Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാൻഡറുമായി നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിക്കാൻ അടുത്ത 14 ദിവസം പരിശ്രമം; ഓർബിറ്ററിന് ഇനിയും ഏഴ് വർഷംവരെ ആയുസ്സ്; അപ്രതീക്ഷിത തിരിച്ചടി മറ്റു പദ്ധതികളെ ബാധിക്കില്ല; ദൗത്യത്തിന്റെ ഓരോ ഘട്ടവും ലോകം മുഴുവൻ വീക്ഷിച്ചത് പ്രതീക്ഷയോടെയും ആകാംക്ഷയോടെയും; ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാൻ രണ്ട് സമാനതകളില്ലാത്ത ദൗത്യം; 2.1 കിലോമീറ്റർ മുൻപ് വീണെങ്കിലും ചന്ദ്രയാൻ-രണ്ട് 95% വിജയമെന്ന് ഐ.എസ്.ആർ.ഒ

ലാൻഡറുമായി നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിക്കാൻ അടുത്ത 14 ദിവസം പരിശ്രമം; ഓർബിറ്ററിന് ഇനിയും ഏഴ് വർഷംവരെ ആയുസ്സ്; അപ്രതീക്ഷിത തിരിച്ചടി മറ്റു പദ്ധതികളെ ബാധിക്കില്ല; ദൗത്യത്തിന്റെ ഓരോ ഘട്ടവും  ലോകം മുഴുവൻ വീക്ഷിച്ചത് പ്രതീക്ഷയോടെയും ആകാംക്ഷയോടെയും; ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാൻ രണ്ട് സമാനതകളില്ലാത്ത ദൗത്യം; 2.1 കിലോമീറ്റർ മുൻപ് വീണെങ്കിലും ചന്ദ്രയാൻ-രണ്ട് 95% വിജയമെന്ന് ഐ.എസ്.ആർ.ഒ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; ദൗത്യത്തിന് തൊട്ടുമുൻപ് വീണെങ്കിലും ചന്ദ്രയാൻ-2 95% വിജയമെന്ന്‌ഐഎസ്ആർഒ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതൽ 95 ശതമാനം വരെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു. നിലവിൽ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.അതേസമയം നഷ്ടപ്പെട്ട ആശയ വിനിമയ ബന്ധം 14 ദിവസത്തിനുള്ളിൽ തിരിച്ചു കിട്ടിയേക്കുമെന്നും ഐ.എസ്.ആർ.ഒ പ്രതീക്ഷ പങ്കുവച്ചു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന് പൂർണ ലക്ഷ്യം കാണാനായിരുന്നില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെയെത്തി പ്രതീക്ഷ പകർന്ന വിക്രം ലാൻഡർ, മുൻനിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇപ്പോൾ ഐഎസ്ആർഒയുടെ വിശദീകരണം വന്നിരിക്കുന്നത്.

100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ ഏഴുവർഷത്തിലേറെ ചന്ദ്രനെ വലംവയ്ക്കും. നേരത്തെ പദ്ധതിയിട്ടതിലും ആറു വർഷം കൂടുതലാണിത്. ചന്ദ്രയാൻ2 ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയെ ഒപ്പം ചേർത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള പരിശ്രമത്തിലൂടെ മുൻ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാൻ2 നടത്തിയത്.

ഇതുവരെയുള്ള ചന്ദ്രദൗത്യത്തിൽ ഘടിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന റെസലൂഷൻ കാമറയാണ് ഓർബിറ്ററിലുള്ളത്. ഇത് ഏറ്റവും മികവാർന്ന ചിത്രങ്ങൾ ലഭ്യമാക്കും. അത് ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകും. മുൻപ് പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്ററിന് ഒരു വർഷത്തിന് പകരം ഏഴ് വർഷം കാലാവധി ലഭിക്കും. കൃത്യമായ വിക്ഷേപണവും ദൗത്യമാനേജ്മെന്റുമാണ് ഇത് ഉറപ്പാക്കിയതെന്നും ഐഎസ്.ആർ.ഒ അറിയിച്ചു.

വളരെ സങ്കീർണ്ണമായ ദൗത്യമായിരുന്നു ചന്ദ്രയാൻ-2. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ ദൗത്യത്തിലെ ഓരോ ഘട്ടവും വലിയ പ്രതീക്ഷയോടുകൂടിയാണ് നോക്കിക്കണ്ടത്. ചന്ദ്രന്റെ ഒരു ഭാഗം മാത്രമല്ല, പ്രപഞ്ചത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളേയും പഠിക്കാൻ ലക്ഷ്യമിട്ടുള്ള സവിശേഷമായ ദൗത്യമായിരുന്നു ഇതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

ജൂലൈ 22ന് നടന്ന വിക്ഷേപണം മുതൽ ചന്ദ്രയാൻ2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവൻ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാൻ2 അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത ദൗത്യമാണ്.

35 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് ചന്ദ്രനു രണ്ടു കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡർ എത്തി. അതു വരെ ലാൻഡറിന്റെ സെൻസറുകൾ കൃത്യതയോടെയാണ് പ്രവർത്തിച്ചത്. വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായതൊഴിച്ചാൽ ദൗത്യത്തിന്റെ 90 മുതൽ 95 ശതമാനം വരെ വിജയമാണെന്നും ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇതു സഹായകമാകുമെന്നും ഐഎസ്ആർഒ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്‌റേ സ്പെക്ട്‌റോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാൻ 'ചേസ് 2'വും സൂര്യനിൽ നിന്നുള്ള എക്സ്‌റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്സ്‌റേ മോണിറ്ററും ഓർബിറ്ററിലുണ്ട്.റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ കാമറയും ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുണ്ട്.

പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ സ്റ്റെപംബർ രണ്ടിനാണ് വേർപ്പെട്ടത്. ഓർബിറ്ററിൽ നിന്ന് വേർപ്പെട്ട വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന് 2.1 കിലോമീറ്റർ അടുത്തു വച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP