Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഐഎംഎയെയും നാട്ടുകാരെയും അടക്കം സകലരെയും വർഷങ്ങളോളം കബളിപ്പിച്ച അൽഷിഫ ഉടമ ഷാജഹാൻ യൂസഫ് ഒടുവിൽ ഔദ്യോഗികമായി 'വ്യാജനായി'; ഇടപ്പള്ളിയിലെ അൽ ഷിഫാ ഹോസ്പിറ്റൽ ഫോർ പൈൽസിന്റെ ഉടമ അംഗീകാരമില്ലാത്ത മെഡിക്കൽ പ്രാക്ടീഷണർ എന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും; കൗൺസിൽ മുമ്പാകെ സമർപ്പിച്ച രേഖകളും വ്യാജമെന്ന് കണ്ടെത്തൽ; വ്യാജരേഖ ചമയ്ക്കലും ചികിത്സാ തട്ടിപ്പും നടത്തിയ ഷാജഹാൻ വൈക്കത്തുകാരി ഫാർമസിസ്റ്റിനെ മതപരിവർത്തനം നടത്തി ദുബായിലേയ്ക്ക് കടത്തി

ഐഎംഎയെയും നാട്ടുകാരെയും അടക്കം സകലരെയും വർഷങ്ങളോളം കബളിപ്പിച്ച അൽഷിഫ ഉടമ ഷാജഹാൻ യൂസഫ് ഒടുവിൽ ഔദ്യോഗികമായി 'വ്യാജനായി'; ഇടപ്പള്ളിയിലെ അൽ ഷിഫാ ഹോസ്പിറ്റൽ ഫോർ പൈൽസിന്റെ ഉടമ അംഗീകാരമില്ലാത്ത മെഡിക്കൽ പ്രാക്ടീഷണർ എന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും; കൗൺസിൽ മുമ്പാകെ സമർപ്പിച്ച രേഖകളും വ്യാജമെന്ന് കണ്ടെത്തൽ; വ്യാജരേഖ ചമയ്ക്കലും ചികിത്സാ തട്ടിപ്പും നടത്തിയ ഷാജഹാൻ വൈക്കത്തുകാരി ഫാർമസിസ്റ്റിനെ മതപരിവർത്തനം നടത്തി ദുബായിലേയ്ക്ക് കടത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻ വൈദ്യരുടെ തട്ടിപ്പുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാരുടെ പ്രബലമായ ഈ സംഘടനയെയും കബളിപ്പിച്ചാണ് തട്ടിപ്പു വീരനായി ഇടപ്പള്ളിയിലെ അൽ ഷിഫാ ഹോസ്പിറ്റൽ നടത്തുന്ന ഷാജഹാൻ യൂസഫ് വിലസിയത്. വർഷങ്ങളോളം ഐഎംഎയിൽ അംഗമായിരുന്നത് ഒരു വ്യാജ ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോൾ ഇയാളെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളുടെ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കവേ ഔദ്യോഗികമായി തന്നെ വ്യാജ ഡോക്ടറാണെന്ന് വ്യക്തമായി. ഷാജഹാൻ അംഗീകാരമുള്ള മെഡിക്കൽ പ്രാക്ടീഷനർ അല്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഒടുവിൽ വ്യക്തമാക്കി.

ഷാജഹാൻ സാഹിബ് നൽകിയ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തിയെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെന്നും അധികൃതർ പറഞ്ഞു. തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ ഷാജഹാൻ എംസിഐയുടെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ അപ്പീൽ നൽകിയിരുന്നു. കൗൺസിലിൽ സൂക്ഷിച്ചിരിക്കുന്ന ആധുനിക വൈദ്യശാസ്ത്ര മെഡിക്കൽ പ്രാക്ടീഷണർമാരുടെ രജിസ്റ്ററിൽ നിന്നും 2017 നവംബർ മുതൽ ടിസിഎംസി അദ്ദേഹത്തിന്റെ പേരും നീക്കം ചെയ്തിരുന്നു.

പൈൽസുമായി ചികിത്സയ്ക്കെത്തിയ ഒരു സ്ത്രീക്ക് നൽകിയ ലേസർ ചികിത്സ ശരിയായ രീതിയിലായിരുന്നില്ലെന്ന് അവർ നൽകിയ പരാതിക്ക് പിന്നാലെ ടിസിഎംസി അന്വേഷണം നടത്തിയിരുന്നു. കൗൺസിലിൽ നിന്ന് രജിസ്ട്രേഷൻ നേടുന്നതിനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും ആവർത്തിച്ചുള്ള അറിയിപ്പിന് ശേഷവും ഷാജഹാൻ കൗൺസിലിന് മുന്നിൽ ഹാജരായില്ലെന്നും അന്വേഷണത്തിൽ ടിസിഎംസി കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, തെറ്റായ ഡോക്യുമെന്റേഷൻ, വഞ്ചന എന്നീ കുറ്റങ്ങളിൽ ഐഎംഎ നിയോഗിച്ച അന്വേഷണ സമിതി ഷാജഹാനെതിരെ കേസ് എടുത്തിരുന്നു.

നേരത്തേ ജീവനക്കാരികളായ യുവതികളെയടക്കം മതപരിവർത്തനം നടത്തി വിദേശത്തേയ്ക്ക് കയറ്റി അയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നിരുന്നു്. അറുപതിലധികം പരാതികളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഷാജഹാൻ യൂസഫ് സാഹിബിനെതിരെ ലഭിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ഭീകരവാദ സംഘടനകൾ ഉപയോഗിക്കുന്ന ഫോൺ ചോർത്തൽ ഉപകരണങ്ങളടക്കം ഷാജഹാൻ ഉപയോഗിച്ചുവെന്നാണ് പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

ചികിത്സ തട്ടിപ്പ് നടത്തിയതടക്കം കൊച്ചി അൾ ഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെതിരെ കൊച്ചി എളമക്കര പൊലീസ് 3 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പുറമേയാണ് എൻ.ഐ.എയും ഷാജഹാനെതിരെ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. അൾഷിഫ ആശുപത്രിയുടെ മറവിൽ ഷാജഹാൻ ഹിന്ദു,ക്രിസ്ത്യൻ മതസ്ഥരായ യുവതികളെ മതം മാറ്റി വിദേശത്തേയ്ക്ക് കടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു.

മുൻപ് ലോക്കൽ പൊലീസിന്റെ അന്വേഷണം ശക്തമായതോടെ ഷാജഹാൻ അൾ ഷിഫ ആശുപത്രി അടച്ച് പൂട്ടിയിരുന്നു. പിന്നീട് ഇദ്ദേഹം വിദേശത്തേയ്ക്ക് കടക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഷാജഹാനെതിരെ രംഗത്ത് വന്ന ജീവനക്കാരുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പിന്നീട് അവരെ ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിലെ ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP