Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ കഴിയണം; വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല; പ്രസാദവും തീർത്ഥവും ആരാധനാലയത്തിന് ഉള്ളിൽ നൽകാൻ പാടില്ല; താപനില പരിശോധിക്കാൻ പ്രവേശന കവാടത്തിൽ സംവിധാനം വേണം; മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്; വലിയ ആൾക്കൂട്ടം അരുത്; ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറക്കുന്നതിനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ

65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ കഴിയണം; വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല; പ്രസാദവും തീർത്ഥവും ആരാധനാലയത്തിന് ഉള്ളിൽ നൽകാൻ പാടില്ല; താപനില പരിശോധിക്കാൻ പ്രവേശന കവാടത്തിൽ സംവിധാനം വേണം; മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്; വലിയ ആൾക്കൂട്ടം അരുത്; ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറക്കുന്നതിനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ഒരേസമയം എത്രപേർക്ക് പ്രവേശനമാകാമെന്നതിനെ സംബന്ധിച്ച് മാർഗരേഖയിൽ നിർദ്ദേശമില്ല.

കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ

* ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയിൽ തൊടാൻ ഭക്തരെ അനുവദിക്കരുത്.

*ആരാധനാലയത്തിനുള്ളിൽ പ്രസാദം, തീർത്ഥം എന്നിവ നൽകാൻ പാടില്ല.

*സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല.

*കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

*താപനില പരിശോധിക്കാൻ പ്രവേശന കവാടത്തിൽ സംവിധാനം ഉണ്ടാകണം.
*മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.

*ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്.

* ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.

*ആരാധനാലയത്തിൽ വച്ച് ആരെങ്കിലും അസുഖ ബാധിതരായാൽ ഉടൻ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.

*65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെ ഉള്ളവർ, ഗർഭിണികൾ മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർ വീടിനുള്ളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ ഇവർ വീട് വിട്ടു പുറത്തിറങ്ങരുത്.

*പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാം.

*ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം.

*ആരാധനാലയത്തിന് പുറത്ത് ഉള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.

* ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം.

*വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്.

* ഗായക സംഘങ്ങളെ അനുവദിക്കരുത്. പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രമാർഗ്ഗരേഖ അനുസരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാത്തെ മതാചാര്യന്മാരുമായും മതനേതാക്കളുമായും വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. റിവേഴ്‌സ് ക്വാറന്റീനിൽ കഴിയേണ്ടവരെ പ്രവേശിപ്പിക്കേണ്ടെന്ന് പൊതുധാരണ. എന്തുകൊണ്ട് തുറക്കുന്നില്ല എന്നുചോദിക്കുന്നവർക്കും കാര്യങ്ങളറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. ആൾക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞുവെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP