Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്‌തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ

കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്‌തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ  ശ്രമം പൊളിഞ്ഞത് ഇങ്ങനെ

സായ് കിരൺ

തിരുവനന്തപുരം: കെ റെയിൽ നടപ്പാക്കിയാൽ കേരളം ശ്രീലങ്കയെ പോലെ കടം കയറി മുടിയുമെന്ന ആരോപണങ്ങളുടെ മുനയൊടിക്കാൻ പിണറായി സർക്കാരിന്റെ അതിബുദ്ധിക്ക് കേന്ദ്ര സർക്കാരിന്റെ പണി. സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് അരി, മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ സഹായമായി കയറ്റി അയയ്ക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം തടഞ്ഞു. കേരളത്തിന്റെ നീക്കം ഫെഡറൽ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തടഞ്ഞത്.

കേരളം ശ്രീലങ്കയെ പോലെ അല്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. സ്വർണക്കടത്ത് അന്വേഷണത്തിലടക്കം ഫെഡറൽ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കേരളം ആരോപിച്ചിരിക്കെ, ശ്രീലങ്കയ്ക്കുള്ള സഹായം തടഞ്ഞുള്ള കേന്ദ്ര നീക്കം പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.

ശ്രീലങ്കയ്ക്ക് തൊട്ടടുത്തുള്ള കേരളത്തിൽ നിന്ന് അരിയും മരുന്നും അവശ്യ സാധനങ്ങളും മാനുഷിക പരിഗണന നൽകി കയറ്റി അയയ്ക്കണമെന്ന് ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈകമ്മിഷണറാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. വിദേശരാജ്യത്തിന് സഹായം നൽകുന്ന വിഷയമായതിനാൽ പ്രോട്ടോക്കോൾ ഓഫീസർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി.

ശ്രീലങ്കയ്ക്കുള്ള സഹായം കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും സംസ്ഥാനം ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ വൈകിട്ട് പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചു. കേന്ദ്രം വിലക്കിയെങ്കിലും, കേരളത്തിൽ നിന്നുള്ള സഹായം തേടി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈകമ്മിഷണർ വ്യാഴാഴ്ച കേരളത്തിലെത്തി മുഖ്യമന്ത്രിയെയും ഗവർണറെയും കാണും. ശ്രീലങ്കയ്ക്ക് 100കോടി ഡോളറിന്റെ സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 40000 ടൺ അരി ശ്രീലങ്കയിലേക്ക് കയ?റ്റി അയച്ചിട്ടുമുണ്ട്. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി കയറ്റിയയച്ചിരുന്നു.

ദക്ഷിണ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ നിന്നാണ് അരി കയറ്റി അയക്കുന്നത്. കേരളം വഴി അരിയോ സാധനങ്ങളോ അയച്ചിട്ടില്ല. ഇന്ത്യയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്നതോടെ ശ്രീലങ്കയിൽ വിലക്കയറ്റതിനും ക്ഷാമത്തിനും കുറവുണ്ടാകും. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ നാണ്യ കരുതതിലെ 70 ശതമാനം കുറവും കോവിഡ് പ്രതിസന്ധിയും വിദേശ കടവും ജൈവ കൃഷി നയവുമാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്.

ശ്രീലങ്കയിലെ ആശുപത്രികളിൽ മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ സഹായവും ഇന്ത്യ നൽകി. മെഡിക്കൽ സൗകര്യങ്ങളുടെ അഭാവമാണ് ശസ്ത്രക്രിയകൾ നിറുത്താനിടയാക്കിയത്. പല മരുന്നുകൾക്കും കടുത്ത ദൗർലഭ്യമാണ് നേരിടുന്നത്. ഉയർന്ന വിലയുടെ മരുന്ന് വാങ്ങാൻ ശേഷിയില്ലാത്ത സാധാരണക്കാരായ രോഗികൾ ഇതോടെ പ്രതിസന്ധിയിലാവുകയായിരുന്നു. ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പുറമേ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ 50 കോടി ഡോളറും ഇന്ത്യ വായ്പ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കെടുതിയിൽപ്പെട്ട ശ്രീലങ്ക സഹായ ഹസ്തത്തിനായി കേരളത്തെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP