Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുർആനും ബൈബിളും തിരുത്തിയെഴുതാൻ ചൈന; മത ഗ്രന്ഥങ്ങൾ സാമൂഹിക സാഹചര്യത്തിന് അനുസരിച്ച് മാറ്റണം; മതഗ്രന്ഥങ്ങൾ പലപ്പോഴും രാഷ്ട്ര പുനർനിർമ്മാണത്തിന് വിരുദ്ധമായതും, പൊതുധാരയോട് ചേർന്ന് നിൽക്കാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്നു; ഇതിനായി വിവിധ മതങ്ങളിലെ പണ്ഡിതന്മാരും മറ്റ് വിദഗ്ദ്ധന്മാരും അടങ്ങുന്ന പതിനാറംഗ സമിതിയെ നിയോഗിച്ചു; ഷീൻ ജിൻ പിങിന്റെ നേതൃത്വത്തിൽ ചൈന ഒരുങ്ങിയിറങ്ങുന്നത് മതങ്ങളെ മെരുക്കാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്:ഒരിക്കലും പരസ്പരം പൊരുത്തപ്പെട്ട് പോകാത്ത രണ്ട് ധാരകളാണ് മതവും കമ്യുണിസവും. കമ്യുണിസ്റ്റുകൾക്ക് സമഗ്രാധിപത്യമുള്ള ചൈനയിൽ പലപ്പോഴും മതപീഡനത്തിന്റെ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ തങ്ങളുടെ നാട്ടിൽ മതസ്വാതന്ത്ര്യം ഉണ്ടെന്നും, രാഷ്ട്ര പുനർ നിർമ്മാണത്തിന് ഉതകുന്ന വിധം മതമാണ് പരിഷ്‌ക്കരിക്കപ്പെടേണ്ടത് എന്നുമാണ് ചൈനയുടെ നിലപാട്. അതുകൊണ്ടുതന്നെ ഖുർആനും ബൈബിളും അടങ്ങുന്ന മത ഗ്രന്ഥങ്ങൾ തിരുത്തി എഴുതാനുള്ള ശ്രമത്തിലാണ് ചൈനയെന്ന് വിദേശ മാധ്യമങ്ങളായ ബിബിസിയും ഡെയിലി മെയിലുമൊക്കെ റിപ്പോർട്ട് ചെയ്യുന്നു.

കമ്യൂണിസ്റ്റ് ചിന്തകൾക്ക് അനുസൃതമായി മതഗ്രന്ഥങ്ങൾ തിരുത്താൻ ഒരുങ്ങുകയാണെന്ന് മതവാദികൾ പറയുമ്പോൾ, മതഗ്രന്ഥങ്ങളിലെ വിദ്വേഷ ഭാഗങ്ങളും പൊതധാരണയോട് യോജിക്കാത്ത രീതിയിലുള്ള ഭാഗങ്ങളും ഒഴിവാക്കുകയാണെന്നാണ് ചൈന പറയുന്നത്. വിവാദമായ പാരഗ്രാഫുകൾ ഒഴിവാക്കുകയോ തിരുത്തിയെഴുതുകയോ ചെയ്യും. ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ഗ്രന്ഥങ്ങളാണ് സെൻസർഷിപ്പിന് വിധേയമാവുകയെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ നവംബറിൽ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എത്നിക് ആൻഡ് റിലീജിയസ് അഫയേഴ്സ് കമ്മിറ്റി ആണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നത്.

വിവിധ മതങ്ങളിലെ പണ്ഡിതന്മാരും മറ്റ് വിദഗ്ദ്ധന്മാരും അടങ്ങുന്ന പതിനാറംഗ സമിതിയാണ് മത ഗ്രന്ഥങ്ങളിൽ സമഗ്രമാറ്റത്തിന് നേതൃത്വം നൽകുന്നത്. പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ നിർദ്ദേശമനുസരിച്ച് വിവിധ മതങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്തണമെന്ന് ചൈനീസ് പീപ്പിൾ പൊളിറ്റിക്കൽ കോൺസുലേറ്റീവ് കോൺഫറൻസ് അദ്ധ്യക്ഷൻ വാംഗ് യാംഗ് അഭിപ്രായപ്പെട്ടു.ചൈനയുടെ സ്വഭാവത്തിനും സംസ്‌കാരത്തിനും അനുസരിച്ചുള്ള ഒരു മതസംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീവ്രവാദ ആശയങ്ങളും ഭീകരതയും ഒഴിവാക്കാൻ ഇത് വളരെ അത്യാവശ്യമാണെന്നും യാംഗ് ചൂണ്ടിക്കാട്ടി.

ഉയിഗുർ മുസ്ലിങ്ങളെ നാസി മാതൃകയിൽ കോൺസൻട്രേഷൻ ക്യാമ്പുകളുണ്ടാക്കി പാർപ്പിക്കുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഭീകരത രോഗത്തിന്റെ ചികിത്സയ്ക്കായാണ് ഇവരെ ക്യാമ്പുകളിൽ പാർപ്പിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.ചൈനീസ് സർവകലാശാലകളിൽ പഠനത്തിനു പോയ ശേഷം തിരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥികൾക്ക് തങ്ങളുടെ കുടുംബത്തെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജിയാംഗിൽ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂർ മുസ്ലിംങ്ങൾ. ഇവരിൽ പത്ത് ലക്ഷത്തോളം പേർ തടങ്കൽ പാളയങ്ങളിലാണ് എന്നാണ് റിപ്പേർട്ടുകൾ. ഉയിഗൂർ മുസ്ലിംങ്ങളെ കൊല്ലാകൊല ചെയ്യുകയാണ് ചൈനീസ് ഭരണകൂടം. ന്യൂനപക്ഷ വിഭാഗങ്ങൾ ഇല്ലാതാകുന്നതിലൂടെ ഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മനുഷ്യാവകാശ സംഘടനകളുടെ വിമർശനം.

ഡിറ്റൻഷൻ ക്യാമ്ബുകളിൽ കഴിയുന്നവരിൽ കൂടുതലാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നീരീക്ഷണത്തിൽ കഴിയുന്നവർ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവ തടവറകളല്ലെന്നും രാഷ്ട്ര പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്നുമാണ് ചൈനയുടെ അവകാശവാദം. മതം ഉപേക്ഷിച്ച് കമ്യൂണിസം പഠിപ്പിക്കുകയാണ് തടങ്കൽ പാളയങ്ങളിൽ. വൻ സൈനിക സാന്നിധ്യമുള്ള സിൻജിയാങ് പ്രവിശ്യയിൽ മാത്രം ഒരു കോടി മുസ്ലിങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഓരോ വ്യക്തിയും പാർട്ടിയുടേയും സൈന്യത്തിന്റെയും പൂർണ്ണ നിരീക്ഷണത്തിലാണ്. ഇത്തരം നിയന്ത്രണങ്ങൾക്കു പിന്നാലെ ഈ വർഷമാദ്യം ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമവും ചൈന പാസാക്കിയിരുന്നു.

ചൈനയിൽ 30 ലക്ഷത്തോളം മുസ്ലിങ്ങളെ 'കോൺസൻട്രേഷൻ ക്യാമ്പു'കളിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. ചൈനയിലെ ലക്ഷകണക്കിന് മുസ്ലിങ്ങൾ സർക്കാരിന്റെ കൊടും പീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു തൊട്ടുപിന്നാലെയാണ് ഔദ്യോഗികമായി ചൈനയ്ക്കെതിരെ പെന്റഗൺ ഗുരുതര ആരോപണം ഉയർത്തിയത്.

വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മുസ്ലിം വിഭാഗങ്ങൾക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയതെന്നു അമേരിക്ക കുറ്റപ്പെടുത്തി.സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിങ്ങളെ കോൺസൻട്രേഷൻ ക്യാമ്ബുകളിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഉയിഗൂർ അടക്കമുള്ള മുസ്ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയമാകുന്നതായും ആരോപണം ഉണ്ട്. മുസ്ലിം പീഡനത്തിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നു ചൈന വൻതോതിൽ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കേയാണ് ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക രംഗത്തു വരുന്നത്. എന്നാൽ രാജ്യത്ത് കോൺസൻട്രേഷൻ ക്യാമ്ബുകൾ നിലവിൽ ഇല്ലെന്നും തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാണ് നിലവിൽ ഉള്ളതെന്നുമാണു ചൈനയുടെ വിശദീകരണം. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് മതഗ്രന്ഥങ്ങളുടെ പരിഷ്‌ക്കരണ വിവാദം വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP