Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലുമണിക്കൂറിനുള്ളിൽ കാസർഗോഡും; മണിക്കൂറിൽ ശരാശരി 180 മുതൽ 200 കി.മീ വരെ വേഗത്തിൽ ട്രെയിനുകൾ പായും; കൊച്ചുവേളി- കാസർകോടു റൂട്ടിലെ 532 കിലോമീറ്ററിൽ പുതിയ 2 പാതകൾ; സെമിഹൈസ്പീഡ് റെയിൽ പാത സിൽവർ ലൈനിന് കേന്ദ്ര അംഗീകാരം; കേരളത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർഥ്യമാകുന്നു

തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലുമണിക്കൂറിനുള്ളിൽ കാസർഗോഡും; മണിക്കൂറിൽ ശരാശരി 180 മുതൽ 200 കി.മീ വരെ വേഗത്തിൽ ട്രെയിനുകൾ പായും; കൊച്ചുവേളി- കാസർകോടു റൂട്ടിലെ 532 കിലോമീറ്ററിൽ പുതിയ 2 പാതകൾ; സെമിഹൈസ്പീഡ് റെയിൽ പാത സിൽവർ ലൈനിന് കേന്ദ്ര അംഗീകാരം; കേരളത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർഥ്യമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയിൽപാതാ പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകി. ഇത് കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ റെയിൽവെയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കെആർഡിസിഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ട് റെയിൽലൈനുകളാണ് നിർമ്മിക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് പ്രാഥമിക സാധ്യതാപഠനത്തിൽ കണ്ടെത്തിയിരുന്നു. സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ച ശേഷമാണ് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിനയിച്ചത്. നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. നാലു മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർകോടു വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.

കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്ററിലാണ് റെയിൽപാത നിർമ്മിക്കുക. തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള പാതയിൽനിന്ന് മാറിയാണ് നിർദ്ദിഷ്ട റെയിൽഇടനാഴി നിർമ്മിക്കുന്നത്. തൃശൂർ മുതൽ കാസർകോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിങ് സൗകര്യമുണ്ടായിരിക്കും. റെയിൽ ഇടനാഴി നിർമ്മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും.

കൊച്ചുവേളിയിൽ ഹൈസ്പീഡ് ട്രെയിൻ സർവീസിനായി പുതിയ റെയിൽവേസ്റ്റേഷൻ സമുച്ചയം നിർമ്മിക്കും. മെഡിസിറ്റി ആശുപത്രിയുടെ പിറകിലായി കൊല്ലത്ത് പുതിയ സ്റ്റേഷനും നിർമ്മിക്കും. പദ്ധതിയുടെ ഭാഗമായി ഒൻപതോളം പുതിയ സ്റ്റേഷനുകളാണ് നിർമ്മിക്കേണ്ടി വരുക.
കേരളത്തിലെ യാത്രാ ദുരിതത്തിന് വലിയ അളവ് പരിഹാരം കാണുന്നതാണ് നിർദ്ദിഷ്ട തിരുവനന്തപുരം കാസർകോട് സെമി ഹൈ സ്പീഡ് റെയിൽ പാത. നിലവിൽ പന്ത്രണ്ടും പതിനഞ്ചും മണിക്കൂർ യാത്ര വേണ്ടി വരുന്നടത്ത് നാലര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ കഴിയുന്നതാണ് പുതിയ പാത.

സെമി ഹൈ സ്പീഡ് ട്രെയിൻ ആയതിനാൽ പാളങ്ങളിൽ വളവുകളും തിരിവുകളും പാടില്ല. 575 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കേണ്ടത്. മണിക്കൂറിൽ 160 മുതൽ 180 വരെ കിലോ മീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. അറുപതിനായിരം കോടി രൂപ ചെലവിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. മണിക്കൂറിൽ ശരാശി 180 മുതൽ 200 കി.മീ വരെ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും, നാലുമണിക്കൂറിനുള്ളിൽ കാസർഗോഡും എത്താൻ കഴിയും. പദ്ധതിക്ക് റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 5 വർഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കാസർഗോഡിനും തിരൂരിനുമിടയിൽ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകൾ നിർമ്മിക്കുക. തിരൂർ മുതൽ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയിൽ നിന്ന് മാറിയാണ് പുതിയ പാതകൾ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളിൽ കൂടിയാണ് ഈ ഭാഗത്ത് പാതകൾ നിർമ്മിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP