Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥതയിൽ രാവിലെ പത്രങ്ങൾ വായിച്ചുതീർത്തു; ബ്രേക്ഫാസ്റ്റിന് ദോശ; നിന്നുകൊണ്ട് അൽപനേരം ടിവി കണ്ടു; ചുറ്റും ആളും ആരവവുമില്ലാതായപ്പോൾ പകൽ ഉറങ്ങാത്ത ആൾ അല്പം മയക്കത്തിലും; കോവിഡ് പോസിറ്റീവായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥതയിൽ രാവിലെ പത്രങ്ങൾ വായിച്ചുതീർത്തു; ബ്രേക്ഫാസ്റ്റിന് ദോശ; നിന്നുകൊണ്ട് അൽപനേരം ടിവി കണ്ടു; ചുറ്റും ആളും ആരവവുമില്ലാതായപ്പോൾ പകൽ ഉറങ്ങാത്ത ആൾ അല്പം മയക്കത്തിലും; കോവിഡ് പോസിറ്റീവായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എപ്പോഴും ചുറ്റും ആൾ വേണം. ഒറ്റയ്ക്ക് നടക്കുന്ന പരിപാടി ഇല്ല. ആൾക്കൂട്ടമാണ് അദ്ദേഹത്തിന്റെ ലഹരി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെക്ക് മുതൽ വടക്ക് വരെ ഓടി നടന്ന ശേഷവും വലിയ വിശ്രമമില്ല. വ്യാഴാഴ്ച പരിശോധനാ ഫലം വന്നപ്പോഴാണ് അറിഞ്ഞത് കോവിഡ് പോസിറ്റീവാണെന്ന്. ഐസൊലേഷനിൽ ഇരിക്കുക സാധാരണക്കാർക്ക് ഏറ്റവും മുഷിച്ചിലുള്ള കാര്യമാണ്. ജനകീയനായ ഉമ്മൻ ചാണ്ടിക്കാവാട്ടെ അതാലോചിക്കാൻ പോലും വയ്യ. ഏതായാലും സുഖവവിരം അന്വേഷിക്കുന്നവരോട് മകൻ ചാണ്ടിഉമ്മന് ഒന്നേ പറയാനുള്ളുL: ആരോഗ്യനില തൃപ്തികരം.

എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതായി ചാണ്ടി ഉമ്മൻ ഫേസ്‌ബുക്കിൽ കുറിച്ചു.പിതാവ് സുഖമായിട്ട് ഇരിക്കുന്നുവെന്നും നെഞ്ചിലെ പ്രശ്‌നങ്ങൾ മാറിയെന്നും എല്ലാം സാധാരണ നിലയിൽ ആയെന്നും ചാണ്ടി ഉമ്മൻ കുറിച്ചു.

ആശുപത്രിയിൽ നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചാണ് ചാണ്ടി ഉമ്മൻ ഇങ്ങനെ കുറിച്ചത്. ഉമ്മൻ ചാണ്ടി ടി വി കാണുന്നതിന്റെയും പത്രം വായിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഇക്കാര്യങ്ങൾ ചാണ്ടി ഉമ്മൻ കുറിച്ചത്.

കഴിഞ്ഞദിവസമാണ് ഉമ്മൻ ചാണ്ടിക്ക് കോവിജ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കഴിഞ്ഞു വരികയായിരുന്നു ഉമ്മൻ ചാണ്ടി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

.'അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല.. എല്ലാം നോർമലാണ്'എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രക്ത പരിശോധനയ്ക്കടക്കം അദ്ദേഹത്തെ വിധേയനാക്കി. ഓക്സിജൻ ലെവൽ 97 ആണ്. ഹൃദയസംബന്ധമായ പരിശോധനകളടക്കം നടത്തി. അഞ്ച് ദിവസമായി പനി ഉണ്ടായിരുന്നെങ്കിലും ശരീരഭാരം വർദ്ധിച്ചിട്ടുണ്ട്.

രാവും പകലുമില്ലാതെ ഓടിയ വ്യക്തി മുറിക്കുള്ളിൽ വിശ്രമിച്ചോളുമല്ലോ എന്നാണ് വീട്ടുകാർ പറയുന്നത്. അപ്പയ്ക്ക് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥത രാവിലെ പത്രങ്ങളെല്ലാം വായിച്ചാണ് തീർത്തതെന്ന് മകൻ ചാണ്ടി ഉമ്മൻ. ടി വി എഴുന്നേറ്റ് നിന്നാണ് കണ്ടത്. രാവിലെ ദോശയാണ് കഴിച്ചത്. ആഹാരം കഴിച്ച ശേഷം അൽപ്പം മയക്കത്തിലാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു. പകൽ ഉമ്മൻ ചാണ്ടി ഉറങ്ങാറില്ല. ബന്ധിച്ച് ആശുപത്രി കിടക്കയിലാണെങ്കിലും ഉറങ്ങാൻ കിട്ടുന്ന അവസരം ഒരു അപൂർവ്വത തന്നെയാണ്. അദ്ദേഹത്തിന്റെ വീട്ടുകാർക്കാർക്കും കോവിഡ് ലക്ഷണങ്ങളില്ല.

Thank you for all prayers ,father is doing well.All vitals normal as well chest is clear , no fever as well in the morning.

ഇനിപ്പറയുന്നതിൽ Chandy Oommen പോസ്‌റ്റുചെയ്‌തത് 2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP