Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുര കത്തുമ്പോൾ തന്നെ വാഴവെട്ടി കേന്ദ്ര സർക്കാർ; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും എക്സൈസ് നികുതി വർധിപ്പിച്ചതുകൊണ്ട് മാത്രം സംതൃപ്തയാകാതെ നിർമ്മല സീതാരാമൻ; കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസാക്കിയത് പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഭാവിയിൽ കൂട്ടുന്നതിനുള്ള ഭേദ​ഗതിക്ക്; സർക്കാരിന് ലഭിച്ചിരിക്കുന്നത് പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയർത്താനുള്ള അധികാരം

പുര കത്തുമ്പോൾ തന്നെ വാഴവെട്ടി കേന്ദ്ര സർക്കാർ; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും എക്സൈസ് നികുതി വർധിപ്പിച്ചതുകൊണ്ട് മാത്രം സംതൃപ്തയാകാതെ നിർമ്മല സീതാരാമൻ; കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസാക്കിയത് പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഭാവിയിൽ കൂട്ടുന്നതിനുള്ള ഭേദ​ഗതിക്ക്; സർക്കാരിന് ലഭിച്ചിരിക്കുന്നത് പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയർത്താനുള്ള അധികാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ പടർന്ന് പിടിക്കുന്നതിനിടെ അന്താരാഷട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുന്ന പശ്ചാത്തലത്തിലും ഇന്ധന വില കൂട്ടി ഖജനാവ് നിറയ്ക്കുന്നതിനുള്ള ശ്രമങ്ങളുമായി കേന്ദ്രം. പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഭാവിയിൽ കൂട്ടുന്നതിനുള്ള ഭേദ​ഗതിക്ക് പാർലമെന്റ് അം​ഗീകാരം നൽകി. പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടുന്നതിന് സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിക്കാണ് ലേക്സഭ അം​ഗീകാരം നൽകിയത്. ധനബില്ലിൽ ഉൾപ്പെടുത്താനായി ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഭേദഗതിക്ക് ലോക്‌സഭ ശബ്ദവോട്ടോടെയാണ് അംഗീകാരം നൽകിയത്.

ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ആവശ്യമുള്ള ഘട്ടങ്ങളിൽ പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയർത്താം. എന്നാൽ, ഈ പരിധി വർധന ഭാവിയിൽ നടപടി സ്വീകരിക്കുന്നതിനാണെന്നും ഇപ്പോഴത്തെ ആവശ്യത്തിനല്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.

39000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തുന്നതിനായി ഈ മാസം 14-ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചിരുന്നു. തിങ്കളാഴ്ച ലോക്‌സഭയിൽ ധനബിൽ പരിഗണിച്ചപ്പോൾ പ്രതിപക്ഷ ഭേദഗതികൾക്കൊന്നും അംഗീകാരം നൽകിയില്ല. സർക്കാർ കൊണ്ടുവന്ന ഭേദഗതികളെല്ലാം ശബ്ദവോട്ടോടെ അംഗീകരിച്ചു. ആദായനികുതി നിയമത്തിൽ 41 ഭേദഗതികളും 2002, 2016, 2018 എന്നീ വർഷങ്ങളിലെ ധനനിയമ ഭേദഗതി ഉൾപ്പെടുന്ന ഒരു ഭാഗവും ചേർന്ന ഭേദഗതികളാണ് ധനമന്ത്രി അവതരിപ്പിച്ചത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില നേർപകുതിയായി ഇടിഞ്ഞു നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ തീരുവ വർദ്ധിപ്പിച്ച് കഴിഞ്ഞആഴ്‌ച്ച കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്. ക്രൂഡ് വില കുത്തനേ ഇടിഞ്ഞ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാകുമെന്നു കരുതി ജനങ്ങൾ സന്തോഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അവരെ ഇളിഭ്യരാക്കി അപ്രതീക്ഷിതമായി ഇന്നലെ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും വിധം എക്സൈസ് തീരുവ ഉയർത്തിയത്. ക്രൂഡ് വില ഇടിഞ്ഞതിൽ നിന്നുണ്ടാകാവുന്ന ആനുകൂല്യം ഇതോടെ ഇല്ലാതാവുകയും ചെയ്തു. അതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഭാവിയിൽ കൂട്ടുന്നതിനുള്ള നിയമഭേദ​ഗതി പാർലമെന്റ് പാസാക്കിയത്.

രാജ്യത്തൊട്ടാകെ ഏകീകൃത നികുതി ഘടന (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നപ്പോഴും ഇന്ധന മേഖലയെ അതിൽ നിന്ന് മാറ്റിനിറുത്തുകയാണു ചെയ്തത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കറവപ്പശുവെന്ന നിലയ്ക്ക് ഇന്ധന മേഖലയെ കാണുന്നതു കൊണ്ടാണിത്. ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ ജി.എസ്.ടി കൗൺസിൽ ശനിയാഴ്ച ചേരാനിരിക്കെ ഇന്ധന വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത് കേവലം യാദൃച്ഛികമാകാനിടയില്ല. ഇന്ധനങ്ങളെയും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ജനകീയ ആവശ്യത്തോട് കേന്ദ്രം മാത്രമല്ല സംസ്ഥാനങ്ങളും മുഖം തിരിഞ്ഞാണു നില്പ്. വരുമാന നഷ്ടത്തെക്കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.

മൂന്നുവർഷത്തോളമായി ഇന്ധന വില നിർണയിക്കുന്നത് എണ്ണക്കമ്പനികളാണ്. അന്താരാഷ്ട്ര വിലനിലവാരമനുസരിച്ച് ദിവസേനയാണ് ഇപ്പോൾ ഇവിടെയും വില നിശ്ചയിക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ നിരക്കിലുള്ള നികുതികളും സെസുമൊക്കെ ചേർന്ന് എണ്ണക്കമ്പനികൾ ഈടാക്കുന്ന വിലയുടെ ഏതാണ്ട് ഇരട്ടിയാണ് ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത്. ഉത്‌പന്ന വിലയുടെ അത്രതന്നെ നികുതികളായി പിഴിഞ്ഞെടുക്കുകയാണ്. എണ്ണ വിപണി എത്രകണ്ട് ഇടിഞ്ഞാലും അതിന്റെ നേട്ടം ജനങ്ങളിലെത്താറുമില്ല.

പെട്രോളിനും ഡീസലിനും നേരിയ തോതിൽ വില കൂട്ടിയാൽ പോലും രാജ്യത്തെ ഒട്ടാകെ സ്തംഭിപ്പിക്കുന്ന ഹർത്താലും ബന്തുമൊക്കെ മുൻപ് പതിവായിരുന്നു. വില വർദ്ധന പ്രതിദിന ശിക്ഷയായി മാറിയതുകൊണ്ടാകാം ഒരു സംഘടനയും ഇക്കാലത്ത് ഇന്ധനവില വർദ്ധനയുടെ പേരിൽ തെരുവിൽ ഇറങ്ങാറില്ല. അത് ഒരു ജനകീയ പ്രശ്നമേ അല്ലാതായിരിക്കുന്നു. ജനങ്ങൾ സംഘടിത ശക്തിയല്ലാത്തതിനാൽ ഒറ്റപ്പെട്ട അവരുടെ പ്രതിഷേധത്തിന് സർക്കാർ വില കല്പിക്കാറുമില്ല.പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ട് പെട്രോളിയം ഉത്‌പന്നങ്ങളുടെ വില തോന്നുംപോലെ വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത് അന്യായമെന്നു മാത്രമല്ല ജനങ്ങളോടു കാട്ടുന്ന വലിയ പാതകവുമാണ്. പെട്രോളിനും ഡീസലിനും വരുത്തുന്ന ഓരോ വില വർദ്ധനയും പരോക്ഷമായി സർവ മേഖലകളെയും ബാധിക്കും. വിലക്കയറ്റം സൃഷ്ടിക്കുന്നതിൽ ഇന്ധന വില മുഖ്യ ഘടകമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP