Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

യുവ ഐപിഎസുകാരി അറിഞ്ഞോ പൊലീസിന്റെ സ്വാതന്ത്ര്യം എന്നു മുഖ്യമന്ത്രി പറഞ്ഞാൽ ഇങ്ങനെയാണ്! പ്രതികളെ തേടി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് ചെന്നതിന്റെ പേരിൽ ഡിസിപിയെ മാറ്റിയത് കണ്ണടച്ചു തുറക്കും മുമ്പ്; സിപിഎമ്മുകാരുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ യൂണിഫോം ഇടാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് ഏറ്റവും ഒടുവിൽ മനസ്സിലാക്കിയത് തുടക്കക്കാരിയുടെ ആവേശവുമായി നടന്ന ചൈത്ര തെരേസ ജോൺ

യുവ ഐപിഎസുകാരി അറിഞ്ഞോ പൊലീസിന്റെ സ്വാതന്ത്ര്യം എന്നു മുഖ്യമന്ത്രി പറഞ്ഞാൽ ഇങ്ങനെയാണ്! പ്രതികളെ തേടി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് ചെന്നതിന്റെ പേരിൽ ഡിസിപിയെ മാറ്റിയത് കണ്ണടച്ചു തുറക്കും മുമ്പ്; സിപിഎമ്മുകാരുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ യൂണിഫോം ഇടാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന് ഏറ്റവും ഒടുവിൽ മനസ്സിലാക്കിയത് തുടക്കക്കാരിയുടെ ആവേശവുമായി നടന്ന ചൈത്ര തെരേസ ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസുകാരനെ നടുറോഡിൽ വെച്ച് മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് വേണ്ടി എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്തവരാണ് സിപിഎമ്മുകാർ. സിപിഎം ഭരിക്കുമ്പോൾ പാർട്ടി ഓഫീസുകളാണ് അധികാര കേന്ദ്രമെന്നതിനാൽ അവരെ തൊടാൻ പൊലീസ് പലപ്പോഴും മടിക്കുകയും ചെയ്യും. എന്നാൽ, അങ്ങനെ മുട്ടുവിറച്ചു നിൽക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചാണ് മിടുക്കിയായി യുവ ഐപിഎസുകാരി പ്രതികളെ പിടികൂടാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. പൊലീസിനെ ആക്രമിച്ച ഒളിച്ചിരിക്കുന്ന ഡിവൈഎഫ്‌ഐക്കാരായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, പൊലീസിനെ ചാരന്മാർ അടക്കം ചേർന്ന് വിവരം ചോർത്തി ന്‌ല്കിയപ്പോൾ പ്രതികൾ രക്ഷപെട്ടു. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡിനെത്തി എന്ന ഒറ്റക്കാരണം കൊണ്ട് മണിക്കൂറുകൾക്കകം വനിതാ ഡെപ്യൂട്ടി കമ്മിഷണറെ (ഡിസിപി) മാറ്റി.

Stories you may Like

ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെൽ എസ്‌പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചു വരുത്തി ചുമതല ഏൽപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടായിരുന്നു നീതി നടപ്പിലാക്കാൻ തുനിഞ്ഞ വനിതാ ഉദ്യോഗസ്ഥയെ കെട്ടുകെട്ടിച്ചത്. ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. ഇതിലെ പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്.

അപ്രതീക്ഷതമായി പൊലീസ് അവിടെയെത്തിയപ്പോൾ നേതാക്കളും അണികളും ഞെട്ടിയെങ്കിലും അവർ കൂടുതൽ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടഞ്ഞു. പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിർദ്ദേശ പ്രകാരം നേതാക്കൾ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പൊലീസിനു പിന്നീടു ലഭിച്ച വിവരം. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടു പിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിച്ചു. ഇതോടെയാണ് ചൈത്രക്കെതിരെ നടപടി വന്നത്.

പോക്‌സോ കേസിൽ അറസ്റ്റിലായ രണ്ടു പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം .മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്‌പെഷൽ ബ്രാഞ്ചു റിപ്പോർട്ട് നൽകിയത്. റെയ്ഡ് തടയാനും ഡിസിപിയെ പിന്തിരിപ്പിക്കാനും കീഴുദ്യോഗസ്ഥരിൽ പലരും ശ്രമിച്ചെങ്കിലും ചൈത്ര നിലപാടിൽ ഉറച്ചു നിന്നു. അതോടെ ഗത്യന്തരമില്ലാതെ മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അടക്കം ഒപ്പം ചേർന്നു. അതിനിടെ റെയ്ഡിനെക്കുറിച്ചു ചില ഉദ്യോഗസ്ഥർ നേതാക്കൾക്കു വിവരം ചോർത്തി നൽകി. പ്രതികൾ രക്ഷപെടുകയും ചെയ്തു.

സൈബർ സെൽ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചു വരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിച്ചു. ചൈത്രക്കെതിരെ കൂടുതൽ നടപടി വേണമെന്നാണു പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

മെഡിക്കൽകോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലേറു നടത്തിയ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുന്നുകുഴി ബണ്ട് റോഡ് സ്വദേശി മനോജ് പിടിയിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അക്രമം. പോക്‌സോ കേസിൽ അണമുഖം ഇടറോഡ് സ്വദേശികളായ രാജീവ്(24) ശ്രീദേവ്(21) എന്നിവരെ പൊലീസ് പിടികൂടിയതായിരുന്നു തുടക്കം.പ്രതികളെ കാണാൻ എത്തിയ ഡിവൈഎഫ്‌ഐ നേതാക്കൾക്കു അനുമതി നിഷേധിച്ചതോടെ പൊലീസിനു നേരെ അസഭ്യംവിളിയും ആക്രോശവുമായി .മുപ്പതോളം പേർ സ്റ്റേഷനിലെത്തി.കല്ലേറിൽ സ്റ്റേഷന്റെ ജനൽച്ചില്ലുകൾ തകർന്നു.ഇതിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ ലഭിച്ചു.അക്രമത്തിൽ ഉൾപ്പെട്ട 15 പേർക്ക് എതിരെയാണ് കേസ്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധനക്ക് എത്തിയെന്ന കാരണം കൊണ്ട് ചൈത്ര തെരേസ ജോണിന് മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ഓഫീസിൽ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് ഡിജിപി വിശദീകരണം തേടിയിരുന്നു. സിപിഎമ്മിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഡിജിപിക്ക് പരാതി നൽകിയത്. പിന്നാലെ മുഖ്യമന്ത്രിയും നേരിട്ട് വിളിച്ച് വിശദീകരണം തേടി. മുഖ്യമന്ത്രിയും നേരിട്ട് വിഷയത്തിൽ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ഇവരെ സ്ഥാനത്തും നിന്നും മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP