Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിവൃത്തിയില്ലെങ്കിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം; ഇതിനായി പ്രത്യേകം നിയമഭേദഗതി ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി; വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന 10 ലക്ഷം കേന്ദ്രവിഹിതം; വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി

നിവൃത്തിയില്ലെങ്കിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം; ഇതിനായി പ്രത്യേകം നിയമഭേദഗതി ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി; വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന 10 ലക്ഷം കേന്ദ്രവിഹിതം; വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വന്യജീവി ആക്രമണം ശക്തമായ വയനാട് സന്ദർശിച്ചു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര നിയമത്തിന്റെ പേര് പറഞ്ഞ് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുമ്പോഴാണ് കേന്ദ്രമന്ത്രി നിലപാട് പറഞ്ഞിരിക്കുന്നത്.

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നും വയനാട്ടിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണത്തിൽ കൊല്ലരപ്പെടുന്നവർക്കും മറ്റുമായി കേരളത്തിന് 2022-23 ൽ 15.82 കോടി രൂപ നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നൽകുന്നുണ്ട്. വന്യജീവികളെ നേരിടാൻ സംസ്ഥാനങ്ങൾക്കാകുമെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.

ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്നയുടെ ലൊക്കേഷൻ ജനങ്ങളെ അപ്പപ്പോൾ അറിയിക്കാൻ സംവിധാനം ഒരുക്കണം. വന്യജീവി പ്രതിരോധത്തിന് പദ്ധതി സമർപ്പിച്ചാൽ കൂടുതൽ തുക അനുവദിക്കുന്നത് പരിഗണിക്കും. കേരളവും തമിഴ്‌നാടും കർണാടകവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുൻകൈ എടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

വയനാട്ടിലെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കലക്ടറേറ്റിന് മുന്നിൽ വെച്ച് കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധിച്ച കെ എസ് യു പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.

നേരത്തെ വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയിൽ വേട്ടയാടുന്നത് അവയുടെ എണ്ണം കുറയ്ക്കാനും വനത്തിനടുത്ത് ജീവിക്കുന്നവരെ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സാധ്യമാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലും അഭിപ്രായപ്പെട്ടിരുന്നു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്.

1972-ലെ വന്യജീവി സംരക്ഷണനിയമം മനുഷ്യർക്ക് മൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ്. സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യന്റെ ആവാസ മേഖലയിൽ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ല. ഇന്ത്യയിൽ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള വന്യജീവി സംരക്ഷണമാണ് വേണ്ടതെന്നുമാണ് ഗാഡ്ഗിൽ പറഞ്ഞിരുന്നു.

നിയന്ത്രണങ്ങളോടു കൂടിയ വേട്ട മൃഗങ്ങളുടെ വംശനാശത്തിന് കാരണമാകില്ല. വനത്തിൽ ജീവിക്കുന്നവരെ മൃഗങ്ങളിൽനിന്ന് സംരക്ഷിക്കാനും സഹായകമാകും. കാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥകൂടി നഗരത്തിൽ കഴിയുന്ന തീവ്ര പ്രകൃതി സംരക്ഷണവാദികൾ അനുഭവിച്ചറിയണം. വന്യജീവി സംരക്ഷണനിയമം കാലോചിതമായി പരിഷ്‌കരിക്കണം. അമേരിക്കയും ഇംഗ്ലണ്ടും ആഫ്രിക്കൻ രാജ്യങ്ങളും മൃഗവേട്ട അനുവദിക്കുന്നുണ്ട്. കടുവവേട്ട പൂർണമായും നിരോധിക്കുന്നത് യുക്തിഭദ്രമായ കാര്യമായിതോന്നുന്നില്ലെന്നുമാണ് ഗാഡ്ഗിൽ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP