണങ്ങളെ പ്രതിരോധിക്കാൻ ക്യാപ്‌സ്യൂളുകൾ ഇറക്കി സിപിഎമ്മിന് മടുത്തു. ചാനൽ ചർച്ചയിൽ എല്ലാവരും പൊളിയുന്നു. അതുകൊണ്ട് തന്നെ ഇനി അവർ ചർച്ചയ്ക്കില്ല. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനൽ ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സിപിഎം തീരുമാനം. തൽക്കാലം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചർച്ചകൾക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം എടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്നു നടന്ന ചാനൽ ചർച്ചകളിലൊന്നും സിപിഎം പ്രതിനിധികൾ പങ്കെടുത്തില്ല.

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളിലാണ് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ പ്രൈം ടൈം ചർച്ചകൾ നടത്തിയത്. നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചതിനാൽ അവിടെ പാർട്ടിയുടെ അനുഭാവികളായ നിരീക്ഷകരാണ് ചർച്ചയ്ക്ക് എത്തിയിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിൽ മനോരമയിലും മാതൃഭൂമിയിലും ചർച്ചയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു. അതും മതിയാക്കുകയാണ് സിപിഎം എന്നതാണ് സൂചന. സ്വപ്‌നയുടെ മൊഴി ചർച്ച ചെയ്താൽ പ്രതിരോധത്തിന് ഒന്നുമില്ലെന്ന വിലയിരുത്തലിലാണ് ഇത്.

കുറച്ചുനാളായി ചാനലുകൾ ചർച്ചയ്ക്കുള്ളവരെ നേരിട്ടല്ല വിളിക്കേണ്ടത്. ഇതിനായി ചാനലുകൾ എകെജി സെന്ററിൽ വിളിക്കുകയും വിഷയം പറഞ്ഞാൽ പ്രതിനിധികളെ അവർ നിശ്ചയിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്നലെ മാതൃഭൂമി ചാനൽ സ്വർണക്കടത്ത് വിഷയത്തിൽ ചർച്ചയ്ക്കായി പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടെപ്പോൾ എൻഎൻ കൃഷ്ണദാസിനെ എകെജി സെന്റർ ചുമതലപ്പെടുത്തി. എന്നാൽ അദ്ദേഹം ചർച്ചയിൽ നിന്നും ഒഴിവായി.  മനോരമയടക്കമുള്ള ചാനലുകൾ പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്ററിൽ വിളിച്ചെങ്കിലും ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം അറിയിക്കുകയായിരുന്നു.

സ്വപ്ന സുരേഷിന്റെ മൊഴിയിൽ മുഖ്യമന്ത്രി കുരുക്കിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്. 2017ൽ കോൺസുലേറ്റ് ജനറലിനൊപ്പം മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടുവെന്നും മുഖ്യമന്ത്രിയാണ് ശിവശങ്കരനെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചാനൽ ചർച്ചകൾ നടന്നത്.  സിപിഎം പ്രതിനിധികൾ ഒഴിഞ്ഞു നിന്നതോടെ ചില ഇടതു നിരീക്ഷകരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ചില ചാനലിൽ ഘടകകക്ഷി നേതാക്കളും പങ്കെടുത്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ ചാനൽ ബഹിഷ്‌ക്കരണം ഗുണം ചെയ്യില്ലെന്ന അഭിപ്രായവും ചില നേതാക്കൾക്കുണ്ട്. എന്നാൽ ഇത് പാർട്ടിക്കുള്ളിൽ പറയാൻ നേതാക്കൾക്ക് ധൈര്യമില്ല. മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നുവെന്നു വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. അതിന് ശേഷം സ്വപ്നയെ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ മൊഴി ജന്മഭൂമി പുറത്തു വിട്ടത് ഇതോടെ സിപിഎം പ്രതിസന്ധിയിലായി.

ഈ സാഹചര്യത്തിലാണ് ചർച്ചകളിൽ നിന്നുള്ള പിന്മാറ്റം. ഒരേ വിഷയം തന്നെ ആവർത്തിച്ചു ചർച്ച ചെയ്യുമ്പോൾ അതിൽ പങ്കെടുക്കേണ്ടെന്നാണു തീരുമാനമെന്നു നേതാക്കൾ വ്യക്തമാക്കി. അതേസമയം ചാനലുകളിലെ മറ്റു ചർച്ചകളിൽ പങ്കെടുക്കും. സ്വപ്‌നാ-ലൈഫ് മിഷൻ കേസുകളിൽ പ്രധാന വഴിത്തിരിവുകളുണ്ടായാലോ എന്നാരാഞ്ഞപ്പോൾ 'അത് ആ ഘട്ടത്തിൽ ആലോചിക്കും' എന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം. വികസനരംഗത്തെ സർക്കാരിന്റെ ശ്രമങ്ങൾക്കു മാധ്യമങ്ങൾ പരിഗണന നൽകുന്നില്ലെന്നും ഈ സമീപനം തിരുത്തണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു.

മനോരമ ചർച്ചയിൽ ഡിവൈഎഫ്‌ഐ സെക്രട്ടറി എഎ റഹിമിനെ അവതാരകയായ ഷാനി പ്രഭാകരൻ പൊളിച്ചടുക്കിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇത്തരം ചർച്ചകൾ സിപിഎമ്മിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ മൊഴി പുറത്തു വന്നത്. ഇത് പിണറായിയെ വെട്ടിലാക്കുന്നതുമായി.

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട മനോരമ ചർച്ചയിൽ റഹീമിനെ പൊളിച്ചടുക്കി ഷാനി പ്രഭാകർ താരമായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ യുനീടാക്ക് കമ്പനിയുടെ ഇടപെടലും അഴിമതയും സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് ചോദ്യം നിരത്തിയത്. എന്നാൽ മാങ്ങാ എന്നു പറയുമ്പോൾ തേങ്ങാ എന്ന മറുപടിയാണ് ചർച്ചയിൽ ഡിവൈഎഫ്‌ഐ പ്രതിനിധിയിൽ നിന്ന് എത്തിയത്.

ചർച്ചയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:-

ഷാനി: 15-ാം തീയതി സ്വപ്ന നൽകിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യുണിടാക്ക് എം.ഡി ശിവശങ്കറിനെ കണ്ടത് എന്ന് ഷാനി ചോദ്യം ആവർത്തിച്ചത്...

റഹീം:താങ്കൾ ഈ ചോദ്യം ചോദിക്കാനുണ്ടായ ഉപോൽബലകമായ ഘടകം എന്താണ്.ഷാനി: ഇ.ഡി എഴുതിവച്ചിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെന്ന് ഷാനി പ്രഭാകർ ഉത്തരം നൽകുന്നു. (എന്നാൽ ഉത്തരം മുട്ടിയ റഹീം ചോദ്യത്തിൽ കൃത്യമായ ഉത്തരം നൽകാതെ സാഹിത്യം വിളമ്പുന്നു)

ചോദ്യം ആവർത്തിക്കുന്ന വേളയിൽ റഹീമിന്റെ മറുപടി ആ മൊഴിയെ പശ്ചാത്തലമാക്കി ചോദ്യം ചോദിക്കാൻ പാടുണ്ടോ എന്നാണ്...

എന്നാൽ വ്യക്തമായ മറുപടി നൽകാൻ റഹീം തയ്യാറാകണമെന്ന് ചാനൽ അവതാരക പറയുന്നു...

റഹീം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും, മൊഴി മാത്രമല്ല കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ് എന്ന് ഷാനി പ്രതികരിക്കുന്നു.

ഇതോടെ ചിരിച്ചു കൊണ്ടായി പിന്നീട് റഹീമിന്റെ ചർച്ച.... കുറ്റപത്രത്തിൽ പറഞ്ഞ മൊഴിയും കുറ്റപത്രത്തിൽ ഇല്ലാത്ത മൊഴിയും തമ്മിൽ വല്യ വ്യത്യാസം ഇല്ലായെന്നാണ് റഹീമിന്റെ മറുപടി... (ചർച്ചയിലുള്ള മറ്റ് അതിഥികൾ ചിരിക്കുന്നു)

മറുപടിയില്ലാതെ ഒഴിഞ്ഞു മാറുകയാണോ എന്ന് ചോദ്യം ആവർത്തിച്ചതോടെ. ചർച്ച അവസാനിപ്പിച്ച് എഴുനേറ്റ് പോകാനായിരുന്നു റഹീമിന്റെ നീക്കം. ഞാൻ ഫേസ്‌ബുക്കിലൂടെ കൃത്യമായ മറുപടി നൽകുമെന്ന് പറഞ്ഞ് റഹീം ചർച്ചയിൽ കയർത്തതോടെ മറുപടി പറഞ്ഞിട്ട് താങ്കൾ ഇവിടെ നിന്ന് പോയാൽ മതി എന്നായി അവതാരകയുടെ പക്ഷം. ചർച്ചയിൽ പങ്കെടുത്ത മറ്റ് അതിഥികളോട് ക്ഷമാപണം നടത്തിയാണ് ഷാനി ചർച്ച തുടർന്നത്. മൂന്ന് മിനിട്ട് നൽകിയാണ് റഹീമിന് ഉത്തരം പറയാൻ അവസരം നൽകിയത്.

എന്നാൽ തന്റെ ഊഴമെത്തിയ റഹീം ചർച്ചയിൽ കൃത്യമായ ഉത്തരമില്ലാതെ വിയർത്തതോടെ അവതാരികയ്ക്ക് നേരെയായി. അങ്ങ്.. ഓരോ കാര്യങ്ങളും മനസിലാക്കു.. ഇടയ്ക്ക് ഇടപെടരുത് എന്നായിരുന്നു മറുപടി....

ശിവശങ്കറിന് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് പറയുമ്പോൾ എന്ത് ഉത്തരവാദിത്തം എന്നാണ് ഷാനി തിരികെ ചോദ്യം ആവർത്തിക്കുന്നത്.

എന്നാൽ എനിക്ക് സമയം തരാതെ സ്റ്റിക്കറാക്കി ഒട്ടിക്കാനാണ് പദ്ധതിയെങ്കിൽ നടക്കില്ലെന്നായി റഹീമിന്റെ വാദം. ഏകപക്ഷീയമായി നിറഞ്ഞാടി നിങ്ങൾ അവതരിപ്പിച്ചോളു എന്നാണ് അദ്ദേഹത്തിന്റെ രോഷാകുലമായ മറുപടി.

ചർച്ചയിൽ സിപിഎം പങ്കെടുക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്.... ചർച്ചയിൽ ക്ഷണിച്ചതിനാൽ വന്നു... ഉത്തരമില്ലാത്തവരാണെങ്കിൽ വരേണ്ട സാഹചര്യമില്ല... ഒരു പൊളിറ്റിക്കൽ ചോദ്യം പോലും വിഷ്ണുനാഥിനോട് ചോദിച്ചിട്ടില്ല... ഉത്തരമുള്ള എന്നെ ഉത്തരംമുട്ടിയവനായി ചിത്രീകരിക്കാനാണ് ലക്ഷ്യം എങ്കിൽ ഉത്തരമില്ലാതെ സിപിഎം പ്രതിനിധി പോയി എന്ന് നിങ്ങൾക്ക് എഴുതാൻ കഴിയും. (ചർച്ച അവസാനിക്കുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP