Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈത്ര തെരേസ ജോണിന്റെ സഹോദരൻ അലൻ ജോണിനും ഐ.പി.എസ്; ഒരു കുടുംബത്തിലെ മൂന്ന് പേർക്കും ഐ.പിഎസുമായി കോഴിക്കോട്ടെ ഈ കുടുംബം നേടിയത് അപൂർവ നേട്ടം; ഡൽഹിയിലെ ഡോക്ടറായ അലൺ ഇനി അച്ഛനേയും സഹോദരിയേയും പോലെ സിവിൽ സർവീസ് കുപ്പായത്തിലേക്ക്; അനുമോദന പ്രവാഹം  

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എസ്‌പി ചൈത്ര തെരേസ ജോണിന്റെ സഹോദരൻ ഡോക്ടർ ജോർജ് അലൻ ജോണിന് സിവിൽ സർവീസ് പരീക്ഷയിൽ 156ാം റാങ്ക്. എംഎസ് ഓർത്തോപീഡിക്‌സ് സർജൻ കൂടിയാണ് ഡോക്ടർ ജോർജ് അലൻ ജോൺ. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ. ഐആർഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടർ ജോൺ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായാണ് ജോൺ ജോസഫ് വിരമിച്ചത്. കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയാണ്.

സിവിൽ സർവീസിലേക്ക് ഒരു വീട്ടിൽ നിന്ന് മൂന്നു പേർ എത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. നിലവിൽ ഐപിഎസ് ലഭിക്കാനാണ് സാധ്യത. ഏതു കേഡറാണെന്ന് ഇപ്പോൾ അറിയില്ല. ആരോഗ്യ സർവകലാശാല എംഎസ് ഓർത്തോപീഡിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്‌കൂൾ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ്്ഹിൽ കേന്ദ്രീയ വിദ്യാലയ സ്‌കൂളിലും.

2015ൽ സിവിൽ സർവീസ് പരീക്ഷയിൽ 111 റാങ്കുകാരിയായിരുന്നു സഹോദരി ചൈത്ര തെരേസ ജോൺ. കേരള കേഡറിലെ ഉദ്യോഗസ്ഥയാണ്. നിലവിൽ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ എസ്‌പിയാണ്. ചേച്ചിയും അനിയനും ഒരേ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം. അമ്മ ഡോക്ടർ മേരി ഏബ്രഹാം അനിമൽ ഹസ്ബൻഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP