Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഖ് യുവതികൾ ബൈക്കിൽനിന്നു വീണാൽ തലയിടിച്ചു മരിക്കില്ലേ? വിചിത്രമായ നിയമം പാസ്സാക്കി ചണ്ഡീഗഢ്; സിഖ് സ്ത്രീകൾക്ക് ഹെൽമറ്റിന് ഇളവ് അനുവദിച്ചത് വിവാദമാകുന്നു; ജാതി ചോദിക്കരുതെന്ന് പറയുന്ന പൊലീസ് എങ്ങനെ ഇനി സിഖ് സ്ത്രീകളെ തിരിച്ചറിയുമെന്ന് സോഷ്യൽ മീഡിയ

സിഖ് യുവതികൾ ബൈക്കിൽനിന്നു വീണാൽ തലയിടിച്ചു മരിക്കില്ലേ? വിചിത്രമായ നിയമം പാസ്സാക്കി ചണ്ഡീഗഢ്; സിഖ് സ്ത്രീകൾക്ക് ഹെൽമറ്റിന് ഇളവ് അനുവദിച്ചത് വിവാദമാകുന്നു; ജാതി ചോദിക്കരുതെന്ന് പറയുന്ന പൊലീസ് എങ്ങനെ ഇനി സിഖ് സ്ത്രീകളെ തിരിച്ചറിയുമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഛണ്ഡീഗഡ്: ഇരുചക്രവാഹനങ്ങളോടിക്കുന്നവർ അപകടത്തിൽപ്പെടുമ്പോൾ തലയടിച്ചുവീണ് മരണം സംഭവിക്കാതിരിക്കാനാണ് ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കിയത്. എന്നാൽ, ചണ്ഡീഗഡ് സർക്കാർ ഇക്കാര്യത്തിൽ വിചിത്രമായൊരു നിയമമാണ് നടപ്പാക്കിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് സിഖ് സ്ത്രീകൾ ഹെൽമറ്റ് ധരിക്കേണ്ടതില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് ചണ്ഡീഗഢ് ഭരണകൂടത്തിന്റെ തീരുമാനം.

ഒട്ടേറെ സിഖ് സംഘടനകളുടെ ആവശ്യമനുസരിച്ചാണ് ഇത്തരമൊരു നിർദ്ദേശം നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. എന്നാൽ, റോഡ് സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും സോഷ്യൽ മീഡിയയും നിശിതവിമർശനങ്ങളുമായി രംഗത്തുവന്നു. അപകടം നടന്നാൽ സിഖ് സ്ത്രീകൾ തലയിടിച്ചുവീണ് മരിക്കില്ലേ എന്നതാണ് പ്രസക്തമായ ചോദ്യം. ഹെൽമെറ്റ് പരിശോധനയ്ക്കുനിൽക്കുന്ന പൊലീസ് നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് മുമ്പ് ജാതി ചോദിക്കേണ്ടിവരില്ലേയെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

ചണ്ഡീഗഡ് ട്രാഫിക് പൊലീസിന്റെ കണക്കനുസരിച്ച് 2012-നുശേഷം 43 സ്ത്രീകൾ ഇരുചക്രവാഹനമോടിക്കവെ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും മരിച്ചത് തലയ്‌ക്കേറ്റ പരിക്കിനെത്തുടർന്നാണ്. ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ട് ജൂലൈയിലും ചണ്ഡീഗഢ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച ഒരു കേസ് ചണ്ഡീഗഢ് ഹൈക്കോടതിയിലുമുണ്ട്.

ഇതിനിടെയാണ് സിഖ് സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് വിചിത്രമായ നിയമം നടപ്പിലാക്കിയത്. ഡൽഹി സർക്കാരും സിഖ് സ്ത്രീകളെ ഹെൽമെറ്റ് ധരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. അതേ രീതി പിന്തുടരാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചണ്ഡീഗഢ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 28-നാണ് സിഖ് സ്ത്രീകൾക്ക് ഹെൽമെറ്റ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്ന് ഡൽഹി ഗതാഗത വകുപ്പ് പ്രഖ്യാപിച്ചത്.

ഇത്തരമൊരു നിയമം പാസ്സാക്കിയതിനെതിരെ റോഡ് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ശക്തമായി രംഗത്തുണ്ട്. അപകടങ്ങൾ ആർക്കുവേണമെങ്കിലും സംഭവിക്കാമെന്നിരിക്കെ, സിഖ് സ്ത്രീകൾക്ക് ഹെൽമെറ്റ് വേണ്ടെന്ന നിയമം നടപ്പാക്കുന്നത് ശുദ്ധ അബദ്ധമാണെന്ന് അവോയ്ഡ് ആക്‌സിഡന്റിന്റെ പ്രസിഡന്റ് ഹർപ്രീത് സിങ് പറഞ്ഞു. സ്വന്തം പെൺമക്കൾ റോഡിൽ മരിച്ചുവീഴട്ടെയെന്ന് തീരുമാനിക്കാൻ സിഖ് സമുദായത്തിന് എങ്ങനെ സാധിക്കുമെന്നും ഹർപ്രീത് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP