Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം; 12.96 ലക്ഷം വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അർഹത; 99.13 ശതമാനം ആൺകുട്ടികൾക്കും 99.67 ശതമാനം പെൺകുട്ടികൾക്കും വിജയം; കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നൂറു മേനി വിജയം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം; 12.96 ലക്ഷം വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അർഹത; 99.13 ശതമാനം ആൺകുട്ടികൾക്കും 99.67 ശതമാനം പെൺകുട്ടികൾക്കും വിജയം; കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നൂറു മേനി വിജയം

ആവണി ഗോപാൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനം വിജയം. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം അറിയാം. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം ആൺകുട്ടികൾ വിജയം സ്വന്തമാക്കി. പെൺകുട്ടികളിൽ വിജയ ശതമാനം 99.67. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു മേനി വിജയം സ്വന്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.

10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്‌ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്‌കൂളിന്റെ കഴിഞ്ഞ 3 വർഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാർക്കിനേക്കാൾ + / 5 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയിലാകട്ടെ, + / 2 മാർക്കിലേറെ വ്യത്യാസം പാടില്ല. മാർക്കിടുന്ന രീതിയിൽ സ്‌കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്‌കൂളിൽ റിസൽറ്റ് കമ്മിറ്റിയുണ്ട്. നടപടികൾ വിലയിരുത്താനും സംശയങ്ങൾ പരിഹരിക്കാനും സോൺ തല സമിതിയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP