Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാക്കോയെ കൊല്ലാൻ സുകുമാരകുറുപ്പിനൊപ്പം നിന്നതിന്റെ പേരിൽ തടവ് കഴിഞ്ഞ് മടങ്ങിയ ഭാസ്‌കരൻ പിള്ളയോട് പൂർണമായും ക്ഷമിച്ച് ചാക്കോയുടെ വിധവയും സഹോദരങ്ങളും; ഡിവൈൻ ധ്യാനകേന്ദ്രം ഒരുക്കിയ കൂടിക്കാഴ്ചയിൽ കണ്ണുനിറഞ്ഞു ക്ഷമ ചോദിച്ചവരും ക്ഷമ സ്വീകരിച്ചവരും: മനുഷ്യത്വമില്ലാത്തവരുടെ നാട്ടിൽ ഒരുമനുഷ്യത്വത്തിന്റെ കഥ

ചാക്കോയെ കൊല്ലാൻ സുകുമാരകുറുപ്പിനൊപ്പം നിന്നതിന്റെ പേരിൽ തടവ് കഴിഞ്ഞ് മടങ്ങിയ ഭാസ്‌കരൻ പിള്ളയോട് പൂർണമായും ക്ഷമിച്ച് ചാക്കോയുടെ വിധവയും സഹോദരങ്ങളും; ഡിവൈൻ ധ്യാനകേന്ദ്രം ഒരുക്കിയ കൂടിക്കാഴ്ചയിൽ കണ്ണുനിറഞ്ഞു ക്ഷമ ചോദിച്ചവരും ക്ഷമ സ്വീകരിച്ചവരും: മനുഷ്യത്വമില്ലാത്തവരുടെ നാട്ടിൽ ഒരുമനുഷ്യത്വത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: കേരള പൊലീസിന്റെ വല വെട്ടിച്ചുപോയ അപൂർവം കുറ്റവാളികളിൽ ഒരാളാണ് സുകുമാരക്കുറുപ്പ്. പേരുകേൾക്കുമ്പോഴേ മലയാളികൾ പറയും ചാക്കോവധക്കേസ്. ഇന്നും പൊലീസിന്റെ ഉറക്കം കെടുത്തുന്നു ആ കേസ്. പല പേരുകളിലും വേഷങ്ങളിലും മുങ്ങി നടന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ കേരളാ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ സുകുമാരക്കുറുപ്പ് സൗദി അറേബ്യയിൽ വ്യാജ പേരിൽ താമസിക്കുകയാണെന്ന വാർത്തയും സമീപകാലത്ത് പുറത്തുവന്നിരുന്നു.

ഏതായാലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. നാളേറെ ചെല്ലുമ്പോൾ കുറ്റം ചെയ്തവരോട് ക്ഷമിക്കാനുള്ള സ്ന്മസ്സ് ഇരയായ ചില കുടുംബങ്ങൾ കാ്ട്ടാറുണ്ട്.അതുപോലെയാണ് ചാക്കോ വധക്കേസിലും സംഭവിച്ചിരിക്കുന്നത്.കേസിലെ പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ വിധവ മാപ്പുനൽകിയിരിക്കുകയാണ്. 34 വർഷം മുമ്പ് കൊാല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മയും ചാക്കോ വധക്കേസിലെ രണ്ടാം പ്രതി ഭാസ്‌കര പിള്ളയുമാണ് മുഖാമുഖം കണ്ടത്.

ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ നടന്ന കൂടിക്കാഴ്ചയ്‌ക്കൊടുവിൽ ഭാസ്‌കരപിള്ളയോടും ഒന്നാംപ്രതി സുകുമാരക്കുറുപ്പിനോടും ക്ഷമിച്ചിരിക്കുന്നുവെന്ന് ശാന്തമ്മ പറഞ്ഞു. കേസിൽ ഭാസ്‌കരപിള്ളയ്‌ക്കൊപ്പം ശിക്ഷ അനുഭവിച്ച ഡ്രൈവർ പൊന്നപ്പൻ പിന്നീട് ജീവനൊടുക്കിയിരുന്നു.

ചാക്കോയുടെ സഹോദരന്മാരായ ആന്റണി, സാജൻ, ജോൺസൺ എന്നിവർക്കൊപ്പമാണ് ശാന്തമ്മ, ചാക്കോ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച ഭാസ്‌കരപിള്ളയെ കാണാനെത്തിയത്. ഡിവൈൻ ധാനകേന്ദ്രം ഡയറക്ടർ ജോർജ് പനയ്ക്കലിന്റെ സാന്നിധ്യത്തിൽ ഭാസ്‌കരപിള്ള ശാന്തമ്മയോടു മാപ്പപേക്ഷിച്ചു. പലരുടേയും പ്രേരണയാൽ സംഭവിച്ചുപോയതാണിതെന്ന ഭാസ്‌കരപിള്ളയുടെ ക്ഷമാപണത്തിനൊടുവിൽ ശാന്തമ്മ ആ മനുഷ്യനോട് പൊറുത്തു. അന്നത്തെ സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിയാതെ പെട്ടുപോയതാണ്. കൊലപാതകത്തിന്റെ ലക്ഷ്യവും എനിക്കറിയില്ലായിരുന്നു'- ശാന്തമ്മയോട് ഭാസ്‌കരപിള്ള പറഞ്ഞു. ജയിലിൽനിന്ന് ഇറങ്ങിയശേഷം വന്നുകാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, നേരിൽ കാണുമ്പോഴുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നും ഭാസ്‌കരപിള്ള പറഞ്ഞു.

തന്റെ ഭർത്താവിനെ ഇല്ലാതാക്കിയവരോടു യാതൊരു വിധത്തിലുള്ള വെറുപ്പോ ദേഷ്യമോ ഇല്ലെന്നും തങ്ങളുടെ ഈ പ്രവൃത്തി മാതൃകയാകട്ടെയെന്നും ശാന്തമ്മ പ്രത്യാശിച്ചു.ഇവരുടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ മാധ്യമപ്രവർത്തകൻ ജെ. കുര്യാക്കോസ്, യൂത്ത് േേകാൺഗ്രസ് പ്രവർത്തകൻ റ്റിറ്റി പാറയിൽ, കെപിസിസി നിർവാഹക സമിതി അംഗം എബി കുര്യാക്കോസ്, ഇടവക വികാരി ഫാ. ബിന്നി നെടുംപുറത്ത് എന്നിവർ ചടങ്ങിനു സാക്ഷികളായി.

ചാക്കോവധക്കേസ് നാൾവഴികൾ

1984 ജനുവരി 22നാണ് ചെങ്ങന്നൂർ ചെറിയനാട്ടെ ധനികനായ സുകുമാരക്കുറുപ്പ് കാർ അപകടത്തിൽ മരിച്ചതായി വാർ്ത്ത പരന്നത്. ഓടിയെത്തിയവർ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹവുമായി ഒരുകാർ കുന്നം കൊല്ലകടവ് റോഡിൽ ഇപ്പോളത്തെ ചാക്കോ റോഡിൽ വയലിലേക്കിറങ്ങി കിടക്കുന്നതാണ്. കൂടിയ ആളുകൾ കാറിന്റെ നന്പർ നോക്കി മരിച്ചത് സുകുമാരക്കുറുപ്പെന്ന് ഉറപ്പിച്ചു. എന്നാൽ അവിടെ നിന്നും രണ്ട് ഗ്ലൗസുകളും തീപ്പെട്ടിയും പെട്രോൾ വീണതുപോലെയുള്ള പാടുകളും കണ്ടെത്തിയത് അവിടെ എത്തിയ ഡിവൈഎസ്‌പി പി.എം ഹരിദാസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇതൊരു കൊലപാതകമാണെന്ന സംശയത്തിലേക്കു എത്തിച്ചു. കൊലപാതകം എന്നരീതിയിൽ തന്നെ കേസ് അന്വേഷണം ആരംഭിച്ചു.

ചില പൊരുത്തക്കേടുകൾ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥർക്കു തോന്നിയിരുന്നു. ഉടൻ തന്നെ സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസകരപിള്ളയെയും വിശ്വസ്തനായ ഡ്രൈവർ പൊന്നപ്പനെയും ഇയാളുടെ സഹായി ഷാഹുവിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ഭാസ്‌കര പിള്ളയുടെ ശരീരത്തിലെ പൊള്ളൽ പാടുകൾ പൊലീസിനെ വീണ്ടും സംശയത്തിലാഴ്‌ത്തി. എന്നാൽ ഇവരെ ചോദ്യം ചെയ്യവേ പൊലീസിനു സുകുമാരക്കുറുപ്പല്ല മരിച്ചതെന്ന് മനസിലായി. പിന്നീട് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ ഫിലിം റെപ്രസന്േററ്റീവ് ആയിരുന്ന ചാക്കോ ആണ് കൊല്ലപ്പെട്ടതെന്ന് മനസിലാകുകയുമായിരുന്നു.

സുകുമാരക്കുറുപ്പ് നഴ്‌സായ ഭാര്യക്കൊപ്പം ഗൾഫിൽ ജോലിചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് വലിയ സന്പന്നനാകണമെന്ന് ആഗ്രഹമുണ്ടായത്. ഇതേത്തുടർന്ന് ഇയാൾ ഇന്ത്യൻ രൂപ എട്ടുലക്ഷം വരുന്ന ഒരു ഇൻഷ്വറൻസ് പോളിസി എടുത്തു. തുടർന്നു താൻ മരിച്ചുവെന്ന് കാണിച്ച് എട്ടുലക്ഷം രൂപ തട്ടി ജീവിക്കുകയായിരുന്നു ലക്ഷ്യം. അതിനായി സുകുമാരക്കുറുപ്പും, ഭാര്യാസഹോദരിയുടെ ഭർത്താവായ ഭാസ്‌കരപിള്ളയും, ഡ്രൈവറായ പൊന്നപ്പനും, സുകുമാരക്കുറുപ്പിന്റെ സഹായിയായ ഷാഹുവും ചേർന്ന് ഗൂഢാലോചന നടത്തി. സുകുമാരകുറുപ്പിനോട് രൂപസാദൃശ്യമുള്ള ഒരു മൃതശരീരം സംഘടിപ്പിച്ച് കാറിലിട്ട് കത്തിക്കുക എന്നതായിരുന്നു ഇവരുടെ ആദ്യ ശ്രമം. എന്നാൽ മോർച്ചറികളിലും മറ്റും ഇവർ ഇതിനായി പോയെങ്കിലും അത്തരമൊരു മൃതശരീരം ലഭിച്ചില്ല. പിന്നീട് സുകുമാരക്കുറുപ്പിന്റെ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തി എന്നതായി തീരുമാനം.

സംഭവദിവസം രാവിലെ ഇവർ അലപ്പുഴയ്ക്കു സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് ഇതിനായി രണ്ടു കാറുകളിലായി യാത്രതിരിച്ചു. എന്നാൽ ഓച്ചിറവരെ എത്തിയിട്ടും സാമ്യമുള്ള ആരെയും കണ്ടത്താൻ ഇവർക്കായില്ല. തടുർന്ന തിരികെ പോകവെ കരുവാറ്റയെന്ന സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.വൈ 5959 എന്ന കാറിന് ഒരാൾ കൈകാണിച്ചു. അകത്തിരുന്നവർ നോക്കിയപ്പോൾ സുകുമാരക്കുറുപ്പുമായി രൂപ സാദൃശ്യമുള്ളയാൾ. ഉടൻതന്നെ അവർ ഇയാളെ കാറിൽ കയറ്റി കൊല്ലപ്പെട്ട ചാക്കോയായിരുന്നു അത്.

കുടിക്കാനായി ബ്രാണ്ടി നൽകിയെങ്കിലും ഇതുകുടിക്കാൻ തയ്യാറാകാഞ്ഞ ചാക്കോയെ ഇവർ നിർബന്ധിച്ച് ഈഥർ കലർത്തിയ മദ്യം കുടിപ്പിച്ചു. തുടർന്ന സുകുമാരകുറുപ്പും സംഘവും ചേർന്ന് ഇയാളെ വകവരുത്തുകയും ചെറിയനാട്ടെ വീട്ടിൽ എത്തിച്ചശേഷം രാത്രിയോടെ മൃതദേഹത്തിൽ സുകുമാരക്കുറുപ്പിന്റെ വസ്ത്രങ്ങൾ അണിയിക്കുകയും കാറിന്റെ മുൻ സീറ്റിലിരുത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. എന്നാൽ സംഭവസമയം ഗ്ലൗസ് ഇവിടെനിന്നെടുത്ത് മറ്റാൻ മറന്നു പോയതാണ് പ്രതികളെ പിടികൂടാനുണ്ടായ കാരണം.

കൊല്ലപ്പെടുമ്പോൾ ചാക്കോയുടെ ഭാര്യ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. രണ്ടാം പ്രതിയായ ഭാസ്‌കരപിള്ളയ്്ക്കും മൂന്നാം പ്രതിയായ പൊന്നപ്പനും ജീവപര്യന്തം ലഭിച്ചിരുന്നു. എന്നാൽ സുകുമാരക്കുറുപ്പിനെ സംഭവത്തിനുശേഷം കേസാരംഭിച്ചതോടെ ആരും കണ്ടിട്ടില്ല. 1995ലും, 2001ലും, 2006ലും പലയിടങ്ങളിലായി പൊലീസ് സമാനതകളുള്ള ആളുകളെ കണ്ട് തിരക്കി പോയിരുന്നെങ്കിലും കണ്ടുകിട്ടിയില്ല. ശിക്ഷ കഴിഞ്ഞിറങ്ങിയ പൊന്നപ്പൻ കുറ്റബോധവും, അഭിമാനക്ഷതവും വേട്ടയാടിത്തുടങ്ങിയപ്പോൾ ജീവനൊടുക്കി. ചാക്കോയുടെ മരണത്തെ തുടർന്ന് ശാന്തമ്മക്ക് സർക്കാർ ഒരു ജോലി കൊടുത്തു. ഇന്നവർ മകൻ ജിതിൻ ചാക്കോയോടൊപ്പമാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP