Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയുർവേദ മരുന്നുകളുടെ പരസ്യം: കേന്ദ്ര നിർദ്ദേശത്തിനായി കാതോർത്ത് സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ്; മാർച്ച് 22 മുതൽ ആയുർവേദ പരസ്യങ്ങൾ ഇറക്കുന്നതിന് അനുമതി നൽകില്ലെന്നും വകുപ്പ്; സർക്കാരിന്റെ പുത്തൻ നിർദ്ദേശം അടിയാകുന്നത് ആയുർവേദ കമ്പനികൾക്ക് മുതൽ വ്യാജ സിദ്ധന്മാർക്ക് വരെ

ആയുർവേദ മരുന്നുകളുടെ പരസ്യം: കേന്ദ്ര നിർദ്ദേശത്തിനായി കാതോർത്ത് സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ്;  മാർച്ച് 22 മുതൽ ആയുർവേദ പരസ്യങ്ങൾ ഇറക്കുന്നതിന് അനുമതി നൽകില്ലെന്നും വകുപ്പ്; സർക്കാരിന്റെ പുത്തൻ നിർദ്ദേശം അടിയാകുന്നത് ആയുർവേദ കമ്പനികൾക്ക് മുതൽ വ്യാജ സിദ്ധന്മാർക്ക് വരെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആയുർവേദ മരുന്നുകളുടെ പരസ്യം ഇറക്കുന്നതിന് മാർച്ച് 22 മുതൽ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും ആയുർവേദ പരസ്യങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ്. തുടർ നടപടികൾ നടക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിനായി കാതോർക്കുകയാണെന്നും വകുപ്പ് അധികൃതർ പറയുന്നു. നിയമം പ്രാബല്യത്തിലായതോടെ ആയുർവേദ കമ്പനികൾ മുതൽ വ്യാജ സിദ്ധന്മാർക്ക് വരെയാണ് വൻ പ്രഹരമായിരിക്കുന്നത്.

ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് നിയമ പ്രകാരം (2018) 170ാം ക്ലോസ് പ്രകാരം ഒരു ഉൽപാദകനേ ഏജന്റോ (ആയുർവേദ സിദ്ധ യുനാനി മരുന്നുകളുടെ) രോഗമോ രോഗ നിർണയമോ രോഗ ശമനം, ചികിത്സ, രോഗപ്രതിരോധം, രോഗ ലക്ഷണം എന്നിവ സംബന്ധിച്ച് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത് എന്നാണ് സബ് റൂൾ ഒന്നിൽ നിയമമുള്ളതെന്ന് സംസ്ഥാന ആയുർവേദ സിദ്ധ യുനായി ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. ടി. ഡി ശ്രീകുമാർ വ്യക്തമാക്കി. എന്നാൽ സബ് റൂൾ-2 പ്രകാരം ഏകീകൃത ഐഡന്റിഫിക്കേഷൻ നമ്പർ നേടിയ ശേഷം സബ് റുൾ-1ൽ പറയാത്ത കാര്യങ്ങൾക്ക് വേണ്ടി പരസ്യങ്ങൾ ഇറക്കുന്നതിൽ നിയമ തടസമില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആയുർവേദത്തിലെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തത്. പരസ്യം നൽകുന്നതിനു മുമ്പ് അവയുടെ വിശദ വിവരം ഡ്രഗ്‌സ് കൺട്രോളർക്ക് നൽകി അനുമതി വാങ്ങണം. അല്ലാത്തവയ്‌ക്കെതിരെ കർശന നടപടിയും വൻതുക പിഴയും ഈടാക്കും. കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും നിയമം കർശനമായി നടപ്പിലാക്കുന്നത്.

യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് പത്ര ദൃശ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും ആയുർവേദ സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങൾ പ്രചരിക്കുന്നത്. പരസ്യത്തിൽ ആകൃഷ്ടരായി ഔഷധങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുടെ അസുഖങ്ങൾ ഭേദമാകാതെ വഞ്ചിതരാവുകയും തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ മുന്നിൽ പരാതിയുമായി എത്താറാണ് പതിവ്.

കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം വിവിധ കോടതികളിലായി 118 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ആയുർവേദ കമ്പനികൾ എല്ലാം നിയമനടപടികളിൽ കുടുങ്ങി. എന്നാൽ തെറ്റ് ഏറ്റു പറഞ്ഞ് ചെറിയ തുക പിഴ നൽകി തടിതപ്പാറാണ് പതിവ്. വീണ്ടും ഈ ഔഷധം വിപണിയിൽ എത്തും. അതിനാലാണ് കർശന വ്യവസ്ഥകളോടുകൂടി നിയമം ഭേദഗതി ചെയ്തത്.

ആയുർവേദ സിദ്ധ ഔഷധങ്ങളുടെ പരസ്യം നൽകുന്നതിനു മുമ്പ് അവയുടെ വിശദവിവരവും ഔഷധത്തിന്റെ സാമ്പിളും ഡ്രഗ്‌സ് കൺട്രോളർക്ക് ഇനി നൽകണം. ഈ ഔഷധം കഴിച്ചാൽ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന അസുഖങ്ങൾ ഭേദമാക്കുന്നതോടൊപ്പം മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതാണോ എന്ന വിശദമായ പരിശോധന ഡ്രഗ്‌സ് വിഭാഗം നടത്തണം. തെറ്റാണെങ്കിൽ പരസ്യം മാറ്റിനൽകണം. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഒരു യൂണിഫിക്കേഷൻ നമ്പരും സർട്ടിഫിക്കറ്റും ഡ്രഗ്‌സ് വിഭാഗം നൽകും. ഇവ കൂടി ഉൾപ്പെടുത്തിവേണം പരസ്യം നൽകേണ്ടത്. പരസ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഡ്രഗ്‌സ് വിഭാഗം പ്രത്യേക നിരീക്ഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP