Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം; ഓഗസ്റ്റ് 20 ന് ചന്ദ്രയാൻ ചന്ദ്രനോടടുത്ത ഭ്രമണപഥത്തിലെത്തും; സെപ്റ്റംബർ ഏഴിന് ലാന്റർ വിക്രം ചന്ദ്രനിലിറങ്ങും; ഇസ്രോയുടെ നേട്ടത്തെ വാനോളം പുകഴ്‌ത്തി ചൈന; ചാന്ദ്ര പരിവേഷണത്തിന് ഇന്ത്യയുമായി സഹകരിക്കാനും തയ്യാർ; നല്ല അയൽക്കാരായി ചൈനയും ഇന്ത്യയും മാറുമെന്ന പ്രതീക്ഷയിൽ ലോകവും; ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യൻ കുതിപ്പ് നയതന്ത്ര പ്രതീക്ഷയിലേക്കും കടക്കുമ്പോൾ

ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം; ഓഗസ്റ്റ് 20 ന് ചന്ദ്രയാൻ ചന്ദ്രനോടടുത്ത ഭ്രമണപഥത്തിലെത്തും; സെപ്റ്റംബർ ഏഴിന് ലാന്റർ വിക്രം ചന്ദ്രനിലിറങ്ങും; ഇസ്രോയുടെ നേട്ടത്തെ വാനോളം പുകഴ്‌ത്തി ചൈന; ചാന്ദ്ര പരിവേഷണത്തിന് ഇന്ത്യയുമായി സഹകരിക്കാനും തയ്യാർ; നല്ല അയൽക്കാരായി ചൈനയും ഇന്ത്യയും മാറുമെന്ന പ്രതീക്ഷയിൽ ലോകവും; ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യൻ കുതിപ്പ് നയതന്ത്ര പ്രതീക്ഷയിലേക്കും കടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: ആദ്യ ഭൂഭ്രമണപഥം ഉയർത്തലിന് ശേഷവം ചന്ദ്രയാൻ 2 പേടകത്തിന്റെ പ്രവർത്തനം പ്രതീക്ഷകൾക്കും മുകളിൽ. ഭൂമിയുടെ ഏറ്റവുമടുത്ത് 230.5 കിലോമീറ്ററും (പെരിജി), ഏറ്റവുമകലെ 45,163 കിലോമീറ്ററും (അപ്പോജി) അകലം വരുന്ന ഭ്രമണപഥത്തിലേക്കാണു പേടകം ഉയർത്തിയത്. ചന്ദ്രയാന് ലക്ഷ്യം നിറവേറ്റാനാകുമെന്ന പ്രതീക്ഷ ശക്തമാക്കുന്ന തരത്തിലാണ് ഓരോ ഘട്ടവും പുരോഗമിക്കുന്നത്. 6 ഘട്ടമായി ഭ്രമണപഥമുയർത്തിയശേഷം ഓഗസ്റ്റ് 14 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ യാത്ര തുടങ്ങും. 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. സെപ്റ്റംബർ 7 നാണ് പേടകത്തിലെ ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുക. ഈ ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ഐഎസ് ആർ ഒ.

എല്ലാം ആസൂത്രണം ചെയ്ത പോലെ സംഭവിച്ചാൽ ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതുവരെ സോവിയറ്റ് യൂണിയനും യുഎസിനും ചൈനയ്ക്കും മാത്രമേ ഇത് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണം ചെയ്തു ഡേറ്റയും ചിത്രങ്ങളും ശേഖരിക്കാനാണ് ചന്ദ്രയാൻ -2 ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ 2 ൽ ഉള്ളത്. ഓർബിറ്റർ, വിക്രം എന്ന് പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന് പേരിട്ടിരിക്കുന്ന റോവർ എന്നിവയാണ് ഇത്. ഓർബിറ്ററിന്റെ സഹായത്തോടെയാണ് ബഹിരാകാശ വാഹനം ചന്ദ്രനിലെത്തുന്നത്. സോഫ്റ്റ് ലാൻഡിംഗിന് ലാൻഡർ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവർ. 27 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്റെ ഭാരം.

ചന്ദ്രയാൻ വിക്ഷേപണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഉച്ചയ്ക്ക് 2.52 ന് പേടകത്തിലെ ഇന്ധനം ഉപയോഗിച്ചു 48 സെക്കൻഡിലാണു പുതിയ ഭ്രമണപഥത്തിലെത്തിയത്. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് എത്തിച്ച 17045475 ഭ്രമണപഥത്തിൽ നിന്നാണു പേടകത്തെ ഉയർത്തിയത്. അടുത്ത ഭ്രമണപഥമുയർത്തൽ നാളെ നടക്കും. അതിനിടെ ചന്ദ്രയാൻ-2 വിക്ഷേപണത്തെ വാനോളം പുകഴ്‌ത്തി ചൈനയും രംഗത്തെത്തി. ഗ്ലോബൽ ടൈംസ് ഉൾപ്പടെയുള്ള ചൈനീസ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ചന്ദ്രയാൻ-2 വിക്ഷേപണം വാർത്തയാക്കിയത്. ഇതോടൊപ്പം ഭാവിയിലെ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും ചൈന അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുങ്കിങ് ബെയ്ജിംഗിൽ പറഞ്ഞു. ചാന്ദ്ര പര്യവേഷണങ്ങൾ നടത്താൻ ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും ചേരാൻ ചൈന തയാറാണ്. ചന്ദ്രനെക്കുറിച്ചും അതിനപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും കൂടുതൽ കണ്ടെത്തേണ്ടത് മനുഷ്യരാശിയുടെ പങ്കിട്ട ദൗത്യമാണെന്നു ചുങ്കിങ് പറഞ്ഞു. ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ തലവൻ വു വീറെനും ഇന്ത്യയെ പ്രശംസിച്ചു.

ചന്ദ്രനിൽ പര്യവേക്ഷണം ചെയ്യാനുള്ള രാജ്യാന്തര ശ്രമങ്ങൾ ചൈനയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കും. എന്നാൽ ഈ വിഷയത്തിൽ സ്വന്തം പദ്ധതിയൊരുക്കി ആരുമായും മത്സരിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ സ്വന്തം ദൗത്യമായ ചാങ് -4 ജനുവരിയിൽ ചന്ദ്രന്റെ ദക്ഷിണധ്രുവ-ഐറ്റ്‌കെൻ പ്രദേശത്ത് വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ചന്ദ്രനിലെ പര്യവേക്ഷണത്തിന്റെ പേരിൽ ചൈനയും ഇന്ത്യയും ഒന്നിച്ചാൽ അത് രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സപെയ്സ് സെന്ററിൽ നിന്നും ജൂലൈ 22ന് ഉച്ചയ്ക്ക് 2,43നാണ് ചന്ദ്രയാൻ 2 പേടകവുമായി ജിഎസ്എൽവിയുടെ മാർക്ക് 3 / എം1 റോക്കറ്റ് കുതിച്ചുയർന്നത്. 17 ദിവസം ഭൂമിയെ വലം വെച്ച ശേഷം ചന്ദ്രനിലേക്ക് യാത്ര തിരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ദിവസം വലംവെച്ച ശേഷം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സമയക്രമം അനുസരിച്ച് ഇത് 13 ദിവസമായി കുറച്ചു.

ചന്ദ്രയാൻ-2 ഓഗസ്റ്റ് 20 ന് ചന്ദ്രനടുത്തെത്തുമെന്ന് ഐഎസ്ആർഓ അറിയിച്ചു. ജൂലായ് 26 ന് രാത്രി 1.09 നാണ് ഇനി ഭ്രമണപഥം ഉയർത്തുക. ഓർബിറ്റർ, ലാന്റർ, റോവർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ രണ്ടിലുള്ളത്. ഇതിൽ ഓർബിറ്റർ ആണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2379 കിലോഗ്രാം ആണ് ഓർബിറ്ററിന്റെ ഭാരം. വിക്രം എന്ന് വിളിപ്പേരുള്ള ലാന്റർ ആണ് ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുക. ഇതിന് 1471 കിലോഗ്രാം ആണ് ഭാരം. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് വിവര ശേഖരണം നടത്തുന്നതിനുള്ള റോവർ ഉള്ളത്.

പ്രജ്ഞാൻ എന്ന് വിളിപ്പേരുള്ള റോവറിന് 27 കിലോഗ്രാം ആണ് ഭാരം. ഓഗസ്റ്റ് 14നാണ് ചന്ദ്രയാൻ-2 റോവർ ചന്ദ്രനിലേക്ക് കുതിക്കുക. ഓഗസ്റ്റ് 20 ന് ചന്ദ്രനോടടുത്ത ഭ്രമണപഥത്തിലെത്തും. സെപ്റ്റംബർ ഏഴിനാണ് ലാന്റർ വിക്രം ചന്ദ്രനിലിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP