Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം; മതം മാറി വിവാഹത്തിന് നിയമ വിദ്യാർത്ഥിനിയുടെ അച്ഛനും അമ്മയും സമ്മതിച്ചതും മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞ്; എല്ലാം അതിവേഗം നിശ്ചയിച്ചപ്പോൾ പിന്നെ വേണ്ടത് രണ്ടര ലക്ഷം രൂപയും 51 പവനും; വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ നീ പോടി ചാവടി എന്ന് പ്രതിശ്രുത വരന്റെ മറുപടിയും; എറണാകുളം ലോ കോളേജ് വിദ്യാർത്ഥിനി ചന്ദനയുടെ മരണത്തിന് കാരണം സ്ത്രീധനം തന്നെ; മകനൊപ്പം അമ്മയും സഹോദരിയും കൂട്ടുപ്രതികൾ

എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം; മതം മാറി വിവാഹത്തിന് നിയമ വിദ്യാർത്ഥിനിയുടെ അച്ഛനും അമ്മയും സമ്മതിച്ചതും മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞ്; എല്ലാം അതിവേഗം നിശ്ചയിച്ചപ്പോൾ പിന്നെ വേണ്ടത് രണ്ടര ലക്ഷം രൂപയും 51 പവനും; വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ നീ പോടി ചാവടി എന്ന് പ്രതിശ്രുത വരന്റെ മറുപടിയും; എറണാകുളം ലോ കോളേജ് വിദ്യാർത്ഥിനി ചന്ദനയുടെ മരണത്തിന് കാരണം സ്ത്രീധനം തന്നെ; മകനൊപ്പം അമ്മയും സഹോദരിയും കൂട്ടുപ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പനങ്ങാട് നെട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന തേവര തിട്ടയിൽ വിനോദിന്റെ മകളും എൽഎൽബി അവസാന വർഷ വിദ്യാർത്ഥിനിയുമായ ചന്ദന(24)യെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ റിമാൻഡിലായ പ്രതിശ്രുത വരന്റെ സഹോദരിയും അമ്മയും കൂട്ടു പ്രതികളാകും. വിവാഹ നിശ്ചയ ശേഷം സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് ചന്ദനയുടെ മരണത്തിൽ കലാശിച്ചത്. കോടതി റിമാൻഡ് ചെയ്ത ഇടക്കൊച്ചി തേരേടത്ത് വീട്ടിൽ ആന്റണിയുടെ മകൻ പ്രിജിന്റെ (29) സഹോദരി, അമ്മ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുള്ളത്. സെപ്റ്റംബർ 5നാണ് ചന്ദനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രേരണാക്കുറ്റത്തിനാണ് പ്രിജിന്റെ അറസ്റ്റ്.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ചന്ദനയുടെയും പ്രജിന്റേയും വിവാഹം ഉറപ്പിച്ചത്. നിർബന്ധമായും മതം മാറണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങൾ ചന്ദനയുടെ വീട്ടുകാരും സമ്മതിച്ചിരുന്നു. മകളുടെ സന്തോഷം മാത്രമായിരുന്നു അവർ നോക്കിയത്. എന്നാൽ സ്ത്രീധനമായി അവർ ആവശ്യപ്പെട്ട തുകയോ സ്വർണമോ നൽകാൻ കഴിയുന്നതായിരുന്നില്ല. അതോടെ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. അതിലെ മനോവിഷമം മൂലമാണ് ചന്ദന ആത്മഹത്യ ചെയ്തത്. നിയമവിദ്യാർത്ഥിയായ ചന്ദന വിനോദിനെ (24) വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ വിനോദിന്റെയും വിദേശത്ത് ജോലി ചെയ്തിരുന്ന പ്രീതിയുടേയും മകളാണ് ചന്ദന.

എട്ടാം ക്ലാസിൽ വച്ചായിരുന്നു ഇവർ തമ്മിലുള്ള പ്രണയം ആരംഭിച്ചത്. ഒരു വർഷത്തിന് ശേഷം ഇത് ചന്ദനയുടെ വീട്ടിൽ അറിഞ്ഞു. പ്രജിനെ വിലക്കുകയും ചെയ്തു. അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞും പ്രണയം തുടരുന്നതായി തിരിച്ചറിഞ്ഞു. പ്രജിനെ ഇപ്പോഴും ഇഷ്ടമാണെന്നും വിവാഹം നടത്തിക്കൊടുക്കണമെന്നും വീട്ടുകാരോടും ചന്ദന ആവശ്യപ്പെട്ടു. പിന്നാലെ പ്രജിന്റെ വീട്ടുകാർ ആലോചനയുമായി വന്നു. ഉടൻ തന്നെ വിവാഹം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് അവരോട് ചന്ദനയുടെ അച്ഛനും അമ്മയും അറിയിച്ചു. അങ്ങനെ വിവാഹം കുറച്ച് നാളത്തേക്ക് നീട്ടി വച്ചു. പിന്നീട് പെട്ടെന്നുതന്നെ വിവാഹം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. അതിന് ശേഷമാണ് സ്ത്രീധന തർക്കം തുടങ്ങിയത്.

ഇരുമതത്തിൽ പെട്ടവരായിരുന്നു ചന്ദ്രനയും പ്രജിനും. വിവാഹം ഉറപ്പിക്കുന്നതിനിടെ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ടെന്നായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, വിവാഹത്തിന് മുൻപായി രണ്ടര ലക്ഷം രൂപയും വിവാഹ സമയത്ത് 51 പവനും നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീധനം പ്രജിത് ചന്ദനയോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം ചന്ദന അമ്മ പ്രീതിയെ അറിയിച്ചു. അവർ പ്രജിന്റെ അമ്മയുമായി ബന്ധപ്പെടുകയും ചെയ്തു. നിങ്ങടെ മോളെ ഒന്നും കൊടുക്കാതെയാണോ കെട്ടിപ്പൂട്ടി അയക്കാൻ പോകുന്നതെന്നായിരുന്നു പ്രജിന്റെ അമ്മയുടെ പ്രതികരണം. ഇത് പ്രജിനും ചന്ദനയും തമ്മിൽ തർക്കങ്ങൾക്കും വഴി വച്ചു.

ഇക്കാര്യങ്ങൾ സംസാരിച്ച് തീർപ്പാക്കുന്നതിനായി പ്രജിന്റെ വീട്ടുകാർ ചന്ദനയുടെ വീട്ടിലെത്തി. ഇത്രയും തുക നൽകാനുള്ള സാഹചര്യം ഇല്ലെന്ന് ചന്ദനയും അച്ഛനും അമ്മയും അറിയിച്ചു. എന്നാൽ അവർ ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ മുന്നിൽ വെച്ച് തന്നെ ചന്ദന പറഞ്ഞിരുന്നു. 'എന്നാൽ നീ പോയി ചാകെടീ' എന്നായിരുന്നു പ്രജിന്റെ മറുപടി.

വെൽഡിങ് തൊഴിലാളിയാണ് പ്രജിൻ. വിവാഹം മുടങ്ങിയ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതായാണ് പൊലീസ് കുറ്റപത്രം. ആത്മഹത്യാപ്രേരണക്കുറ്റം, സ്ത്രീധനം ആവശ്യപ്പെടൽ, വഞ്ചനക്കുറ്റം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എറണാകുളം ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയായിരുന്നു ചന്ദന വിനോദ്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഇലക്ട്രിക് വയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെട്ടൂർ പെരിങ്ങാട്ട് ലെയിനിനു സമീപം കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ സെപ്റ്റംബർ അഞ്ചിന് ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്.

തേവരയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ വിനോദും കുടുംബവും സംഭവത്തിന് രണ്ടാഴ്ച മുമ്പായിരുന്നു നെട്ടൂരിൽ വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്. വിദേശത്തുനിന്ന് അവധിക്കെത്തിയ അമ്മ പ്രീതി മടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP