Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാൽവനിലെ ചൈനീസ് പട്ടാളത്തെ പോലെ ഇവരും നുഴഞ്ഞുകയറ്റക്കാർ; രാജ്യസുരക്ഷയ്ക്കും പ്രതിരോധസംവിധാനത്തിനും ഈ കുഞ്ഞൻ ആപ്പുകൾ ഭീഷണി; ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നു; ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ 59 ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ചവയിൽ ടിക്ക് ടോക്കും ഷെയർ ഇറ്റും, യൂ.സി ബ്രൗസറും ഹലോ ആപ്പും, ക്ലബ് ഫാക്ടറിയും ഉൾപ്പടെയുള്ളവ

ഗാൽവനിലെ ചൈനീസ് പട്ടാളത്തെ പോലെ ഇവരും നുഴഞ്ഞുകയറ്റക്കാർ; രാജ്യസുരക്ഷയ്ക്കും പ്രതിരോധസംവിധാനത്തിനും ഈ കുഞ്ഞൻ ആപ്പുകൾ ഭീഷണി; ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നു; ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ  59 ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ചവയിൽ ടിക്ക് ടോക്കും ഷെയർ ഇറ്റും, യൂ.സി ബ്രൗസറും ഹലോ ആപ്പും, ക്ലബ് ഫാക്ടറിയും ഉൾപ്പടെയുള്ളവ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്‌ബോ, എക്‌സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ എന്നിങ്ങനെ 59 ആപ്പുകളാണ് നിരോധിച്ചത്.

ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയിൽ ടിക്ക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. നിരോധിത ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ടിക്ക് ടോക്ക്, ഷെയർ ആപ്പ്, ഹെലോ, ഷെയ്ൻ, ലൈക്ക്, വെചാറ്റ്, യുസി ബ്രൗസർ എന്നിവ ഉൾപ്പടെ പ്രമുഖ ആപ്പുകളും ഉൾപ്പെടു. 59 ജനപ്രിയ ആപ്ലിക്കേഷനുകളാണ് രാജ്യതാൽപര്യം കണക്കിലെടുത്ത് നിരോധിച്ചത്. ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ''ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ഇൻഫർമേഷൻ ടെക്നോളജി (പൊതുജനങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും) ചട്ടങ്ങൾ 2009, ഭീഷണികളുടെ ഉയർന്നുവരുന്ന സ്വഭാവം കണക്കിലെടുത്ത് 59 ആപ്ലിക്കേഷനുകൾ തടയാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതു ക്രമം. എന്നിവ കണക്കിലെടുത്താണ് നിരോധനം.

രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളിൽ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഉള്ള നിരവധി ആപ്ലിക്കേഷനുകൾ ഇത് ഉപയോഗിക്കുന്ന യൂസേഴ്‌സിന്റെ ഡാറ്റ് പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നതായി കണ്ടെത്തി. ഈ ഡാറ്റ മുഴുവൻ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിൽ ഇത് ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന് വിവരം ലഭിച്ചെന്നും, ഇത് രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിനാലാണ് അടിയന്തരമായി ഈ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഉത്തരവിറക്കിയതെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിക്കുന്നു.

നിരോധിച്ച ആപ്ലിക്കേഷനുകൾ

• ടിക് ടോക്ക്
• ഷെയർഇറ്റ്
• ക്വായ്
• യുസി ബ്രൗസർ
• ബൈദു മാപ്പ്
• ഷെയ്ൻ
• ക്ലാഷ് ഓഫ് കിങ്‌സ്
• ഡിയു ബാറ്ററി സേവർ
• ഹലോ
• ലൈക്കീ
• യൂകാം മേക്കപ്പ്
• എംഐ കമ്മ്യൂണിറ്റി
• സിഎം ബ്രൗവേഴ്‌സ്
• വൈറസ് ക്ലീനർ
• എപിയുഎസ് ബ്രൗസർ
• റോംവെ
• ക്ലബ് ഫാക്ടറി
• ന്യൂസ്‌ഡോഗ്
• ബ്യൂട്രി പ്ലസ്
• വീ ചാറ്റ്
• യുസി ന്യൂസ്
• ക്യുക്യു മെയിൽ
• വെയ്‌ബോ
• എക്‌സ്സെൻഡർ
• ക്യുക്യു മ്യൂസിക്
• ക്യുക്യു ന്യൂസ്ഫീഡ്
• ബിഗോ ലൈവ്
• സെൽഫി സിറ്റി
• മെയിൽ മാസ്റ്റർ
• പാരലൽ സ്‌പേസ്
• എംഐ വീഡിയോ കോൾ ഷവോമി
• വീ സിങ്ക്
• ഇഎസ് ഫയൽ എക്‌സ്‌പ്ലോറർ
• വിവ വീഡിയോ ക്യുയു വീഡിയോ ഐഎൻസി
• മെയ്തു
• വിഗോ വീഡിയോ
• ന്യൂ വീഡിയോ സ്റ്റാറ്റസ്
• ഡിയു റെക്കോർഡർ
• വോൾട്ട് ഹൈഡ്
• കാഷെ ക്ലീനർ ഡിയു ആപ്പ് സ്റ്റുഡിയോ
• ഡിയു ക്ലീനർ
• ഡിയു ബ്രൗസർ
• ഹാഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്
• കാം സ്‌കാനർ
• ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ
• വണ്ടർ കാമറ
• ഫോട്ടോ വണ്ടർ
• ക്യുക്യു പ്ലെയർ
• വീ മീറ്റ്
• സ്വീറ്റ് സെൽഫി
• ബെയ്ദു ട്രാൻസ്ലേറ്റ്
• വീ മേറ്റ്
• ക്യുക്യു ഇന്റർനാഷണൽ
• ക്യുക്യു സെക്യൂരിറ്റി സെന്റർ
• ക്യുക്യു ലോഞ്ചർ
• യു വീഡിയോ
• വി ഫ്‌ളൈ സ്റ്റാറ്റസ് വീഡിയോ
• മൊബൈൽ ലെജന്റസ്
• ഡിയു പ്രൈവസി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP