Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോകുന്നുവെന്ന് മോഹൻലാൽ; പട്ടാളം മുഴുവൻ രക്തം തിളച്ച് നില്ക്കുകയാണ്.. ഒരു നിർദ്ദേശം ഉണ്ടായാൽ അവർ 44 ജവാന്മാരുടെ ചോരക്ക് പ്രതികാരം ചെയ്തിരിക്കും എന്ന് ഉറപ്പുപറഞ്ഞ് മേജർ രവി; സഹിച്ചതു മതി.. ഇനി യുദ്ധക്കളമെന്ന് ഗൗതം ഗംഭീർ; ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചും മലയാള താരലോകവും

രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോകുന്നുവെന്ന് മോഹൻലാൽ; പട്ടാളം മുഴുവൻ രക്തം തിളച്ച് നില്ക്കുകയാണ്.. ഒരു നിർദ്ദേശം ഉണ്ടായാൽ അവർ 44 ജവാന്മാരുടെ ചോരക്ക് പ്രതികാരം ചെയ്തിരിക്കും എന്ന് ഉറപ്പുപറഞ്ഞ് മേജർ രവി; സഹിച്ചതു മതി.. ഇനി യുദ്ധക്കളമെന്ന് ഗൗതം ഗംഭീർ; ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചും മലയാള താരലോകവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിക്കൊണ്ട് വീണ്ടും കാശ്മീരിൽ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മലയാള സിനിമാ പ്രവർത്തകർ രംഗത്ത്. രാജ്യംകാക്കുന്ന ധീരജവാന്മാർക്ക് ഉണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ചും ആദരാഞ്ജലികൾ അർപ്പിച്ചുമാണ് മോഹൻലാലും കുഞ്ചാക്കോബോബനും നിവിൻ പോളിയും മേജർ രവിയും ക്രിക്കറ്റ് താരം ഗൗതംഗംഭീറുമെല്ലാം പ്രതികരിച്ചിരിക്കുന്നത്.

രാജ്യസ്‌നേഹികളുടെ മനസ്സിനെ ഉലയ്ക്കുന്ന ഭീകരാക്രമണത്തെ അപലപിച്ചും ഇതിന് ശക്തമായ തിരിച്ചടി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുമെല്ലാമാണ് പ്രതികരണങ്ങൾ. സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും സംഭവത്തെ അപലപിച്ചും നിരവധിയാളുകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് രംഗത്തെത്തുന്നു.

കേണൽ പദവിയുള്ള വ്യക്തിയെന്ന നിലയിലും പട്ടാള ചിത്രങ്ങൾ ഒന്നിലധികം ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയിലും മോഹൻലാലിന്റെയും പട്ടാള ചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച വ്യക്തിയെന്ന നിലയിൽ മേജർ രവിയുടെയും വാക്കുകൾ മലയാളത്തിലും സോഷ്യൽ മീഡിയയിൽ ചർച്ചയായി. രാജ്യത്തിനായി രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഹൃദയം നിന്നുപോകുന്നുവെന്ന് മോഹൻലാലും ഈ കൂട്ടക്കുരുതിക്ക് പകരം ചോദിക്കണമെന്നാണ് ഓരോ പട്ടാളക്കാരനും ആഗ്രഹിക്കുന്നതെന്ന് മേജർ രവിയും പ്രതികരിച്ചു.

ഹൃദയം വേദനയാൽ നിലയ്ക്കുന്നു: ലാൽ

ഫേസ്‌ബുക്കിലൂടെയാണ് മേഹൻലാൽ ധീര ജവാന്മാരെ അനുസ്മരിച്ചത്. 'രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുകയാണ്. അവർ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരിച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം. അവരുടെ ദുഃഖത്തിൽ നമുക്കും പങ്കുച്ചേരാം' - ഇതായിരുന്നു കേണൽ കൂടിയായ ലാലിന്റെ കുറിപ്പ്.

ശക്തമായി തിരിച്ചടിക്കണം: മേജർ രവി

അതേസമയം ശക്തമായ തിരിച്ചടി നൽകണമെന്ന് വ്യക്തമാക്കിയാണ് മേജർ രവി ഈ വിഷയത്തിൽ ചാനലുകളിൽ പ്രതികരിച്ചത്. കൂടെയുള്ളവരുടെ മരണത്തിന് പകരം ചോദിക്കുമെന്നാണ് ഓരോ പട്ടാളക്കാരനും ആഗ്രക്കുന്നതെന്ന് മേജർ രവി പറഞ്ഞു. ഇന്ത്യൻ പട്ടാളത്തിന്റെ കരുത്ത് ലോകം കാണാൻ ഇരിക്കുന്നതേ ഉള്ളു. ആ കരുത്ത് പുറത്തെടുക്കാനും എതിരാളികളേ ഉന്മൂലനം ചെയ്യാനും ഒരു അനുമതിയുടെ ആവശ്യമേ ഉള്ളു. ഭീകരന്മാർ ഗ്രാമവാസികളുടെ വീടുകളിൽ തന്നെയുണ്ട്. അവിടെ നിന്നും ഭീകരരെ തുരത്താൻ ആകുന്നില്ല. വീടുകളിൽ പരിശോധനക്ക് ചെന്നാൽ സൈന്യത്തെ നാട്ടുകാർ അക്രമിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ ഇടപെടുന്നു.- രവി ചൂണ്ടിക്കാട്ടി.

ഭീകരവാദികൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ സർക്കാർ സൈനികരോട് നിർദ്ദേശം നൽകട്ടെ. ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം ഫേസ്‌ബുക്കിലും കുറിച്ചു.

സഹിച്ചത് മതി.. ഇനി യുദ്ധക്കളം: ഗംഭീർ

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും രംഗത്തെത്തി. പുൽവാമയിൽ 45 ജവാന്മാർ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകണമെന്ന് ഗംഭീർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാക്കിസ്ഥാനുമായി ചർച്ച നടത്താം. പക്ഷേ ഇത്തവണ ചർച്ച ഒരു മേശക്കിരുവശവും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.' ഗംഭീർ ട്വീറ്റ് ചെയ്തു.

ആക്രമണത്തെ അപലപിച്ച് മറ്റ് താരങ്ങളും

മോഹൻലാലിന് പുറമേ നിവിൻ പോളി,കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, സണ്ണി വെയ്ൻ എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP