Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലഭവനും കോൺവെന്റും സ്‌കൂളും പൊളിച്ച് നീക്കി; ഒടുവിൽ കൈവച്ചത് സെമിത്തേരിയിൽ; ഉറ്റവരുടെ ശവക്കല്ലറകളും തോണ്ടിയവർക്ക് എതിരെ വിശ്വാസികൾ; പുനഃസ്ഥാപിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേസും; പുതുക്കി പണിഞ്ഞപ്പോൾ ശവക്കല്ലറയിലേക്കുള്ള ദൂരം കൂടിയത്‌കൊണ്ടെന്ന് ന്യായം പറഞ്ഞ് സഭ; രൂപതയുടെ സ്ഥലത്ത് ഖനനം പുനരാരംഭിക്കുന്നതിന് പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളി അധികാരികൾ ചെയ്ത് കൂട്ടുന്നത്

ബാലഭവനും കോൺവെന്റും സ്‌കൂളും പൊളിച്ച് നീക്കി; ഒടുവിൽ കൈവച്ചത് സെമിത്തേരിയിൽ; ഉറ്റവരുടെ ശവക്കല്ലറകളും തോണ്ടിയവർക്ക് എതിരെ വിശ്വാസികൾ; പുനഃസ്ഥാപിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേസും; പുതുക്കി പണിഞ്ഞപ്പോൾ ശവക്കല്ലറയിലേക്കുള്ള ദൂരം കൂടിയത്‌കൊണ്ടെന്ന് ന്യായം പറഞ്ഞ് സഭ; രൂപതയുടെ സ്ഥലത്ത് ഖനനം പുനരാരംഭിക്കുന്നതിന് പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളി അധികാരികൾ ചെയ്ത് കൂട്ടുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒരു വിഭാഗം വിശ്വാസികളുടെ എതിർപ്പ് വകവയ്ക്കാതെ് കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളിയുടെ സെമിത്തേരി സഭാ നേതൃത്വം തന്നെ ഇടിച്ചുനിരത്തി. തങ്ങളുടെ മാതാപിതാക്കളുടേയും ഭർത്താവിന്റേയും മക്കളുടേയും പോലും ശവക്കല്ലറകൾ നഷ്

പ്പെട്ട വിഷമവും സഭയോടുള്ള അമർഷവും തുറന്ന് പറയുകയാണ് വിശ്വാസികൾ. ചില വിശ്വാസികളുടെ എതിർപ്പ് വകവെക്കാതെയാണ് കല്ലറകൾ പൊളിച്ച് കളഞ്ഞത്. പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന പള്ളിയും, കോൺവെന്റും, സ്‌കൂളുകളും മുമ്പ് സഭാ നേത്യത്വം സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു.

താമരശ്ശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കൽ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സെമിത്തേരിയടക്കം മാറ്റിയതെന്നാണ് വിവരം.അഞ്ചാറ് വർഷം മുമ്പ് വരെ പുഷ്പഗിരി മരംഞ്ചോട്ടി റോഡിന് സൈഡിൽ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള ലിറ്റിൽ ഫ്‌ളവർ പള്ളിയും, കോൺവെന്റും, ബാലഭവനും, സ്‌കൂളുമുണ്ടായിരുന്നു. പിന്നീട് ഓരോന്നോരോന്നായി പൊളിച്ച് നീക്കുകയായിരുന്നു അധികൃതർ, ഇതെല്ലാം പോയിട്ട് അവശേഷിച്ച സെമിത്തേരിയാണ് അവസാനം ഇടിച്ച് നിരത്തിയിരിക്കുന്നത്.

ചിലയാളുകൾ മൃതദേഹ അവശിഷ്ടങ്ങൾ പുതിയ സെമിത്തേരിയിലേക്ക് നീക്കിയെങ്കിലും മറ്റ് ചിലർക്ക് അതിനുള്ള അവസരം പോലും കിട്ടിയില്ല. സെമിത്തേരിയടക്കം പൊളിച്ച സ്ഥലത്തിന് ചേർന്ന സഭയുടെ ഉടമസ്ഥതയിലുള്ള സഥലത്ത് മുമ്പ് കരിങ്കൽ ഖനനം നടന്നിരുന്നു. അത് പുനരാരംഭിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം.

തങ്ങളുടെ ഉറ്റവരുടെ ഭൗതിക ശരീരം വീണ്ടെടുത്ത് പുനഃസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പുതിയ പള്ളി മാറ്റി പണിഞ്ഞത് കാരണം ഇവിടെ നിന്ന് ശവക്കല്ലറയിലേക്ക് പോകാനുള്ള ബുദ്ധമുട്ട് കാരണം പലരും വരാതായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് പോകേണ്ടി വന്നത് എന്നാണ് സഭ നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP