Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

19കാരിയെ ഫെയ്‌സ് ബുക്ക് ചാറ്റിൽ കുടുക്കിയത് 72കാരൻ; മോഡലിങ് ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയതിന് പിന്നിൽ സിന്ധു സുരേഷിന്റെ കുതന്ത്രം; പോട്ടയിലെ വാടക വീട്ടിൽ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചുണ്ടാക്കിയത് പതിനായിരങ്ങൾ; വാണിഭ മാഫിയാ രാജ്ഞിയെ പൊക്കിയത് മദ്യ ലഹരിയിൽ; ചാലക്കുടിയിലെ പീഡനത്തിൽ ഇനി അഴിക്കുള്ളിലാകാനുള്ളത് നാലു പേർ

19കാരിയെ ഫെയ്‌സ് ബുക്ക് ചാറ്റിൽ കുടുക്കിയത് 72കാരൻ; മോഡലിങ് ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയതിന് പിന്നിൽ സിന്ധു സുരേഷിന്റെ കുതന്ത്രം; പോട്ടയിലെ വാടക വീട്ടിൽ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചുണ്ടാക്കിയത് പതിനായിരങ്ങൾ; വാണിഭ മാഫിയാ രാജ്ഞിയെ പൊക്കിയത് മദ്യ ലഹരിയിൽ; ചാലക്കുടിയിലെ പീഡനത്തിൽ ഇനി അഴിക്കുള്ളിലാകാനുള്ളത് നാലു പേർ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതു വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ പിടികൂടിയ ഇടനിലക്കാരിക്ക് ഉന്നത രാഷ്ട്രീയക്കാരുമായുള്ളത് അടുത്ത ബന്ധം. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് വീട്ടിൽ സിന്ധു സുരേഷിനെ ചുറ്റുപറ്റി ദുരൂഹത ഏറെയാണ്. ഈ 37കാരിയുടെ ഇടപടെലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്നുമുള്ള പരാതിയിൽ നാലുപേർ പിടിയിലായിരുന്നു. പെൺകുട്ടിയെ സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടക വീട്ടിൽ പലർക്കും കാഴ്ചവച്ചതായി പരാതിയുണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന കിട്ടിയതിനെത്തുടർന്ന് ഒളിവിലായിരുന്നു.

ഒളിസങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. സിന്ധു പിടിയിലാകുമ്പോൾ മദ്യപിച്ച നിലയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ വിദ്യാർത്ഥിനിയെ പലർക്കും കാഴ്ചവച്ചതായി സിന്ധു സമ്മതിച്ചുയ തുടർന്ന് വൈദ്യ പരിശോധനയ്ക്കും മറ്റും ശേഷം ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്‌പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ കാടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ, ചന്ദ്രമോഹൻ, ദമ്പതിമാരായ ഗീതു, അനീഷ് എന്നിവർ അറസ്റ്റിലായിരുന്നു.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു ഒന്നാം പ്രതി ചന്ദ്രമോഹൻ, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെ അത്താണിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചതായും ആ രംഗങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലർക്കും കാഴ്ച വച്ചതായുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണു കേസെടുത്തത്. സമാന രീതിയിൽ അജിലും ഭീഷണിപ്പെടുത്തി ഇതേ ഹോട്ടലിൽ കൊണ്ടുപോയെന്നും അജിലിന്റെ കൂടെ ഉണ്ടായിരുന്നയാൾ പീഡിപ്പിച്ചുവെന്നും യുവതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സിന്ധു. ഒ കേസിൽ ഇനി 4 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. 72 വയസ്സുള്ള ചന്ദ്രമോഹനാണ് ആദ്യം പെൺകുട്ടിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP