Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

രണ്ടു മാസം മുൻപ് നടത്തിയ പ്രസംഗം കട്ട് ചെയ്തെടുത്തിട്ട് ഇന്നലെ പറയുന്നത് പോലെ പ്രചരിപ്പിക്കുന്നു; അന്നൊരു വാക്കിൽ എനിക്ക് പിഴ പറ്റി; എങ്ങനെയും അധിക്ഷേപിക്കുന്നു; 'ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്റർ' പ്രസംഗത്തിലെ ട്രോളുകൾക്ക് ചാണ്ടി ഉമ്മന്റെ മറുപടി

രണ്ടു മാസം മുൻപ് നടത്തിയ പ്രസംഗം കട്ട് ചെയ്തെടുത്തിട്ട് ഇന്നലെ പറയുന്നത് പോലെ പ്രചരിപ്പിക്കുന്നു; അന്നൊരു വാക്കിൽ എനിക്ക് പിഴ പറ്റി; എങ്ങനെയും അധിക്ഷേപിക്കുന്നു; 'ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്റർ' പ്രസംഗത്തിലെ ട്രോളുകൾക്ക് ചാണ്ടി ഉമ്മന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രണ്ട് ദിവസമായി സൈബറിടത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ എയറിലാണ്. ഒരു പ്രസംഗത്തിലെ പിഴവാണ് ചാണ്ടി ഉമ്മനെ എയറിലാക്കിയത്. ഒരു പ്രസംഗത്തിൽ ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞതിന്റെ പേരിലാണ് ചാണ്ടിക്കെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്. ഒരു നാവുപിഴയാണ് ഇത് വിവാദമാകാൻ ഇടയാക്കിയത്. ഈ പ്രസംഗം വിവാദമായതോടെ മറുപടിയുമായി ചാണ്ടി ഉമ്മൻ രംഗത്തുവന്നു.

താൻ രണ്ടു മാസം മുൻപു നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതു പോലെ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞത് ഇപ്പോൾ എങ്ങനെ ഓർമ വന്നെന്ന് അറിയില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്കു രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളായതോടെയാണ് ചാണ്ടി ഉമ്മന്റെ മറുപടി.

''ഇന്നലെ ഞാനൊരു വിഡിയോ കണ്ടു, എനിക്കു ചിരി വന്നു. രണ്ടു മാസം മുൻപ് ഞാൻ നടത്തിയ ഒരു പ്രസംഗം കട്ട് ചെയ്‌തെടുത്തിട്ട് ഇന്നലെ ഞാൻ പറയുന്നതുപോലെയാണ് പ്രചരിപ്പിക്കുന്നത്. അപ്പ മരിച്ച സാഹചര്യത്തിൽ, ഞാൻ കടന്നു പോയ മാനസികാവസ്ഥ നിങ്ങൾക്കറിയാം. അന്നൊരു ഒരു വാക്കിൽ എനിക്ക് പിഴ പറ്റി. അതെങ്ങനെയാണ് ഇന്നലെ വന്നതെന്ന് ഞാൻ ഓർത്തു. രണ്ടു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞ കാര്യ ഇന്നലെ എങ്ങനെയാണ് ഓർമ വന്നതെന്ന് എനിക്ക് മനസ്സിലായില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണ്.'' ചാണ്ടി ഉമ്മൻ പറഞ്ഞു.

''കഴിഞ്ഞ ഒൻപതു വർഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി, എന്റെ പിതാവിനെ വേട്ടയാടി. ദേശാഭിമാനി എന്തൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എനിക്ക് നല്ല ഓർമയുണ്ട്. 2013 ജൂലൈയിൽ ഒരു യൂത്ത് കോൺഗ്രസ് ക്യാംപിൽ പങ്കെടുക്കുന്നതിനിടെ രാവിലെ പത്രം വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എനിക്കും ഗണേശിനും പിന്നെ... ഞാൻ പറയുന്നില്ല, ഭൂമിയുണ്ടെന്നാണ് പറയുന്നത്. ഈ ഭൂമി തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറേ നാളായില്ലേ. കിട്ടിയില്ലേ? ഈ വാർത്ത കൊടുത്തത് കോൺഗ്രസുകാരാണോ?

നിയമസഭയിലെ പ്രസംഗം കേട്ടപ്പോ എനിക്ക് തോന്നി ഇതൊക്കെ ചെയ്തത് കോൺഗ്രസാണെന്ന്. എന്നോടു കുറേ ചോദ്യങ്ങളും പറച്ചിലുമൊക്കെ ഉണ്ടായിരുന്നു. എനിക്കൊന്നും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു.ശത്രുപക്ഷം നിങ്ങൾകുടെയാണെന്നാണ് അവർ പറയുന്നത്. ഇപ്പോൾ വീണ്ടും അധിക്ഷേപവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടൊന്നും ഞങ്ങൾ തളരില്ല. എന്തൊക്കെ ചെയ്താലും തളരില്ല. '' ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതിനിടെ മറിയം ഉമ്മനെതിരെയും നികൃഷ്ടമായ സൈബർ ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് കാണിച്ച് മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണ ശേഷവും അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും ഭയക്കുന്നതുകൊണ്ടാണ് അത് തുടരുന്നത് എന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ 'ഉമ്മൻ ചാണ്ടി'യ്ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.

'പോരാളി ഷാജി' ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് സൈബർ ആക്രമണം ഉണ്ടായിരുന്നു. അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP