Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗ്രഹിച്ചത് 100 വർഷം മുൻപ് നടന്ന ഗ്രേറ്റ് എസ്‌കേപ്പുമായി ഹാരി ഹൗഡിനി പിൻഗാമിയാകാൻ; സംഭവിച്ചത് കെട്ടഴിച്ചു പുറത്തുവന്നാൽ അത് മാജിക്കും അല്ലെങ്കിൽ അത് ദുരന്തവുമെന്ന മജീഷ്യന്റെ വാക്കുകൾ; മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ;'ജാദൂഗർ മാൻഡ്രേക്കിന്' വിനയായത് സുരക്ഷാ ക്രമീകരണങ്ങളിലെ കുറവുകൾ; ചഞ്ചൽ ലാഹിരിയുടെ മുങ്ങി മരണം ചർച്ചയാകുമ്പോൾ

ആഗ്രഹിച്ചത് 100 വർഷം മുൻപ് നടന്ന ഗ്രേറ്റ് എസ്‌കേപ്പുമായി ഹാരി ഹൗഡിനി പിൻഗാമിയാകാൻ; സംഭവിച്ചത് കെട്ടഴിച്ചു പുറത്തുവന്നാൽ അത് മാജിക്കും അല്ലെങ്കിൽ അത് ദുരന്തവുമെന്ന മജീഷ്യന്റെ വാക്കുകൾ; മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ;'ജാദൂഗർ മാൻഡ്രേക്കിന്' വിനയായത് സുരക്ഷാ ക്രമീകരണങ്ങളിലെ കുറവുകൾ; ചഞ്ചൽ ലാഹിരിയുടെ മുങ്ങി മരണം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: വെള്ളത്തിനടിയിൽ ലൈവ് സ്റ്റണ്ട് പെർഫോമൻസ് നടത്താൻ ശ്രമിച്ച് കൊൽക്കത്തയിൽ അപകടത്തിൽപ്പെട്ട മജീഷ്യന്റെ മരണത്തിന് സ്ഥിരീകരണം. വിഖ്യാത മജീഷ്യൻ ഹാരി ഹൗഡിനിയുടെ മാതൃകയാക്കി കൊൽക്കത്തയിൽ നടത്തിയ പ്രകടനത്തിനിടെയാണ് ചഞ്ചൽ ലാഹിരി എന്ന മജീഷ്യൻ ഹൂഗ്ലി നദിയിൽ അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ വൈകി അപകടം നടന്നതിന് ഒരു കിലോമീറ്റർ അകലയായി മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഹൗറ പാലത്തിന്റെ 28ാം നമ്പർ പില്ലറിന് സമീപമാണ് ലാഹിരിയെ കാണാതായത്. പൊലീസും ഡിസാസ്റ്റർ മാനേജ്‌മെന്റ് സംഘവും ചഞ്ചൽ ലാഹിരിക്കായി തിരച്ചിൽ നടത്തി. ഡൈവർമാർ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചൽ ലാഹിരിയെ കണ്ടെത്താനായില്ല. ഇതോടെ ഇയാൾ മുങ്ങിയതാണെന്ന് പോലും സംശയം ഉയർന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത് ഇതോടെ ദുരൂഹതകൾ മാറുന്നത്. 'ജാദൂഗർ മാൻഡ്രേക്ക്' എന്നറിയപ്പെടുന്ന തെക്കൻ കൊൽക്കത്ത സ്വദേശി ചഞ്ചൽ ലാഹിരിയാണ് ഹൗറപാലത്തിന്റെ 28-ാം നമ്പർ തൂണിനടുത്തായി മുങ്ങിപ്പോയത്.

21 വർഷം മുമ്പ് വിജയകരമായി സമാനമായ വിദ്യ ചെയ്തിട്ടുണ്ടെന്ന് പ്രകടനത്തിനുമുമ്പ് ലാഹിരി മാധ്യമപ്രവർത്തകരോടു അവകാശപ്പെട്ടിരുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ ചങ്ങല ബന്ധിച്ച് പൂട്ടി ഹൗറ പാലത്തിൽനിന്ന് താഴേക്കിറക്കുകയായിരുന്നു അന്ന്. 29 സെക്കൻഡിനകം പുറത്തുവന്നതായി ലാഹിരി അവകാശപ്പെട്ടു. ഇത്തവണ സ്വതന്ത്രനാകാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. കെട്ടഴിച്ചു പുറത്തുവന്നാൽ അത് മാജിക്കാണ്. അല്ലെങ്കിൽ അത് ദുരന്തമായിരിക്കും- അദ്ദേഹം പറഞ്ഞു. ഈ വാക്കുകളാണ് ശരിയായത്. അതിസാഹസികത ട്രാജഡിയായി.

അനുമതി വാങ്ങിയ ശേഷമാണ് ചഞ്ചൽ ലാഹിരി പെർഫോമൻസ് നടത്തിയത്. അതേസമയം മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറയുന്നു. കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചൽ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ക്രെയിനിൽ കൂട് ഹൂഗ്ലി നദിയിലേയ്ക്ക് ഇറക്കുകയായിരുന്നു. കെട്ടുകൾ അഴിച്ച് ചഞ്ചൽ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. ക്രെയിനിൽ കൂട് താഴേക്കിറക്കുകയായിരുന്നു. കെട്ടുകൾ അഴിച്ച് ചഞ്ചൽ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. എന്നാൽ ചഞ്ചൽ ലാഹിരിയുടെ സാഹസിക പ്രകടനത്തിന് കയ്യടിച്ച കാണികൾ, 10 മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടർന്ന് പരിഭ്രാന്തിയിലായി. ഇതോടെയാണ് പ്രതീക്ഷ ആശങ്കയായി മാറിയത്.

ഫെയർലി പ്ലേസ് ഘട്ടിൽ നിന്ന് ഒരു ബോട്ട് പിടിച്ചാണ് ചഞ്ചൽ ലാഹിരി പോയത്. ഉച്ചയോടെ പില്ലർ 28ൽ നിന്ന് നദിയിലേയ്ക്ക് ചാടി. വളരെയധികം റിസ്‌കുള്ളതും സങ്കീർണവുമായ മാന്ത്രിക പ്രകടനത്തിനാണ് ചഞ്ചൽ ലാഹിരി ശ്രമിച്ചത്. എന്നാൽ വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവതിരുന്നതാണ് ചഞ്ചൽ ലാഹിരിയുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. 100 വർഷം മുൻപ് അമേരിക്കൻ മജീഷ്യൻ ഹാരി ഹൗഡിനി പ്രശസ്തമാക്കിയ സാഹസിക ഇനം അനുകരിക്കുന്നതിനിടെയാണ് മാൻഡ്രേക്ക് എന്നറിയപ്പെടുന്ന യുവാവ് അപകടത്തിൽപെട്ടത്.

മാന്ത്രികനെ കൈകാലുകൾ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്‌ത്തുന്നതും നിമിഷങ്ങൾക്കകം പൂട്ടെല്ലാം പൊളിച്ച് അദ്ദേഹം രക്ഷപ്പെടുന്നതാണു മാജിക്. 2013 ലും ഹൂബ്ലി നദിയിൽ ലാഹിരി ഇതേ ഇനം അവതരിപ്പിച്ചെങ്കിലും രക്ഷപ്പെടുന്ന സൂത്രവിദ്യ കാഴ്ചക്കാർ മനസിലാക്കിയതോടെ നമ്പർ പൊളിഞ്ഞു. ഇതു മൂലം തല്ലും കിട്ടി. അതുകൊണ്ട് തന്നെ ഇത്തവണ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെയായിരുന്നു പ്രകടനത്തിന് എത്തിയത്. ലാഹിരിയെ ബോട്ടിൽ നദീ മധ്യത്തിലെത്തിച്ച ശേഷം കൈകാലുകൾ ചങ്ങല ഉപയോഗിച്ചു പൂട്ടി. തുടർന്ന് ഹൗറ പാലത്തിൽനിന്ന് ക്രെയിൻ ഉപയോഗിച്ചാണു നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിനു ശേഷവും മജീഷ്യൻ വെള്ളത്തിൽ നിന്ന് ഉയർന്നു വരാഞ്ഞതോടെ ആളുകൾ പരിഭ്രാന്തരായി.

ഇവരാണു പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസും ദുരന്തനിവാരണ വിഭാഗവും തിരച്ചിൽ ആരംഭിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ ആളെ കണ്ടെത്താനായില്ല. മാജിക് നടത്തുന്നതിനു പൊലീസിൽ നിന്നും കൊൽക്കത്ത പോർട് ട്രസ്റ്റിൽ നിന്നും ലാഹിരി അനുമതി നേടിയിരുന്നു. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ല. സമാനമായ ദുരന്തങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തിലും ഇത് വിവാദങ്ങളുണ്ടാക്കി. പന്തളത്ത് ഫയർ എസ്‌കേപ് നടത്തുന്നതിനിടെ ഓട്ടോഡ്രൈവർ കൂടിയായ മജീഷ്യൻ സണ്ണി ജോർജ് മരിച്ചത് 2000 ലെ ക്രിസ്മസ് രാത്രിയാണ്.

ശരീരം ചങ്ങല കൊണ്ടു ബന്ധിച്ച ശേഷം കത്തുന്ന കച്ചിക്കൂനയിലേക്കു തലകീഴായി കെട്ടിയിറക്കപ്പെട്ട സണ്ണിക്കു രക്ഷപ്പെടാനായില്ല. സാഹസിക നീന്തൽതാരം കരുനാഗപ്പള്ളി സ്വദേശി ശ്യാം എസ്. പ്രബോധിനി 2005 ഒക്ടോബറിൽ ശരീരം ബന്ധിച്ചു നീന്തുന്നതിനിടെ അപകടത്തിൽ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP