Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറുകളുടെ ദൂരപരിധി ആരാധനാലയങ്ങളിൽ നിന്നും 50 മീറ്ററാക്കി കുറച്ച നടപടിയെ എതിർത്ത് കത്തോലിക്കാ സഭ; സർക്കാറിന്റേത് മദ്യവർജ്ജനമല്ല, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെന്ന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി; ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ പ്രതിഷേധിക്കുമെന്നും സഭാ പിതാവ്

ബാറുകളുടെ ദൂരപരിധി ആരാധനാലയങ്ങളിൽ നിന്നും 50 മീറ്ററാക്കി കുറച്ച നടപടിയെ എതിർത്ത് കത്തോലിക്കാ സഭ; സർക്കാറിന്റേത് മദ്യവർജ്ജനമല്ല, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെന്ന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി; ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ പ്രതിഷേധിക്കുമെന്നും സഭാ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ച സർക്കാർ നടപടിയെ വിമർശിച്ചു കൊണ്ട് കത്തോലിക്കാ സഭ രംഗത്തെത്തി. ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും സമീപത്തു നിന്ന് നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനി മുതൽ ബാറുകൾക്ക് പ്രവർത്തിക്കാമെന്നാണ് സർ്ക്കാർ കൊണ്ടുവന്ന നയംമാറ്റം. ഈ സമീപനത്തെവിമർശിച്ചാണ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി രംഗത്തെത്തിയത്.

ആരാധനാലയങ്ങളുടെയു വിദ്യാലയങ്ങളുടെയും 200 മീറ്റർ അകലത്തിലും മദ്യശാല പാടില്ലാത്തതാണ്. ഇപ്പോഴത്തെ സർക്കാർ തീരുമാനം തീർച്ചയായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവർജ്ജനമാണ് മദ്യനയമെന്ന് പറയുന്ന സർക്കാറാണ് ഇത്. എന്നാൽ, മദ്യത്തിന്റെ ഉപഭോഗത്തെ നിരുത്സാപ്പെടുത്താനുള്ളാൻ ഇത് സഹായകമാകില്ല. മറിച്ച് പ്രോത്സാഹിപ്പിക്കുകയേയൂള്ളൂ. മദ്യത്തിന്റെ കൂടിയ ഉപയോഗം കൂടുന്നത് ജീവിത ഔന്നിത്യം നഷ്ടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സർക്കാറിന്റെ മദ്യനയത്തോടുള്ള സഭയുടെ പ്രതികരണം ന്യായമായും ജനാധിപത്യ മാർഗ്ഗത്തിലായിരിക്കുമെന്നും കർദ്ദിനാൾ വ്യക്തമാക്കി. സഭയുടെ കീഴിലുള്ള മദ്യവിരുദ്ദ പ്രസ്ഥാനങ്ങളിലൂടെ എതിർപ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഹെറിറ്റേജ് ബാറുകൾക്കാണ് ദൂരപരിധിയിൽ ഇളവു പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ നടപടി സ്വീകരിച്ചത്. ത്രീസ്റ്റാർ ബാറുകൾക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ രംഗത്തെത്തി. തീരുമാനം ബാറുടമകൾക്കുള്ള ഓണ സമ്മാനമാണെന്നായിരുന്നു സുധീരന്റെ പരിഹാസം. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാന സർക്കാർ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്‌കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബാറുകളുടെ ദൂരപരിധി കുറച്ചതിൽ വൻ അഴിമതിയെന്നും കുമ്മനം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP