Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചങ്ങനാശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യുമോണിയയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു; കഴിഞ്ഞദിവസം മരിച്ച അന്തേവാസിക്കും ന്യുമോണിയ ബാധിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ട്; കോവിഡോ, എച്ച്.വൺ എൻ.വണോ മരണകാരണമല്ലെന്ന് ഡി.എം.ഒ; ഡോക്ടർമാരുടെ പരിശോധനകളിൽ വീഴ്ചവന്നിട്ടില്ലെന്നും കണ്ടെത്തൽ; തൃക്കൊടിത്താനത്തെ അഗതിമന്ദിരത്തിലെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് നാട്ടുകാരും

മറുനാടൻ ഡെസ്‌ക്‌

 

കോട്ടയം: ചങ്ങനാശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണത്തിന് കാരണമായത് ന്യുമോണിയയെന്ന് മെഡിക്കൽ റിപ്പോർട്ട്.. ഇന്നുമരിച്ച യോഹന്നാന്റെ പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തൽ. ശരീരത്തിലോ ആന്തരികാവയവങ്ങൾക്കോ ക്ഷതമില്ല. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞദിവസം മരിച്ച ഗിരീഷിനും ന്യൂമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്തെ മാനസികചികിൽസാകേന്ദ്രത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികൾ മരിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കോവിഡ് നയന്റീനോ എച്ച്.വൺ.എൻ.വണ്ണോ അല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമിതമായി മരുന്നോ വിഷപദാർഥങ്ങളോ ഉള്ളിൽച്ചെന്നിട്ടുണ്ടോ എന്നറിയാൻ സാംപിളുകൾ രാസപരിശോധനയ്ക്കയച്ചു.

പുതുജീവൻ ട്രസ്റ്റ് മാനസികചികിത്സ കേന്ദ്രത്തിലാണ് മൂന്ന് ദുരൂഹമരണങ്ങൾ നടന്നത്. അവശനിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഷെറിൻ, ഗിരീഷ്, യോഹന്നാൻ എന്നിവരാണ് മരിച്ചത്. മറ്റ് ആറുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോവിഡ് 19, എച്ച്1എൻ1 തുടങ്ങിയ രോഗലക്ഷണങ്ങൾ സംശയിച്ചിരുന്നെങ്കിലും അവയൊന്നുമല്ല മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുരൂഹത ആരോപിച്ച നാട്ടുകാർ പൊലീസിൽ പരാതി നൽകി. ചികിൽസയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശസംബന്ധമായ പ്രശ്‌നമെന്നും, പുതുജീവൻ ട്രസ്റ്റിനെക്കുറിച്ച് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലന്നും കോട്ടയം കലക്ടർ പി.കെ.സുധീർ ബാബു പറഞ്ഞു. സ്ഥാപനത്തിന് ലൈസൻസ് ഉണ്ട്.

'ഷെറിന്റേയും യോഹന്നാന്റേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതായും, ഗിരീഷിന്റെ മൃതദേഹം ബന്ധുക്കൾ എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും സ്ഥാപന ഡയറക്ടർ വിസി ജോസഫ് പറഞ്ഞു. എല്ലാവരും സമാനമായ ലക്ഷണങ്ങളാണ് കാണിച്ചത്.രാസപരിശോധനക്കായി സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മരണകാരണം കോവിഡോ എച്ച് വൺ എൻ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണവും എത്തിയിരുന്നു. ഇന്ന് ഉച്ചയോടെ മന്ദിരത്തിലെ മൂന്നാമത്തെ അന്തേവാസിയും മരിച്ചതോടെയാണ് ദുരൂഹത ഉയർന്നത്. ചങ്ങനാശേരിയിലെ പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ തുടർ മരണങ്ങൾ ഒരേ രീതിയിലുള്ളതായിരുന്നുവെന്ന് ഡിഎംഒ. ഇത് പകർച്ചവ്യാധികൊണ്ടല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല് മരിച്ച രണ്ടാൾക്കും ന്യുമോണിയ ആണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ഇവർക്ക് ക്ഷീണം ബാധിച്ചുവെന്നാണ് നമുക്ക് ലഭിച്ച വിവരം. പ്രഷർ താഴ്ന്നു. ഇതേ തുടർന്നാണ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെയും മരണം ഒരേ രീതിയിലാണ് എന്നാണ് നമുക്ക് ലഭിച്ച വിവരം.പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അശാസ്ത്രീയമാണെന്ന് പറയാൻ സാധിക്കില്ല. എംബിബിഎസ് കഴിഞ്ഞ ഡോക്ടർമാരാണ് അവിടെയുള്ളത്. രണ്ട് പേർ സൈക്യാട്രിസ്റ്റാണ്. ഒരു ജൂനിയർ ഡോക്ടറും അവിടെയുണ്ട്.'

'ചികിത്സയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ച ആരോപണമായി വന്നതോടെ ഡി.എം.ഒ സ്ഥലത്തെത്തി പരിശോധന നടത്തിയത്.. ആദ്യം ഒരാൾ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൾ കൊണ്ടുപോയി. അവിടെയെത്തും മുൻപ് മരിച്ചു. ന്യുമോണിയ ആണോയെന്ന് പരിശോധിച്ചു. അതല്ലെന്ന് പരിശോധനയിൽ ആദ്യം കണ്ടെത്തിയത്. രണ്ടാമത്തെ രോഗിയെ പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിച്ചില്ല. മൂന്നാമത്തെ രോഗിയെ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. പരിശോധനാ ഫലം കാത്തിരിക്കുകയാണ്.' വിഷാംശമാണോ, എന്തെങ്കിലും മരുന്നിന്റെ പ്രശ്നമാണോയെന്ന് വിശദമായ പരിശോധനയിലേ മനസിലാകൂവെന്നും ജേക്കബ് വർഗീസ് മുൻപ് പ്രതികരിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ന്യുമോണിയ സ്ഥീരീകരിച്ചിരിക്കുകയാണ്.

മൂന്ന് ദിവസം മുൻപാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കൽ മിഷൻ, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിലും ഒരാൾ ഇന്ന് രാവിലെയും മരിച്ചു. സംഭവം വാർത്തയായതിന് പിന്നാലെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP