Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീയ്യർ സമുദായത്തെ അപമാനിക്കുന്നെന്ന് ആരോപണം; ചന്ദ്രിക ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ' തീയ്യരും ഹിന്ദുത്വവൽക്കരണവും ' എന്ന ലേഖനം സംഘപരിവാറിന്റെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു; ലേഖനം പിൻവലിച്ചത് കഥാകാരന്റെ നിർദ്ദേശ പ്രകാരമെന്ന് മാനേജ്മെന്റ്; നീക്കം ചെയ്തത് ചരിത്രവിഭാഗം പ്രഫസറായ പി.ആർ ഷിത്തോറിന്റെ ലേഖനം; മാതൃഭൂമിയെ പ്രതിസന്ധിയിലാക്കിയ മീശ നോവലിന് പിന്നാലെ പ്രതിഷേധം ഭയന്ന് ലേഖനം പിൻവലിച്ച് ചന്ദ്രികയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലബാറിലെ തീയ്യ സമുദായത്തിന്റെ പാരമ്പര്യം തുറന്ന് കാട്ടി ചന്ദ്രിക ആഴചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം സംഘ്പരിവാർ അനുകൂലികളുടെയും സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് പിൻവലിക്കുന്നു. സംഘടനകളുടെ കടുത്ത ഭീഷണിയെത്തുടർന്ന് ലേഖനം പിൻവലിക്കുന്നതായി ലേഖകൻ തന്നെയാണ് വെളിപ്പെടുത്തിയത്. പേരാമ്പ്ര ഗവ. കോളജ് ചരിത്രവിഭാഗം അസി. പ്രഫസർ പി.ആർ ഷിത്തോർ ആണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 2020 ജൂൺ 20 ന്റെ ചന്ദ്രിക ആഴ്ചപ്പതിപ്പ് കവർ സ്റ്റേറിയായി പ്രസിദ്ധീകരിച്ച 'തിയ്യരും ഹിന്ദുവൽകരണവും' എന്ന തന്റെ ലേഖനം പിൻവലിക്കണം എന്നാണ് ഷിത്തോർ ചന്ദ്രിക പത്രാധിപരോട് ആവശ്യപ്പെടുന്നത്. ഇതേ തുടർന്ന് ചന്ദ്രിക അവരുടെ ഫേസ് ബുക്ക് പേജിൽനിന്ന് ലേഖനം നീക്കി.

ലേഖനം തിയ്യ വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റും പ്രതിഷേധം ഉയർന്നിരുന്നു. ലേഖകനെ ചിലർ കഴിഞ്ഞ ദിവസം നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നതായാണ് അറിയുന്നത്. . ഇതിനു പുറമെ ലേഖനത്തിനെതിരെ ചന്ദ്രിക കോഴിക്കോട് ഓഫീസിലേക്ക് ഇന്ന് ചിലർ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.

''പാരമ്പര്യമായി കീഴാള സമുദായങ്ങളോട് എന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ചു പോരുന്ന ചന്ദ്രികയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ താല്പര്യമില്ലാത്തതു കൊണ്ടും എസ്എൻഡിപി , തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തിലും ലേഖനം സ്വമേധയാ നീക്കാൻ ആവശ്യപ്പെടുകയാണ്. ആയതിനാൽ കൂടുതൽ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിൻവലിക്കാൻ എഡിറ്ററോട് അഭ്യർത്ഥിക്കുന്നു .' എന്നാണ് ഷിത്തോർ തന്റെ പോസ്റ്റിൽ പറയുന്നത്. ഈ വിവാദം വർഗീയമായി ഉപയോഗിക്കപ്പെടാതിരിക്കാനാണ് ലേഖനം പിൻവലിക്കുന്നതെന്ന് ഷിത്തോർ പ്രതികരിക്കുന്നു.

തീയ സമൂദായം എങ്ങനെയാണ് ഹിന്ദുവൽക്കരിക്കപ്പെട്ടത് എന്നതിനെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് തയ്യാറാക്കിയതായിരുന്നു ലേഖനം. ഇത് ഒരേ സമയം ഹിന്ദുത്വ സംഘടനകളെയും ചില ഈഴവ സംഘടനകളെയും ചൊടപ്പിക്കുകയും അവർ സോഷ്യൽ മീഡിയ വഴി വലിയ എതിർപ്പ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിഷേധത്തെ തുടർന്ന ചന്ദ്രിക ആഴ്ചപതിപ്പിന്റെ ഫേസ്‌ബുക്ക് പേജിൽനിന്നും ലേഖനം നീക്കിയിട്ടുണ്ട്.സംഘപരിവാർ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് എസ് ഹരീഷിന്റെ നോവൽ മീശ മാതൃഭൂമി ആഴ്ചപ്പതിപ്പ് പിൻവലിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പിലും സമാന സംഭവം അരങ്ങേറുന്നു എന്നാണ് പുതിയ സംഭവത്തിലൂടെ തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP